Connect with us

ഞങ്ങളെ ഇങ്ങനെ കാണാനാണ് ചിന്നു എന്നും ആ​ഗ്രഹിച്ചിരുന്നത്; വീഡിയോ പങ്കുവെച്ച് കിച്ചു

Social Media

ഞങ്ങളെ ഇങ്ങനെ കാണാനാണ് ചിന്നു എന്നും ആ​ഗ്രഹിച്ചിരുന്നത്; വീഡിയോ പങ്കുവെച്ച് കിച്ചു

ഞങ്ങളെ ഇങ്ങനെ കാണാനാണ് ചിന്നു എന്നും ആ​ഗ്രഹിച്ചിരുന്നത്; വീഡിയോ പങ്കുവെച്ച് കിച്ചു

സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായിരുന്നു കൊല്ലം സുധി. സുധിയുടെ ഓർമ്മകളിലൂടെയാണ് അദ്ദേഹത്തിന്റെ ഭാര്യ രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്.

സുധിയ്ക്കും കുടുംബത്തിനും താങ്ങായി നിൽക്കുന്ന താരമാണ് ലക്ഷ്മി നക്ഷത്ര. ഇവർക്ക് വേണ്ട സഹായങ്ങളെല്ലാം ലക്ഷ്മി ചെയ്ത് കൊടുക്കാറുണ്ട്. സുധിയുടെ കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങൾ വീഡിയോയാക്കി യുട്യൂബ് വഴി തന്റെയും സുധിയുടെയും ആരാധകരിലേക്ക് എത്തിച്ച് തുടങ്ങിയതോടെ വലിയ വിമർശനം ലക്ഷ്മിക്ക് നേരിടേണ്ടി വരുന്നുണ്ട്.

സുധിയുടെ കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ ഒരുപാടുപേർക്ക് താൽപര്യമുണ്ടെന്നത് കൊണ്ട് തന്നെ പലപ്പോഴും അവയെല്ലം വീഡിയോയായി ലക്ഷ്മി പങ്കുവെക്കാറുമുണ്ട്. അടുത്തിടെ ലക്ഷ്മി പുതിയ വാഹനം വാങ്ങിയപ്പോഴും സുധിയുടെ മണമുള്ള പെർഫ്യൂം തയ്യാറാക്കി കൊടുത്തപ്പോഴും ഇതേ വിമർശനവുമായി ആളുകൾ എത്തിയിരുന്നു.

എന്നാൽ താണാണ് ചിന്നുവിന്റെ അടുത്ത് പെർഫ്യൂം ഉണ്ടാക്കി തരാൻ പറയുന്നതെന്നാണ് രേണു പറഞ്ഞത്. ചിന്നുവിന് അറിയത്തുപോലുമില്ല ഇങ്ങനത്തെ സംഭവം. ഞാനാണ് പറഞ്ഞത് ദുബായിലോ മറ്റും മരിച്ചവരുടെ മണം പെർഫ്യൂം ആക്കിത്തരുന്ന ആളുണ്ടെന്ന്. ആ ആഗ്രഹം ഞാനാണ് ചിന്നുവിനോട് പറഞ്ഞത്. ചിന്നുവിന് ഇത് വെച്ച് കാശുണ്ടാക്കാനോ യൂസഫ് ഭായിക്ക് പരസ്യം കൊടുക്കേണ്ട ആവശ്യമോ ഇല്ല എന്നും രേണു പറയുന്നു.

ദുബായ് യാത്രക്കിടയിലാണ് രേണുവിന്റെ ആ​ഗ്രഹം ലക്ഷ്മി സാധിച്ചെടുത്തത്. ഓരോ തവണ രേണുവിനേയും മക്കളേയും കാണാൻ എത്തുമ്പോൾ കൈ നിറയെ സമ്മാനങ്ങളുമായാണ് ലക്ഷ്മി എത്താറുള്ളത്. ഇപ്പോഴിതാ ലക്ഷ്മിയെ കുറിച്ച് സുധിയുടെ മൂത്ത മകൻ കിച്ചു കുറിച്ച വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

