Actor
മകളായാലും തെറ്റ് തെറ്റാണ്; വിവാഹ ശേഷം അത് സംഭവിച്ചു ; കീർത്തിയ്‌ക്കെതിരെ സുരേഷ് ; ഞെട്ടി ആന്റണയും നടിയും
മകളായാലും തെറ്റ് തെറ്റാണ്; വിവാഹ ശേഷം അത് സംഭവിച്ചു ; കീർത്തിയ്‌ക്കെതിരെ സുരേഷ് ; ഞെട്ടി ആന്റണയും നടിയും
മലയാളികൾക്ക് ഇഷ്ടമുള്ള കുടുംബമാണ് കീർത്തി സുരേഷിന്റേത്. കഴിഞ്ഞ ദിവസം മലയാള സിനിമാ ലോകം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് യോഗത്തിൽ കീർത്തി സുരേഷിന്റെ പിതാവും നിർമാതാവുമായ ജി സുരേഷ് കുമാർ നടത്തിയ പ്രസ്താവന ഇതിനോടകം ചർച്ചയായിട്ടുണ്ട്.
താരങ്ങളുടെ പ്രതിഫലത്തിനെതിരെയാണ് സുരേഷ് കുമാർ പ്രധാനമായും സംസാരിച്ചത്. മലയാള സിനിമയ്ക്ക് താങ്ങാൻ പറ്റുന്നതിന്റെ പത്തിരിട്ടിയാണ് താരങ്ങൾ വാങ്ങുന്ന പ്രതിഫലമെന്ന് സുരേഷ് കുമാർ വിമർശിക്കുന്നു. ഇവർക്ക് ഇൻഡസ്ട്രിയോട് യാതൊരു പ്രതിബന്ധതയുമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇതിനിടെ സുരേഷ് കുമാറിന്റെ വാക്കുകൾക്ക് മകൾ കീർത്തി സുരേഷ് കോടികൾ അല്ലെ പ്രതിഫലം വാങ്ങുന്നതെന്ന കമന്റ് ആണ് പലരും ചോദിക്കുന്നത്. ഇപ്പോഴിതാ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് അദ്ദേഹം.
മാത്രമല്ല വാശി എന്ന സിനിമയിൽ ടൊവിനോയും കീർത്തിയും വാങ്ങിയ പ്രതിഫലം സൂചിപ്പിച്ചിരിക്കുകയാണ് സുരേഷ് കുമാർ. ടൊവിനോയേക്കാളും താരമൂല്യമുള്ള കീർത്തിക്കാണോ വാശിയിൽ പ്രതിഫലം കൂടുതൽ ലഭിച്ചതെന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
വാശിയുടെ ബഡ്ജറ്റിൽ പ്രശ്നമൊന്നും ഉണ്ടായില്ലെന്നും ടൊവിനോ അങ്ങനെയാെരു ബഡ്ജറ്റിലല്ല ആ പടത്തിൽ അഭിനയിച്ചതെന്നും അതുകൊണ്ടാണ് ആ പടത്തിൽ ലാഭമുണ്ടാക്കാനായതെന്നും പറഞ്ഞു സുരേഷ് കുമാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്ന മര്യാദക്കാരായ ആർട്ടിസ്റ്റുകളും മലയാളത്തിൽ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ടൊവിനോ ആ പടത്തിൽ അങ്ങനെയാെരു പ്രതിഫലമല്ല ചോദിച്ചതെന്നും ചിലപ്പോൾ അതിലും കൂടുതൽ വാങ്ങുന്നയാളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എല്ലാ ആർട്ടിസ്റ്റുകളെയും അടച്ചാക്ഷേപിക്കുന്നില്ല. അതേസമയം കൂടെ നിന്ന് വർക്ക് ചെയ്യാൻ പറ്റുന്ന ചെറുപ്പക്കാരായ ആർട്ടിസ്റ്റുകളുമുണ്ട് ഫോണെടുക്കാത്തവരും ഉണ്ടെന്നും സുരേഷ് കുമാർ തുറന്നടിച്ചു.
