Connect with us

കോകിലയെ വെച്ച് ബാലയുടെ മാസ്റ്റർ പ്ലാൻ; എല്ലാം അയാളുടെ കളികളാണ്; തുറന്നടിച്ച് സിജോ

Actress

കോകിലയെ വെച്ച് ബാലയുടെ മാസ്റ്റർ പ്ലാൻ; എല്ലാം അയാളുടെ കളികളാണ്; തുറന്നടിച്ച് സിജോ

കോകിലയെ വെച്ച് ബാലയുടെ മാസ്റ്റർ പ്ലാൻ; എല്ലാം അയാളുടെ കളികളാണ്; തുറന്നടിച്ച് സിജോ

കോകിലയ്ക്ക് വരുന്ന സൈബർ അക്രമങ്ങൾക്ക് കാരണക്കാരൻ ബാല തന്നയാണെന്ന് ബിഗ് ബോസ് താരം സിജോ. ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വിഡ്ഢിത്തരങ്ങള്‍ വിളിച്ച് പറഞ്ഞ് ഒരു കോമാളി ഇമേജാണ് ബാലയ്ക്കുള്ളതെന്നും ഒരു പുതിയ കുടുംബ ജീവിതത്തിലേക്ക് കടക്കുമ്പോഴും ബാല അനാവശ്യ വിവാദമുണ്ടാക്കാന്‍ നോക്കുകയാണെന്നും സിജോ വിമർശിച്ചു.

ഇത്തരത്തിൽ തുടരുകയാണെങ്കിൽ ബാലയുടെ കൂടെയുള്ള കൊച്ചിന് 24 വയസ്സേയുള്ളു. അതിന്റെ സമാധാനം കൂടെ ഇല്ലാതാകുമെന്നും സിജി പറയുന്നു.

അതേസമയം ബാല തന്നെ പറയുന്നുണ്ട് ഭാര്യക്ക് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സംസാരിക്കുന്നത് അത്ര ഇഷ്ടമല്ലെന്ന്. പിന്നെ എന്തിനാണ് മാധ്യമങ്ങളെയൊക്കെ വീട്ടിലേക്ക് വിളിച്ച് വരുത്തി ഇതുപോലെ കാര്യങ്ങള്‍ സംസാരിക്കുന്നതെന്നും വിവാഹത്തിന് പിന്നാലെ കോകിലയ്ക്ക് നിരവധി വിമർശങ്ങൾ കിട്ടിയില്ലേയെന്നും സിജോ ചോദിച്ചു. മാത്രമല്ല ആദ്യം പ്രായം വെച്ചൊക്കെയായിരുന്നു വിമർശനം. പിന്നീട് ആ പെണ്‍കുട്ടി ഗർഭിണിയാണെന്ന തരത്തിലുള്ള അനാവശ്യ സംസാരങ്ങളുമുണ്ടായി.

ബാല എന്തിനാണ് ഇത്രയും അനാവശ്യമായി ഇത്തരത്തിലുള്ള ട്രോളിലേക്കും കമന്റുകളിലേക്കുമൊക്കെ കോകിലയെ വലിച്ചിടുന്നതെന്നും ഭാര്യയുടെ പ്രായം എത്രയാണെന്ന് പറ എന്നാവശ്യപ്പെട്ട് ബാലയെ ആരും നിർബന്ധിച്ചിട്ടില്ലെന്നും സിജോ വിമർശിച്ചു. എല്ലാ മാധ്യമങ്ങളെയും അദ്ദേഹം വിളിച്ചു വരുത്തുന്നതാണ്. അതുകൊണ്ടാണ് താൻ പറഞ്ഞത് പുള്ളി തന്നെ അനാവശ്യമായി ഒരു പ്രശ്നം ക്രിയേറ്റ് ചെയ്തെടുക്കുകയാണെന്നും പ്രശ്നങ്ങൾ ഇല്ലാതെ അയാൾക്ക് ജീവിക്കാൻ കഴിയില്ലെന്നും സിജോ കൂട്ടിച്ചേർത്തു.

More in Actress

Trending