പുത്തൻ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് ഫാംബ്സ് ഫ്രെയിംസ് എന്ന ഇൻസ്റ്റ​ഗ്രാം പേജ് കൊല്ലം സുധിക്കൊപ്പമിരിക്കുന്ന ഭാര്യ രേണുവിന്റെയും മക്കളായ കിച്ചുവിന്റെയും റിഥുലിന്റെയും ഡിജിറ്റൽ മെർജ് പോട്രെയ്റ്റ് തയ്യാറാക്കിയിരുന്നു. ലക്ഷ്മി നക്ഷ്ത്രയ്ക്കൊപ്പമുള്ള രേണുവിന്റെയും മക്കളുടെയും പുതിയ ​ഗ്രൂപ്പ് ഫോട്ടോയാണ് രൂപമാറ്റം വരുത്തി ഫാംബ്സ് ഫ്രെയിംസ് എന്ന ഇൻസ്റ്റ​ഗ്രാം പേജ് ഫാമിലി ഫോട്ടോയാക്കി മാറ്റിയത്. ഞങ്ങളെ ഇങ്ങനെ കാണാനാണ് ചിന്നു എന്നും ആ​ഗ്രഹിച്ചിരുന്നത് എന്നാണ് ഇതിന്റെ വീഡിയോ പങ്കിട്ട് കിച്ചു കുറിച്ചത്.

അച്ഛന്റെ ആ​ഗ്രഹം പോലെ ആനിമേഷനാണ് കിച്ചു പഠിക്കുന്നത്. അടുത്തിടെ പരീക്ഷയ്ക്ക് വിജയിച്ചതിന്റെ സന്തോഷം ലക്ഷ്മിയുടെ ചാനലിലൂടെ തന്നെ കിച്ചു പങ്കിട്ടിരുന്നു. സുധിയുടെ കുടുംബത്തിനായി ഒരുങ്ങുന്ന പുതിയ വീടിന്റെ അവസാനഘട്ട ജോലികൾ പുരോ​ഗമിക്കുകയാണ്. തന്നെ സംബന്ധിച്ച് സ്വപ്നം പോലും കാണാൻ പറ്റാത്ത വീടാണ് ഒരുങ്ങുന്നതെന്നാണ് രേണു പറഞ്ഞത്.

വീട് പണി നന്നായിട്ട് പോകുന്നു. കെഎച്ച്ഡിസിയാണ് വീട് പണി ചെയ്യുന്നത്. ഫിറോസിക്കയെന്നയാളാണ്, അദ്ദേഹമാണ് ചെയ്ത് തരുന്നത്. വീട് കണ്ടപ്പോൾ ശരിക്കും ഞാൻ ഞെട്ടിപ്പോയി. ഇത്രയും വലിയ വീടാണോ നമ്മുക്ക് കിട്ടാൻ പോകുന്നതെന്ന് കണ്ട് ശരിക്കും ഞെട്ടി. നമ്മുടെ മനസിൽ ഒരു വീടുണ്ടല്ലോ, അതിലും വലിയ വീടാണ് പണിയുന്നത്. എന്നെ സംബന്ധിച്ച് സ്വപ്നം കാണാൻ പറ്റാത്ത വീടാണ് അവര് തരുന്നത്. വീടിന് വേണ്ടി ചെയ്തവരോടൊക്കെ നന്ദി മാത്രമേ ഉള്ളൂ. വേഗം തന്നെ വീട് പൂർത്തിയാക്കി തരുമെന്നാണ് ഫിറോസിക്ക നൽകിയ ഉറപ്പ് എന്നും രേണു പറഞ്ഞിരുന്നു.

അതേസമയം, വേദനകളിൽ നിന്നും വിഷമതകളിൽ നിന്നും ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ് രേണു. അഭിനയരംഗത്തേയ്ക്ക് രേണു ചുവടുവെയ്ക്കുകയാണ്. നാടകരംഗത്തേയ്ക്കാണ് രേണുവിന്റെ കടന്നുവരവ്. കൊച്ചിൻ സംഗമിത്രയുടെ ‘ഇരട്ടനഗരം’ നാടകത്തിൽ കോളജ് വിദ്യാർഥിനിയായാണ് രേണു അഭിനയത്തിന് ഹരിശ്രീ കുറിക്കുന്നത്. സിനിമയിലേയ്ക്കും അവസരം വരുന്നുണ്ടെന്ന് രേണു പറഞ്ഞിരുന്നു.

More in Social Media

Trending