Connect with us

കാവ്യയുടെ വസ്ത്രത്തിൽ മാറ്റം? വൾഗർ ചിത്രങ്ങൾ പുറത്ത്; പിന്നാലെ സംഭവിച്ചത്!!

Malayalam

കാവ്യയുടെ വസ്ത്രത്തിൽ മാറ്റം? വൾഗർ ചിത്രങ്ങൾ പുറത്ത്; പിന്നാലെ സംഭവിച്ചത്!!

കാവ്യയുടെ വസ്ത്രത്തിൽ മാറ്റം? വൾഗർ ചിത്രങ്ങൾ പുറത്ത്; പിന്നാലെ സംഭവിച്ചത്!!

ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കൽപമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുൻനിര നായികയായി തന്നെ ജീവിച്ചു.

മലയാള സിനിമയിലെ മുഖശ്രീയായി ആണ് ഇന്നും കാവ്യ മാധവൻ അറിയപ്പെടുന്നത്. മുൻനിര നായകന്മാർരക്കൊപ്പമൊപ്പമെല്ലാം അഭിനയിച്ച കാവ്യ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ്. കുടുംബ കാര്യങ്ങളും മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങളുമെല്ലാം നോക്കി അതിന്റെ തിരക്കുകളുമായി മുന്നോട്ട് പോവുകയാണ് നടി. ഇപ്പോൾ തന്റെ വസ്ത്ര ബ്രാൻഡായ ലക്ഷ്യയുടെ മോഡലായി എത്താറുണ്ട് താരം. ആ ചിത്രങ്ങൾ കാണുമ്പോൾതന്നെ കാവ്യയുടെ വണ്ണം കുറഞ്ഞു, കൂടുതൽ സുന്ദരിയായി.

2018 ഒക്ടോബർ 19നായിരുന്നു ഒരു പെൺകുട്ടിയുടെ അമ്മയാകുന്നത്. കുടുംബവും കുഞ്ഞുങ്ങളുമായി സ്വപ്ന ജീവിതം നയിക്കാൻ ആഗ്രഹിച്ച കാവ്യക്ക് ഇന്ന് സ്വപ്നസമാനമായ ജീവിതം ആണ് ലഭിച്ചത്. മലയാളത്തിലെ ജനപ്രിയ നടി ആരെന്നു ചൊദിച്ചാൽ ഇന്നും ഒട്ടുമിക്ക പ്രേക്ഷകരും ഇന്നും പറയും അത് കാവ്യാ മാധവൻ ആണെന്ന്. മൂന്നുമാസം മുൻപ് നാല്പത്തിലേക്ക് കടന്നു കഴിഞ്ഞു താരം. മുപ്പതുകളിലും കാവ്യയ്ക്ക് നിറയെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്.

എന്നും കാവ്യയുടെ വ്യക്തിജീവിതം വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് തെറ്റായ കാരണങ്ങളാലായിരുന്നു, ഒരു സമയത്ത് സിനിമാ ജീവിതത്തെപോലും അത് ബാധിച്ചു. കാവ്യ ഇന്ന് സന്തുഷ്ടകരമായ ജീവിതം ആണ് നയിക്കുന്നത്. വിവാഹശേഷം സമ്പൂർണ്ണ കുടുംബിനി ആയി മാറിയ കാവ്യാ ഇപ്പോൾ ബിസിനസ്സ് തിരക്കുകളിലാണ്. സിനിമയിൽ ഉള്ളപ്പോൾ തന്നെ തുടങ്ങിവച്ച ലക്ഷ്യയുടെ വിജയത്തിനായി സ്വയം മോഡൽ ആയി മാറികൊണ്ടാണ് കാവ്യാ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

കഴിഞ്ഞദിവസം കാവ്യാ പുത്തൻ ചിത്രങ്ങളും വീഡിയോസും സോഷ്യൽ മീഡിയയിൽ പങ്കിട്ടു. സാരിയിൽ സുന്ദരിയായി എത്തിയ കാവ്യയുടെ നിമിഷാനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. എന്നാൽ ഇതേ ചിത്രങ്ങൾ എ ഐ യുടെ സഹായത്തോടെ വൾഗർ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു.

ഒറിജിനലിനെ വെല്ലുന്ന രീതിയിൽ ആയിരുന്നു ചില ഗ്രൂപ്പുകളിൽ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഇത് ഒറിജിനൽ തന്നെയോ! ഇങ്ങനെയൊക്കെ ചെയ്യാത്ത ആളല്ലോ ഇപ്പൊ എന്തുപറ്റി! എന്നായി ആരാധകരിൽ ചിലർ എന്നാൽ ചിത്രത്തിന്റെ ഒറിജിനൽ വേർഷൻ ഫാൻസിൽ ചിലർ തന്നെ പോസ്റ്റ് ചെയ്തതോടെയാണ് വ്യക്തത വന്നത്.

വസ്ത്രത്തിന്റെ മാന്യതയിൽ ഒരു വിട്ടുവീഴ്ചയും വരുത്താത്ത ആളാ, അന്നും ഇന്നും എന്നും കാവ്യാ മാധവൻ എന്നുള്ള പോസ്റ്റുകൾ പങ്കിട്ടാണ് തങ്ങളുടെ പ്രിയനായികക്ക് ആരാധകർ പിന്തുണ അറിയിച്ചത്. ബാലതാരമായെത്തി നായിക നിരയിലേക്കുയര്‍ന്ന നടിയാണ്. മലയാളത്തിലും തമിഴിലും അഭിനയിച്ചിട്ടുള്ള കാവ്യ മാധവൻ്റെ സ്വദേശം കാസർകോട് ജില്ലയിലെ നീലേശ്വരത്താണ്.

More in Malayalam

Trending