അതേസമയം തന്നെ കീർത്തി വാശിയിൽ അഭിനയിക്കാൻ പ്രതിഫലം ചോദിച്ച് വാങ്ങിച്ചോ എന്ന ചോദ്യത്തിനും അദ്ദേഹം ഉത്തരം നൽകി. മകൾക്ക് ഉള്ളത് കൊടുത്തെന്നായിരുന്നു സുരേഷ് കുമാർ നൽകിയ മറുപടി. മാത്രമല്ല നേരത്തെയും മകൾക്ക് മാത്രമായി മറ്റൊരു നിലപാട് ഇല്ല. കീർത്തിയോടും ഞാൻ പ്രതിഫലം കുറച്ചേ വാങ്ങിക്കാവൂ എന്ന് പറഞ്ഞിട്ടുണ്ട്, കൂടുതൽ പ്രതിഫലം വാങ്ങരുതെന്ന് തന്നെയാണ് നിലപാട്. മകൾക്ക് മാത്രമായി മറ്റൊരു നിലപാടില്ല. തമിഴിലും തെലുങ്കിലും വാങ്ങുന്ന പ്രതിഫലമല്ല കീർത്തി മലയാളത്തിൽ വാങ്ങുന്നതെന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു.
നിലവിൽ പ്രതിഫലം കുറയ്ക്കാൻ പറയുമ്പോൾ മോളോടും കൂടി പറയെന്ന് പലരും പറയാറുണ്ട്. എന്നാൽ അവളോടും താൻ ഇത് തന്നെയാണ് പറയാറെന്നും പ്രൊഡ്യൂസറുണ്ടെങ്കിലേ സിനിമയുള്ളൂയെന്നും സുരേഷ് കുമാർ ചൂണ്ടിക്കാട്ടി. മാത്രമല്ല അവൾ സിനിമയിലെത്തിയിട്ട് പത്ത് വർഷം കഴിഞ്ഞപ്പോൾ അവളുടെ പടമെടുത്ത എല്ലാ പ്രൊഡ്യൂസേർസിനും മൊമന്റോ അയച്ച് കൊടുത്തെന്നും അത് പ്രൊഡ്യൂസറിനാണ് ചെയ്യേണ്ടതെന്നും അത് ചെയ്യാൻ തോന്നിയത് പ്രൊഡ്യൂസറുടെ മോളായത് കൊണ്ടാണെന്നും സുരേഷ് കുമാർ പറഞ്ഞു.
കുട്ടിക്കാലം മുതൽ നമ്മുടെ കഷ്ടപ്പാട് കണ്ട് വളർന്നതാണ് അവൾ. അച്ഛൻ മുങ്ങിപ്പോകുന്നതും പിന്നീട് സ്വമ്മിംഗ് പൂളിലേത് പോലെ പൊങ്ങി വരുന്നതും കാണാമെന്നും രണ്ട് പടത്തിന്റെ ലാഭം ചിലപ്പോൾ ഒറ്റ പടത്തിൽ പോകാനുള്ള സാധ്യതകളുണ്ടെന്നും സുരേഷ് കുമാർ പറഞ്ഞു. മാത്രമല്ല 35 പടമെടുത്തതിൽ 15 പടമെങ്കിലും തനിക്ക് ഫ്ലോപ്പാണെന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു.
3 മൂന്ന് മുതൽ 4 കോടിയാണ് കീർത്തി ഒരു സിനിമയ്ക്ക് പ്രതിഫലം വാങ്ങുന്നത്. തമിഴിലും തെലുങ്കിലും വാങ്ങുന്ന പ്രതിഫലമല്ല കീർത്തി മലയാളത്തിൽ വാങ്ങുന്നത്. മലയാളത്തിന് താങ്ങാവുന്ന പ്രതിഫലമേ ആരായാലും വാങ്ങാവൂ. തമിഴിലും തെലുങ്കിലും സ്ഥിതി വ്യത്യസ്തമാണ്. അവിടെ ഇപ്പോഴും തിയേറ്ററുകളിൽ ആള് കയറുന്നുണ്ട്. എന്നാൽ മലയാളത്തിൽ നാല് മാസത്തിനിടെ ഇറങ്ങിയ എഴുപതിലധികം സിനിമകൾ വെറും രണ്ട് ചിത്രങ്ങൾ മാത്രമാണ് വിജയിച്ചത് എന്നും സുരേഷ് കുമാർ പറയുന്നു. ചെറിയ ബഡ്ജറ്റിൽ സിനിമകൾ വരുന്ന മലയാള സിനിമാ രംഗത്ത് താരങ്ങൾ അതിനനുസരിച്ച് പ്രതിഫലം വാങ്ങണമെന്നാണ് സുരേഷ് കുമാർ ഉൾപ്പെടെയുള്ള നിർമാതാക്കൾ പറയുന്നത്. കീർത്തി സുരേഷ് മലയാളത്തിൽ അപൂർവങ്ങളിൽ അപൂർമായേ സിനിമ ചെയ്യാറുള്ളൂ. വൻ ബഡ്ജറ്റിൽ സിനിമകൾ വരുന്ന തമിഴിലും തെലുങ്കിലുമാണ് നടി സജീവം.
.
