Actress
താലികെട്ടിന് ശേഷം കെട്ടിപ്പിടിച്ചു കരഞ്ഞ് കീർത്തി; കണ്ണുനീർ തുടച്ച് ആന്റണി
താലികെട്ടിന് ശേഷം കെട്ടിപ്പിടിച്ചു കരഞ്ഞ് കീർത്തി; കണ്ണുനീർ തുടച്ച് ആന്റണി
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടിയുടെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇപ്പോഴിതാ 15 വർഷത്തെ പ്രണയത്തിന് ശേഷം കീർത്തിയുടെ കഴുത്തിൽ താലികെട്ടിയിരിക്കുകയാണ് ആന്റണി തട്ടിൽ.
കീർത്തി പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം വൈറലാണ്. പക്ക ഒരു തമിഴ് ട്രഡീഷണൽ ലുക്കിലാണ് കീർത്തി സുരേഷ് ഒരുങ്ങിയത്. ഹിന്ദു ആചാര പ്രകാരമാണ് കല്യാണം നടന്നത്. കീർത്തി പങ്കുവച്ച ചിത്രങ്ങളിലൊന്നിൽ താലികെട്ടിയതിന് ശേഷം ആന്റണിയെ കെട്ടിപ്പിടിച്ചു കരയുന്ന ഒരു രംഗവും, കണ്ണുനീർ ആന്റണി തുടയ്ക്കുന്നതായ ഒരു ചിത്രവും കാണാം.
ഈ ഒരു നിമിഷത്തിനായി കീർത്തി എത്രത്തോളെ കാത്തിരുന്നുവെന്ന് ഈ വീഡിയോയിൽ നിന്ന് തന്നെ അറിയാം എന്നാണ് ആരാധകർ പറയുന്നത്. ഗോവയിൽ വച്ചാണ് ആന്റണി തട്ടിലിന്റെയും കീർത്തി സുരേഷിന്റെയും വിവാഹം നടന്നത്. ദളപതി വിജയ് അടക്കമുള്ള പ്രമുഖരെല്ലാം വിവാഹത്തിൽ പങ്കെടുത്തു. വിവാഹത്തിന്റെ ചടങ്ങുകളും ഒരുക്കങ്ങളും എല്ലാം കീർത്തിയും കുടുംബവും തീർത്തും രഹസ്യമായാണ് വെച്ചിരുന്നത്.
നേരത്തെ നടി കീർത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ആന്റണി തട്ടിലാണ് വരൻ എന്ന വിധത്തിൽ വാർത്തകൾ എത്തിയത്. ഇതോടെ ആരാണ് ഈ ആന്റണി തട്ടിൽ എന്ന ചോദ്യം വിവിധ കോണുകളിൽ നിന്നും ഉയര‍്‍ന്നിരുന്നു. സൈബറിടത്തിൽ ആന്റണിയെ തേടിയും ആരാധകർ രംഗത്തെത്തി. ഇവർ ആന്റണിയെ കുറിച്ച് തന്നെ ചില കണ്ടെത്തലുമകളും നടത്തി.
കൊച്ചിയിലെ ബിസിനസുകാരനും റിസോർട്ട് ശൃംഖല ഉടമയുമാണ് ആന്റണി തട്ടിൽ. ദുബായ് ആസ്ഥാനമാക്കിയ ബിസിനസുകാരനാണ് കൊച്ചിക്കാരനായ ആന്റണി. സ്വന്തം നാടായ കൊച്ചിയിലും ആന്റണിക്ക് റിസോർട്ട് ശൃംഖലയുണ്ട്. കീർത്തയുടെ ജന്മനാടായ ചെന്നൈയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ചില കമ്പനികളുടെയും ഉടമയാണ് ആന്റണി തട്ടിൽ എന്നാണ് വിവരം.
ആസ്പിറോസ് വിൻഡോ സെല്യൂഷൻസ് എന്ന സ്ഥാപനം ആന്റണിയുടേതായാണ് കരുതുന്നത്. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും സ്വകാര്യമാണ്. വെറും 548 ഫോളോവേഴ്‌സ് മാത്രമേയുള്ളു. അതിലും ഫോളോ ചെയ്യുവർ സെലിബ്രിറ്റികൾ തന്നെയാണ്. കൊച്ചിയിലും ദുബായിലുമായാണ് ആന്റണിയുടെ താമസം. സ്വകാര്യത സൂക്ഷിക്കുന്ന ആളാണ് ആന്റണിയെന്നും താരത്തിന്റെ ആരാധകർ സൂചിപ്പിക്കുന്നു.
അതിനാലാണ് കീർത്തി സുരേഷുമായുള്ള അടുപ്പും ഇതുവരെ രഹസ്യമായി സൂക്ഷിക്കാനായത്. പഠനകലാത്തെയുള്ള പരിചയാണ് വിവാഹത്തിലേക്ക് എത്തിച്ചത്. റിപ്പോർട്ടുകളനുസരിച്ച് 15 വർഷത്തെ പ്രണയമാണ് കീർത്തിയുടേതാണ് സൂചന. കൗമാരകാലത്തെ പരിചയമാണ് പ്രണയമായി മൊട്ടിട്ടത്.
സോഷ്യൽ മീഡിയയിൽ പോലും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഷെയർ ചെയ്തിട്ടില്ല. ഇരുവരും ഒരുമിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതും വിരളമാണ്. 2008-09 കാലഘട്ടത്തിലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് റിപ്പോർട്ടുകൾ. കീർത്തി സ്‌കൂൾ വിദ്യാർത്ഥിയും ആന്റണി പ്ലസ് ടുവും കഴിഞ്ഞ് നിൽക്കുന്ന സമയവുമായിരുന്നിയിത്. മീഡിയയോട് അകലം പാലിക്കുന്ന ആന്റണി സ്വകാര്യത നിലനിർത്താൻ താത്പ്പര്യപ്പെടുന്നയാളാണ്.
ഇരുവരും തമ്മിൽ ഏഴുവയസോളം പ്രായ വ്യത്യാസം ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, താൻ പ്രണയത്തിലാണെന്ന വിവരം മുൻപ് ചില അഭിമുഖങ്ങളിൽ കീർത്തി വെളിപ്പെടുത്തിയിരുന്നു. എന്നാൽ കാമുകനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കീർത്തി പുറത്തു വിട്ടിരുന്നില്ല. താൻ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ കീർത്തി സുരേഷ് പറഞ്ഞിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ താരം പങ്കുവെച്ചിരുന്നില്ല.