Connect with us

മഞ്ജു ചേച്ചി ഒരുപാട് കാലം അഭിനയിച്ചിരുന്നുവെങ്കില്‍ ഈ ഒരു വില പോലും ഉണ്ടാകില്ലായിരുന്നു!; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകള്‍

News

മഞ്ജു ചേച്ചി ഒരുപാട് കാലം അഭിനയിച്ചിരുന്നുവെങ്കില്‍ ഈ ഒരു വില പോലും ഉണ്ടാകില്ലായിരുന്നു!; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകള്‍

മഞ്ജു ചേച്ചി ഒരുപാട് കാലം അഭിനയിച്ചിരുന്നുവെങ്കില്‍ ഈ ഒരു വില പോലും ഉണ്ടാകില്ലായിരുന്നു!; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകള്‍

ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. ബാലതാരമായി സിനിമയില്‍ എത്തിയ കാവ്യ ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ നായികയായി വന്നു. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്‍പമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുന്‍നിര നായികയായി തന്നെ ജീവിച്ചു. മുന്‍നിര നായകന്മാര്‍രക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ.

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും മമ്മൂട്ടിയുടെ അഴകിയ രാവണന്‍ എന്ന എന്ന ചിത്രത്തിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഭാനുപ്രിയയുടെ കുട്ടുക്കാലമാണ് നടി അവതരിപ്പിച്ചത്. തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായിക അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് താരത്തിന്റെ വിവാഹവും വിവാഹമോചനവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കാവ്യ ദിലീപിനെ വിവാഹം ചെയ്ത ശേഷമാണ് അഭിനയം അവസാനിപ്പിച്ചത്. 2016ലായിരുന്നു വിവാഹം. ആദ്യ വിവാഹം പരിചയപ്പെട്ടശേഷം കാവ്യ മാധവന്‍ വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിയിരുന്നു. എന്നാല്‍ ദിലീപിനെ വിവാഹം ചെയ്ത ശേഷം അഭിനയം തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്തി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് താരം.

ദിലീപിനെ വിവാഹം ചെയ്ത ശേഷവും വിവാദങ്ങള്‍ വന്നതോടെയുമാണ് കാവ്യ മാധവന് ഹേറ്റഴ്‌സ് ഉണ്ടായി തുടങ്ങിയത്. മഞ്ജു വാര്യരുടെ ജീവിതം തകര്‍ത്തത് കാവ്യ മാധവനാണെന്നാണ് പല സിനിമാ പ്രേമികള്‍ വിശ്വസിക്കുന്നത്. ഇപ്പോഴിത കാവ്യ മാധവന്‍ മഞ്ജു വാര്യരെ കുറിച്ചും അവരുടെ കുടുംബ ജീവിതത്തെ കുറിച്ചും വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. കുടുംബ ജീവിതത്തില്‍ മഞ്ജു ചേച്ചി വിജയിച്ചുവെന്ന് കാവ്യ മാധവന്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

‘മഞ്ജു ചേച്ചി അന്ന് അഭിനയം നിര്‍ത്തിയത് കൊണ്ടാണ് ഇന്നും അവര്‍ അഭിനയം നിര്‍ത്തിയിട്ടും നമ്മള്‍ മഞ്ജു ചേച്ചിയെ കുറിച്ച് ഓര്‍ക്കുന്നത്. ഏത് ഹീറോയിന്റെ ഇന്റര്‍വ്യൂ വന്നാലും മഞ്ജു വാര്യര്‍ എന്നൊരു വിഷയം ചോദ്യമായി വരുന്നതും.’ പിന്നീടും മഞ്ജു ചേച്ചി ഒരുപാട് കാലം അഭിനയിച്ചിരുന്നുവെങ്കില്‍ ഈ ഒരു വില ചിലപ്പോള്‍ അന്ന് ഉണ്ടായിയെന്ന് വരില്ല. മഞ്ജു ചേച്ചിയെ നമുക്ക് കണ്ട് കൊതി തീരും മുമ്പ് ഏറ്റവും പീക്കില്‍ നില്‍ക്കുന്ന ടൈമിലാണ് മഞ്ജു ചേച്ചി കല്യാണം കഴിഞ്ഞ് പോയത്.

