Connect with us

നർമ്മവും ഉദ്വോഗവും നിറഞ്ഞ കിനാവള്ളി: റിവ്യൂ വായിക്കാം

Malayalam Movie Reviews

നർമ്മവും ഉദ്വോഗവും നിറഞ്ഞ കിനാവള്ളി: റിവ്യൂ വായിക്കാം

നർമ്മവും ഉദ്വോഗവും നിറഞ്ഞ കിനാവള്ളി: റിവ്യൂ വായിക്കാം

നർമ്മവും ഉദ്വോഗവും നിറഞ്ഞ കിനാവള്ളി: റിവ്യൂ വായിക്കാം

ഓരോ വർഷവും മലയാളം സിനിമാ ലോകത്ത് നൂറുകണക്കിന് ചിത്രങ്ങൾ റിലീസ് ചെയ്യുന്നത്. അതിൽ ഭൂരിഭാഗം ചിത്രങ്ങളും തിയേറ്ററുകളിൽ വരുന്നതോ പോകുന്നതോ പ്രേക്ഷകരായ നമ്മൾ അറിയാറു കൂടി ഇല്ല. എന്നാൽ ചില സംവിധായകരുടെ സിനിമയ്ക്കായി ഫസ്റ്റ് ലൂക്ക് പോസ്റ്റർ മുതൽ ചില പ്രേക്ഷകർ കാത്തിരിക്കും. പുറത്ത് വരുന്ന അതിലെ ഓരോ വിശേഷങ്ങളും സസൂക്ഷ്മം അവർ നിരീക്ഷിക്കും.

അത്തരത്തിൽ വരുന്ന ചിത്രങ്ങൾക്ക് യുവജനങ്ങൾക്കൊപ്പം കുടുംബ പ്രേക്ഷകരും രണ്ടാമതൊന്ന് ആലോചിക്കാതെ കണ്ണും പൂട്ടി ടിക്കറ്റ് എടുക്കാറുണ്ട്. സത്യം പറഞ്ഞാൽ അതൊരു വിശ്വാസമാണ്. ആ ഒരു വിശ്വാസം പ്രേക്ഷകരിൽ നിന്ന് നേടിയെടുക്കുക എന്നത്‌ ഒരു സംവിധായകനെ സംബന്ധിച്ചടുത്തോളം ഒരിക്കലും ഒരു ചെറിയ കാര്യമല്ല. അത്തരത്തിലൊരു വിശ്വാസം തന്റെ മുൻചിത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരിൽ നിന്ന് നേടിയെടുത്ത സംവിധായകനാണ് “സുഗീത്”.

മുത്തശ്ശി കഥകളും, പണ്ട് മുതലേ കേൾക്കാറുള്ള ചില കെട്ടുകഥകളും നമ്മൾ മലയാളികൾക്ക് എന്നും, എക്കാലവും പ്രിയപ്പെട്ടവയാണ്. തലമുറകൾ ഒരുപാട് മാറിയെങ്കിൽ പോലും അന്ന് തുടങ്ങി ഇന്ന് വരെയുള്ള ഓരോ വ്യക്തിയിലും പഴമയുടെ ആ കഥകൾ കേട്ടാസ്വദിക്കാൻ സമയം കണ്ടെത്തുന്ന അല്ലെങ്കിൽ അതിനെ ഇഷ്ടപ്പെടുന്ന ഒരു മനസ്സ് തീർച്ചയായും ഉണ്ടാകും.

അത്തരത്തിൽ അവിശ്വസനീയമായ ഒരു കഥയെ അതിന്റെ എല്ല തലങ്ങളിലും പ്രേക്ഷകനിലെ ആസ്വാദനത്തെ മാത്രം മുന്നിൽ കണ്ട്, അതിമനോഹരമായ പാട്ടുകളാലും നിറഞ്ഞ് നിൽക്കുന്ന ദൃശ്യ ഭംഗി കൊണ്ടും പ്രണയത്തിന്റെയും ചങ്ങാത്തത്തിന്റെയും നൂലിഴകളിൽ കോർത്ത് നമ്മളിലേക്ക് എത്തിക്കുകയാണ് ‘കിനാവള്ളി’ എന്ന ചിത്രത്തിലൂടെ സുഗീത്. ചിത്രത്തിന്റെ കഥാഘടനയിൽ ആദ്യാന്ത്യം ഭയത്തിന്റെ ഒരു ചെറു സ്പര്ശനം നിലനിർത്തി, നമ്മളിലെ പ്രേക്ഷകനെ ഒരിക്കൽകൂടി മറ്റൊരു ലോകത്തേക്ക് കൈപിടിച്ചുകൊണ്ട് പോകുകയാണ് കിനാവള്ളി.

പൂർണ്ണമായും ഒരു പുതുമുഖ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചില പരസ്യങ്ങളിലും, ആൽബങ്ങളിലും, സിനിമകളിലും അഭിനയിച്ചിട്ടുള്ള സുരഭിയെയും, ക്രിഷിനേയും, സൗമ്യയെയും മാറ്റിനിർത്തിയാൽ ബാക്കിയെല്ലാവരും തന്നെ മലയാളി പ്രേക്ഷകർക്ക് അപരിചിതരാണ്.

അജിത്ത്, വിവേക്, സ്വാതി, സുധീഷ്, ഗോപൻ തുടങ്ങിയവർ ചെറുപ്പം മുതലേ ഉള്ള സുഹൃത്തുക്കളാണ്. വിവേകിന്റെ വിവാഹത്തിന്റെ ഭാഗമായി അവർ വീണ്ടും കണ്ടുമുട്ടുകയാണ്. വിവേകുമായി വിവാഹമുറപ്പിച്ച ആൻ വിവേകിന്റെ സുഹൃത്തുക്കളെ അവരുടെ ബംഗ്ലാവിലേക്ക് ക്ഷണിക്കുന്നു. ആ ബംഗ്ലാവിൽ മുൻപ് നടന്നിട്ടുള്ള ചില പേടിപ്പെടുത്തുന്ന കാര്യങ്ങൾ അവരെ വേട്ടയാടുന്നു.

ടൈറ്റിൽ മുതൽ തന്നെ ഉള്ള മികച്ച ഫ്രെയിമുകളും, ഓരോ ഫ്രെയിമിലും പുതുമ നിറച്ചുള്ള വിതരണ രീതിയും മലയാളത്തിൽ തന്നെ ഒരു പക്ഷെ ആദ്യമായിരിക്കും. വാട്ട്സാപ്പ് കോമഡികളും, ചളികളും കുത്തിനിറക്കാതെ ചിരിക്കാനുള്ള സ്വാഭാവിക നർമ്മങ്ങളാൽ നിറഞ്ഞ ഒരു സിനിമ കൂടിയാണ് കിനാവള്ളി. നിലവാരമുള്ള കോമഡികളാലും, ഉദ്വോഗം ജനിപ്പിക്കുന്ന രംഗങ്ങളാലും കിനാവള്ളി നിങ്ങളെ ത്രില്ലടിപ്പിക്കും, ഉറപ്പ്.

Kinavalli Malayalam movie review

More in Malayalam Movie Reviews

Trending

Recent

To Top