Connect with us

“ദിലീപ് മി ടുവിൽ കുടുങ്ങിയത് കൊണ്ടല്ല രാമലീല വിജയിച്ചത് , നല്ല സിനിമയായതുകൊണ്ടാണ് ” – ഖുശ്‌ബു

Malayalam Breaking News

മി ടൂ വിവാദങ്ങൾ ശക്തമായതോടെ ഒരുപാട് ചർച്ചകൾ ഈ പ്രവണതയെ അനുകൂലിച്ചും പ്രതികൂലിച്ചും വരുന്നുണ്ട്. മി ടൂ ആരോപണവിധേയരുടെ സിനിമകൾ പോലും ബഹിഷ്കരിക്കണമെന്നു ആവശ്യമുയരുന്ന സാഹചര്യത്തിൽ ഇതിനോട് പ്രതികരിക്കുകയാണ് ഖുശ്‌ബു .

” സിനിമ നല്ലതാണെങ്കില്‍ ഓടും, ആരോപണങ്ങളുമായി അതിനെ കൂട്ടി കൂഴയ്ക്കരുത്. മീടു ആരോപിതനായ ഹോളിവുഡ് താരം കെവിന്‍ സ്‌പേസിയുടെ ചിത്രം വലിയ പരാജയം നേരിട്ടിരുന്നു എന്നാല്‍ അത് സിനിമ മോശമായതിനാലാണെന്ന് ഖൂശ്ബു പ്രതികരിച്ചു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഖുശ്ബു.

എന്തൊക്കെ ആരോപണങ്ങള്‍ വന്നാലും നല്ല സിനിമ വിജയിക്കും. രാമലീല വിജയിച്ചത് അത് നല്ല സിനിമയായതു കൊണ്ടാണ്. മീടു കാരണമാണ് വിജയിച്ചത് എന്ന് പറയാന്‍ പറ്റില്ല. സ്ത്രീകള്‍ക്ക് തുറന്നു പറയാനുള്ള വേദി നല്‍കുന്ന പോലെ കുറ്റാരോപിതര്‍ക്ക് അവരുടെ ഭാഗം വ്യക്തമാക്കാനും അവസരം നല്‍കണം. കുറ്റം തെളിയിക്കപ്പെടുന്നതു വരെ ആരോപിതന്‍ മാത്രമാണ്.” -ഖുശ്‌ബു പറയുന്നു.

khushbu about dileep’s rama leela movie success

More in Malayalam Breaking News

Trending

Recent

To Top