കുടുംബത്തിന് പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാണ് മഞ്ജു ചേച്ചി മാറിയത്. അവര്‍ കുടുംബജീവിതത്തില്‍ പരാജയപ്പെടുവൊന്നും ചെയ്തില്ലല്ലോ… അവര്‍ അതില്‍ വിജയിക്കുകയല്ലേ ചെയ്തിട്ടുള്ളൂ’ എന്നാണ് കാവ്യ മാധവന്‍ പറഞ്ഞത്. വീഡിയോ വീണ്ടും വൈറലായതോടെ കമന്റ് മുഴുവന്‍ കാവ്യ മാധവനും ദിലീപിനും എതിരെയാണ് വന്നുകൊണ്ടിരിക്കുന്നത്.

‘ഇത്രയും അറിഞ്ഞുകൊണ്ട് തന്നെ അല്ലേ… ആ കുടുംബം നീ കലക്കിയത്, കുടുംബ ജീവിതത്തില്‍ മഞ്ജുവിനെ പരാജയപ്പെടുത്തിയത് ചങ്ക് കൂട്ടുകാരി തന്നെയാണ് എന്നതാണ് സങ്കടകരം, മഞ്ജുവിനെ അന്നത്തേക്കാള്‍ കുറച്ചുകൂടി അധികം ഓര്‍ക്കാനും അഭിമാനിക്കാനും ഇന്ന് പറ്റുന്നുണ്ട്.’ ‘മഞ്ജുവിന്റെ ജീവിതം തട്ടിയെടുത്തിട്ട് ഇങ്ങനെ സംസാരിക്കാന്‍ നാണമില്ലല്ലോ’ എന്നെല്ലാമാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകള്‍.

വിവാഹത്തോടെ ലൈം ലൈറ്റില്‍ നിന്നും മാറി നില്‍ക്കുന്ന കാവ്യയുടെ വിശേഷങ്ങള്‍ പ്രേക്ഷകര്‍ അറിയുന്നത് ദിലീപിന്റെ ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ്. കാവ്യ സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. ദിലീപും സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും ഇടയ്ക്ക് തന്റെ സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷിയും സോഷ്യല്‍ മീഡിയയില്‍ സജീവമല്ലായിരുന്നു. എന്നാല്‍ ഒന്നു രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് താരപുത്രിയും ഇന്‍സ്റ്റാഗ്രാമില്‍ സജീവമാകുന്നത്. മീനാക്ഷി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വൈറലാകാറുണ്ട്.

അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പും ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താടിയും മുടിയുമൊക്കെ നീട്ടിയ ഗെറ്റപ്പില്‍ ആണ് ദിലീപ് എത്തിയത്. കാവ്യ പഴയതിലും സുന്ദരിയായി കാണപ്പെടുന്നുവെന്നാണ് ആരാധകര്‍ കമന്റായി രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ദിലീപിനെയും കാവ്യയെയും കൂടാതെ വേറെ ചിലരെയും ഫോട്ടോയില്‍ കാണാം.

അതില്‍ കാവ്യ കൈയ്യില്‍ എടുത്തിരിയ്ക്കുന്ന കുഞ്ഞ് ഏതാണെന്നാണ് ആരാധകര്‍ മിക്കവരുടെയും ചോദ്യം. അത് മഹാലക്ഷ്മി അല്ലല്ലോ, പിന്നെ കാവ്യ എടുത്ത കുഞ്ഞ് ഏതാണ് എന്ന ചോദ്യമാണ് ഫോട്ടോയ്ക്ക് താഴെ വരുന്നതില്‍ ഭൂരിഭാഗവും. കാവ്യയോടും ദിലീപിനോടും ഉള്ള സ്‌നേഹം അറിയിച്ചുകൊണ്ടുള്ള കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്. കാവ്യയുടെ തിരിച്ചു വരവ് എന്നാണെന്നും പലരും ചോദിക്കുന്നുണ്ട്.

Continue Reading
You may also like...

More in News

Trending