Connect with us

‘ഒരിക്കലും ഞാൻ സിനിമയിൽ വരുമെന്ന ധാരണ എനിക്ക് ഇല്ലായിരുന്നു; കൊച്ചുപ്രേമൻ അന്ന് പറഞ്ഞത് !

Movies

‘ഒരിക്കലും ഞാൻ സിനിമയിൽ വരുമെന്ന ധാരണ എനിക്ക് ഇല്ലായിരുന്നു; കൊച്ചുപ്രേമൻ അന്ന് പറഞ്ഞത് !

‘ഒരിക്കലും ഞാൻ സിനിമയിൽ വരുമെന്ന ധാരണ എനിക്ക് ഇല്ലായിരുന്നു; കൊച്ചുപ്രേമൻ അന്ന് പറഞ്ഞത് !

നോ​ട്ട​വും ഭാ​വ​വും ശ​രീ​രം ഇ​ള​ക്കി​യു​ള്ള സം​ഭാ​ഷ​ണ​വും കൊ​ണ്ട്​ മ​ല​യാ​ളി മ​ന​സ്സു​ക​ളി​ൽ ചി​രി​ത്തി​ര തീ​ർ​ത്ത ന​ട​നാ​യി​രു​ന്നു കൊ​ച്ചു​പ്രേ​മ​ൻ. എ​ത്ര ചെ​റി​യ വേ​ഷ​ത്തി​ലും ത​​ന്‍റേ​താ​യ ദൃ​ശ്യ​സാ​ന്നി​ധ്യം പ്രേ​ക്ഷ​ക മ​ന​സ്സി​ൽ ഉ​റ​പ്പി​ച്ചും സ്​​ക്രീ​നി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യും എ​ന്നും​ വേ​റി​ട്ടു​നി​ന്നു ആ ​അ​ഭി​ന​യ​ചാ​തു​ര്യം. അ​ര​ങ്ങു​പ​ക​ർ​ന്ന മെ​യ്​​വ​ഴ​ക്കം ഇ​തി​ന്​ ത​ണ​ലാ​യെ​ന്ന്​ അ​ഭി​ന​യി​ച്ച 250ഓ​ളം സി​നി​മ​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.
ഹാസ്യ നടനായും സ്വഭാവ നടനായുമെല്ലാം മലയാള സിനിമയിൽ നിറഞ്ഞു നിന്ന് താരം വിട പറഞ്ഞിരിക്കുകയാണ്.

മലയാളത്തിന്റെ പ്രിയ നടന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് ഇന്ന് സിനിമാ ലോകം. കേരളത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള താരങ്ങളും സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവരും കൊച്ചു പ്രേമന് അന്ത്യമോപചാരമർപ്പിക്കാൻ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഒഴുകി എത്തുകയാണ്. സോഷ്യൽ മീഡിയയിലൂടെയും നിരവധി പേർ അന്ത്യാഞ്ജലി അർപ്പിക്കുന്നുണ്ട്.

എണ്‍പതുകളുടെ തുടക്കത്തില്‍ ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് അദ്ദേഹം മലയാള സിനിമയുടെ ഭാഗമാകുന്നത്. നാടക രംഗത്ത് നിന്ന് എത്തിയ അദ്ദേഹം പിന്നീട് സിനിമയിലേയും സീരിയലിലെയും നിറസാന്നിധ്യമായി മാറുകയായിരുന്നു. 1979 ൽ പുറത്തിറങ്ങിയ ഏഴ് നിറങ്ങൾ ആയിരുന്നു ആദ്യ സിനിമ. 1996 ൽ പുറത്തിറങ്ങിയ ദില്ലിവാല രാജകുമാരനിലൂടെയാണ് ശ്രദ്ധേയനാകുന്നത്.

