Connect with us

ഓണം തൂക്കി കിഷ്കിന്ധാ കാണ്ഡം; സിനിമയുടെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്

Movies

ഓണം തൂക്കി കിഷ്കിന്ധാ കാണ്ഡം; സിനിമയുടെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്

ഓണം തൂക്കി കിഷ്കിന്ധാ കാണ്ഡം; സിനിമയുടെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്

ടൊവിനോയുടെ എ ആർ എമ്മിനും പെപ്പെയുടെ കൊണ്ടലിനുമൊപ്പം ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ആസിഫ് അലി ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം. മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ് ചിത്രം. ഇപ്പോഴിതാ ഈ വേളയിൽ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തെത്തിയിരിക്കുകയാണ്.

ആ​ദ്യ ദിനം 47 ലക്ഷം, രണ്ടാം ദിവസം 66 ലക്ഷം, മൂന്നാം ദിവസം 1.23 കോടി രൂപയാണ് തിയേറ്ററുകളിൽ നിന്ന് നേടിയിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന ചില റിപ്പോർട്ടുകൾ. ഓണം റിലീസായതിനാൽ തന്നെ ചിത്രം കാണാൻ നിരവധി കുടുംബപ്രേക്ഷകരാണ് എത്തുന്നത്. മികച്ച അഭിപ്രായമാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.

ആസിഫ് അലിയുടെ പ്രകടനത്തെയാണ് ഏവരും പ്രശംസിക്കുന്നത്. എട്ട് ദിവസം കൊണ്ട് എഴുതി പൂർത്തിയാക്കിയ വളരെ കോംപ്ലിക്കേറ്റഡ് ആയുള്ള തിരക്കഥയാണ് ഈ ചിത്രം. ആസിഫ്‌ അലിയോട് കഥ പറഞ്ഞ് ഇഷ്‌ടപ്പെട്ടതോടെ വളരെ പെട്ടെന്ന് തന്നെ പ്രൊഡക്ഷൻറെ കാര്യങ്ങളെല്ലാം സംഭവിച്ചു.

ഗുഡ് വിൽ എൻറർടെയിൻമെൻറ്‌സ്‌ ചിത്രം ഏറ്റെടുത്തതോടെ പിന്നീട് പ്രോജക്‌ടിൻറെ കാര്യങ്ങളെല്ലാം സുഗമമായി നടന്നുവെന്നുമാണ് ചിത്രത്തെ കുറിച്ച് സംവിധായകൻ ദിൻജിത്ത് അയ്യത്താൻ പറഞ്ഞിരുന്നത്.

ഈ സിനിമ ചെയ്യാൻ എല്ലാവരും സമ്മതിക്കാനുള്ള ഒരു കാരണം തിരക്കഥയാണ്. ആദ്യം ക്ലൈമാക്സ് ആണ് തിരക്കഥാകൃത്ത് എഴുതുന്നത്. പിന്നീട് പുറകോട്ടാണ് സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. ഈ സിനിമയുടെ ഭാഗമായ ഓരോരുത്തരും ഈ സ്ക്രിപ്റ്റ് കാണാപാഠം പഠിച്ചിട്ടുണ്ട് എന്നും ആസിഫ് അലിയും പറഞ്ഞിരുന്നു.

അപർണ്ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവരെ കൂടാതെ ജഗദീഷ്, വിജയരാഘവൻ, അശോകൻ, മേജർ രവി, വൈഷ്‌ണവി രാജ്, നിഷാൻ, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, നിഴൽകൾ രവി, മാസ്‌റ്റർ ആരവ്, ബിലാസ് ചന്ദ്രഹാസൻ, ജിബിൻ ഗോപിനാഥ്‌ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഗുഡ്‌വിൽ എൻറർടെയിൻമെൻറിൻറെ ബാനറിൽ ജോബി ജോർജ്ജ് ആണ് ചിത്രത്തിൻറെ നിർമാണം. കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബാഹുൽ രമേഷ് ആണ്. സൂരജ് ഇ എസ് ചിത്രസംയോജനവും നിർവഹിച്ചു.

ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – ബോബി സത്യശീലൻ, കലാസംവിധാനം – സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം – സമീറ സനീഷ്, മേക്കപ്പ് – റഷീദ് അഹമ്മദ്, സൗണ്ട് മിക്‌സ്‌ – വിഷ്‌ണു സുജാതൻ, ഓഡിയോഗ്രഫി – രെൻജു രാജ് മാത്യു, പ്രോജക്‌ട്‌ ഡിസൈൻ – കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ – രാജേഷ് മേനോൻ, വിതരണം – എൻറർറ്റെയിൻമെൻറ്‌സ്‌, ഡിജിറ്റൽ മാർക്കറ്റിംഗ് – പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ – ആതിര ദിൽജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകർ.

More in Movies

Trending