Connect with us

ബോളിവുഡ് സിനിമ ബഹിഷ്‌കരണം സങ്കുചിതമായ ഗുണ്ടായിസം, സിനിമ സമൂഹം സപ്പോര്‍ട്ട് ബോളിവുഡ് എന്ന് പറയേണ്ട സമയമാണ് ഇതെന്ന് കിഷോര്‍ കുമാര്‍

News

ബോളിവുഡ് സിനിമ ബഹിഷ്‌കരണം സങ്കുചിതമായ ഗുണ്ടായിസം, സിനിമ സമൂഹം സപ്പോര്‍ട്ട് ബോളിവുഡ് എന്ന് പറയേണ്ട സമയമാണ് ഇതെന്ന് കിഷോര്‍ കുമാര്‍

ബോളിവുഡ് സിനിമ ബഹിഷ്‌കരണം സങ്കുചിതമായ ഗുണ്ടായിസം, സിനിമ സമൂഹം സപ്പോര്‍ട്ട് ബോളിവുഡ് എന്ന് പറയേണ്ട സമയമാണ് ഇതെന്ന് കിഷോര്‍ കുമാര്‍

നെഗറ്റീവ് വേഷങ്ങളിലൂടെ ശ്രദ്ധനേടിയ നടനാണ് കിഷോര്‍ കുമാര്‍. സോഷ്യല്‍ മീഡിയയില്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്ന താരം കൂടിയാണ് കിഷോര്‍. അടുത്തിടെ കിഷോര്‍ കന്നഡയിലെ കഴിഞ്ഞ തവണത്തെ ഏറ്റവും വലിയ ഹിറ്റായ കെജിഎഫ് 2 സംബന്ധിച്ച് അഭിപ്രായം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ വര്‍ദ്ധിച്ചുവരുന്ന ബോളിവുഡ് ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്കെതിരെയാണ് കിഷോര്‍ പ്രതികരിച്ചിരിക്കുന്നത്. അടുത്തിടെ മുംബൈയിലെ ഒരു കൂടികാഴ്ചയില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ‘ബോയ്‌ക്കോട്ട് ബോളിവുഡ്’ പ്രചാരണം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് നടന്‍ സുനില്‍ ഷെട്ടി അഭ്യര്‍ത്ഥിച്ച വാര്‍ത്തയിലാണ് കിഷോര്‍ പ്രതികരിച്ചത്.

തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് കിഷോര്‍ ബോളിവുഡ് ബഹിഷ്‌കരണ പ്രചാരണത്തിനെതതിരെ തുറന്നടിക്കുന്നത്. ബോളിവുഡ് സിനിമ ബഹിഷ്‌കരണം സങ്കുചിതമായ ഗുണ്ടായിസമാണെന്നും. ചില സിനിമക്കാര്‍ക്കെതിരായ രാഷ്ട്രീയ വിദ്വേഷം തീര്‍ക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്നും കിഷോര്‍ പറയുന്നു. സിനിമ സമൂഹം സപ്പോര്‍ട്ട് ബോളിവുഡ് എന്ന് പറയേണ്ട സമയമാണ് ഇതെന്നും കിഷോര്‍ പറയുന്നു.

ഇത്തരം പ്രചാരണങ്ങള്‍ സര്‍ക്കാറിന്റെ പരാജയമാണെന്നും കിഷോര്‍ കുറ്റപ്പെടുത്തുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തില്‍ ഒരു വ്യവസായ മേഖലയുടെ പ്രവര്‍ത്തനത്തിന് സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണ്. ഇത്രയും ഭയം ഉണ്ടാക്കുന്ന അവസ്ഥയിലും സിനിമ രംഗത്ത് നിന്നുള്ളവര്‍ തന്നെ അതിനെതിരെ ശബ്ദിക്കാന്‍ ഭയപ്പെടുന്നു.

ഈ അവസ്ഥ ക്രമ സമാധാന നില നിയന്ത്രിക്കുന്ന സര്‍ക്കാറിന് മാനക്കേടുണ്ടാക്കുന്ന കാര്യമാണെന്നും കിഷോര്‍ പറയുന്നു. ഇത്തരം ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ സമൂഹത്തില്‍ വിഷം കലക്കുന്ന, വ്യക്തമായ ആക്രമണമാണ്. ഇത്തരം കാര്യങ്ങള്‍ നിര്‍ത്തണം, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. അല്ലെങ്കില്‍ ഇത് പ്രദേശിക സിനിമ രംഗത്തേക്കും ബാധിക്കും കിഷോര്‍ പറയുന്നു.

More in News

Trending

Recent

To Top