പിന്നീടങ്ങോട്ട് ഇരട്ടക്കുട്ടികളുടെ അച്ഛൻ, ഗുരു, തിളക്കം, പട്ടാഭിഷേകം, ഓർഡിനറി, മായാ മോഹിനി എന്നിങ്ങനെ നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായി അദ്ദേഹം. എന്നാൽ താൻ സിനിമയിലേക്ക് വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് കൊച്ചുപ്രേമൻ ഒരിക്കൽ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. സൗന്ദര്യമില്ലാത്ത താൻ നടനാകുമെന്ന് വിചാരിച്ചിട്ടില്ല എന്നാൽ പരിശ്രമം നടത്താതിരുന്നതുമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

‘ഒരിക്കലും ഞാൻ സിനിമയിൽ വരുമെന്ന ധാരണ എനിക്ക് ഇല്ലായിരുന്നു. കാരണം സിനിമ എന്നാൽ ഗ്ലാമറിനും ശരീര ഭംഗിക്കും ഒക്കെ പ്രധാന്യം കൊടുത്തുള്ള മേഖലയാണെന്ന മിഥ്യാധാരണ പുലർത്തിയിരുന്ന ആളായിരുന്നു. അതുകൊണ്ട് തന്നെ നമ്മുക്ക് ഒന്നും ചാൻസ് ഉണ്ടാവില്ല. എങ്കിലും ഒന്ന് ശ്രമിക്കണം. ശ്രമിക്കാതിരുന്നത് കൊണ്ട് ഒരു നഷ്ടം സംഭവിച്ചു എന്ന് തോന്നരുത് എന്ന് കരുതി നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു,’

ഞാൻ നാടകത്തിൽ നിന്നാണ് വന്നത്. നാടകത്തിൽ നിന്ന് വരുന്ന ആർക്കും അടുത്ത പടി എന്ന് പറയുന്നത് അന്നത്തെ കാലത്ത് സിനിമയാണ്. സീരിയലും ടെലിവിഷനും ഒക്കെ പിന്നീടാണ് വരുന്നത്. നാടകത്തിൽ നിന്ന് സിനിമയിലേക്ക് അവസരം കിട്ടുമോ എന്നാണ് നോക്കിയിരുന്നത്. കാരണം അത്തരത്തിൽ ഉള്ളൊരു കാഴ്ചപ്പാടാണ് സിനിമയെ പറ്റി അന്ന് ഉണ്ടായിരുന്നത്,”

സിനിമാലോകത്ത് ഉള്ളവർ എന്തോ ദേവലോകത്ത് നിന്ന് വന്നവരാണെന്ന ധാരണ നമ്മുക്ക് തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് അങ്ങോട്ടേയ്ക്ക് പോകാൻ നമ്മളും ആഗ്രഹിച്ചു. അങ്ങനെ ആ പരിശ്രമം ഞാൻ നടത്തി. ഇന്ന് ഞാൻ തൃപ്തികരമായ രീതിയിൽ തന്നെയാണ് പത്ത് മൂന്നൂറ് സിനിമകളിൽ അഭിനയിച്ചത്. അതിനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്. ഞാൻ നിരന്തരം പ്രയത്നിച്ച് തന്നെയാണ് ഈ രംഗത്തേക്ക് എത്തിയത്,’ കൊച്ചു പ്രേമൻ പറഞ്ഞു

കെ എസ് പ്രേംകുമാർ എന്ന താൻ കൊച്ചുപ്രേമൻ ആയതിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ഒരു വൈറൈറ്റി ആയിക്കോട്ടെ എന്ന് കരുതിയാണ് താൻ പേര് മാറ്റിയത്. പിന്നെ നാടകത്തിൽ അഭിനയിക്കുന്നത് കാലത്ത് ഞങ്ങൾ രണ്ടു പ്രേമന്മാർ ഉണ്ടായിരുന്നു. അപ്പോൾ അഭിനയം നന്നായിരുന്നെന്ന് പത്രത്തിൽ ഒക്കെ വരുമ്പോൾ ഞങ്ങൾക്ക് തന്നെ സംശയമാകും. അങ്ങനെ ഞാൻ തന്നെയാണ് കൊച്ചുപ്രേമൻ എന്ന് മാറ്റിയത്. അതുകൊണ്ട് എനിക്ക് ഒരു ബുദ്ധിമുട്ട് തോന്നിയിട്ടില്ല. പിന്നെ പലരും കൊച്ചാക്കാൻ ശ്രമിച്ചിട്ടുണ്ട്. അവർക്കൊക്കെ തക്കതായ മറുപടിയും കൊടുത്തിട്ടുണ്ടെന്ന് കൊച്ചുപ്രേമൻ പറഞ്ഞു.

More in Movies

Trending

Recent

To Top