Connect with us

സുബ്രഹ്മണ്യന് പള്ളി സെമിത്തേരിയിൽ അന്ത്യയാത്ര – പ്രളയം തകർത്ത ജാതി – മത ചിന്തകൾ

Malayalam Breaking News

സുബ്രഹ്മണ്യന് പള്ളി സെമിത്തേരിയിൽ അന്ത്യയാത്ര – പ്രളയം തകർത്ത ജാതി – മത ചിന്തകൾ

സുബ്രഹ്മണ്യന് പള്ളി സെമിത്തേരിയിൽ അന്ത്യയാത്ര – പ്രളയം തകർത്ത ജാതി – മത ചിന്തകൾ

സുബ്രഹ്മണ്യന് പള്ളി സെമിത്തേരിയിൽ അന്ത്യയാത്ര – പ്രളയം തകർത്ത ജാതി – മത ചിന്തകൾ

ജാതിയും മതവും രാഷ്ട്രീയവുമെല്ലാം മാറി നിന്ന കുറച്ചു ദിവസങ്ങളാണ് കഴിഞ്ഞു പോയത്. മൂന്നു മാസമായി പെയ്യുന്ന മഴ കേരളത്തെ പ്രളയ ദുരിതത്തിൽ മുക്കിയപ്പോൾ മനുഷ്യന് തമ്മിൽ തല്ലാനുള്ള അവസരങ്ങളാണ് നഷ്ടമായത്. ക്യാമ്പിൽ മരിച്ച ഹിന്ദുവിന് സെമിത്തേരിയിൽ സംസ്കാരവും നടന്നു.

ദുരിതാശ്വാസ ക്യാംപിൽ മരിച്ച ചിത്തിരപുരം രണ്ടാം മൈലിൽ വട്ടത്തേരിൽ സുബ്രഹ്മണ്യന്റെ (65) മൃതദേഹമാണ് പള്ളി വക സെമിത്തേരിയിൽ സംസ്കരിച്ച്ത് . വിജയപുരം രൂപതയുടെ കീഴിലുള്ള പള്ളിവാസൽ സെന്റ് ആൻസ് ദേവാലയത്തിലായിരുന്നു സംസ്കാരം.

മൃതദേഹം സംസ്കരിക്കാൻ ആറടി മണ്ണു തേടി അലഞ്ഞവർക്ക്, രൂപത വികാരി ജനറൽ ഫാ.ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ അനുമതി നൽകിയതോടെയാണു സംസ്കാരം നടന്നത്. മഴക്കെടുതിയെ തുടർന്നു വീടുകളിൽ നിന്നു മാറ്റിപ്പാർപ്പിച്ചവരെ ചിത്തിരപുരം ഗവ. എച്ച്എസ്എസിലാണു പാർപ്പിച്ചിരിക്കുന്നത്.

ശനിയാഴ്ച രാവിലെ പത്തോടെ, സെന്റ് ആൻസ് ദേവാലയത്തിലെ വികാരി ഫാ. ഷിന്റോ വെള്ളീപ്പറമ്പിൽ ക്യാംപ് സന്ദർശിച്ചപ്പോഴാണു സുബ്രഹ്മണ്യൻ മരിച്ച വിവരം അറിയാനിടയായത്. വെള്ളപ്പൊക്കമായതിനാൽ സംസ്കരിക്കാൻ സ്ഥലമില്ലെന്നു സുബ്രഹ്മണ്യന്റെ മകൻ സുരേഷും മരുമകൻ മണിയും വൈദികനോടു പറഞ്ഞു.

ഈ വിവരം ഫാ. ഷിന്റോ, വിജയപുരം രൂപത വികാരി ജനറലിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും, സുബ്രഹ്മണ്യന്റെ മൃതദേഹം സംസ്കരിക്കാൻ അനുമതി നൽകണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. വികാരി ജനറൽ അനുമതിയും നൽകിയതോടെ, ഫാ. ഷിന്റോ ഈ വിവരം ബന്ധുക്കളെ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്നേ മുക്കാലോടെ സുബ്രഹ്മണ്യന്റെ മൃതദേഹം പള്ളി മുറ്റത്തെത്തിച്ചു. തുടർന്ന് സംസ്കാരം നടത്തുകയായിരുന്നു.

kerala flood – hindu buried in symmetry

More in Malayalam Breaking News

Trending

Recent

To Top