Connect with us

കാവ്യ മാധവന്റെ അമ്മയെ ഇപ്പോള്‍ ആര്‍ക്കും ചോദ്യം ചെയ്യണ്ടേ.., കാവ്യ മാധവനെ ആര്‍ക്കും ഇപ്പോള്‍ പ്രതിചേര്‍ക്കേണ്ടതില്ലേ…; രാഹുല്‍ ഈശ്വര്‍

News

കാവ്യ മാധവന്റെ അമ്മയെ ഇപ്പോള്‍ ആര്‍ക്കും ചോദ്യം ചെയ്യണ്ടേ.., കാവ്യ മാധവനെ ആര്‍ക്കും ഇപ്പോള്‍ പ്രതിചേര്‍ക്കേണ്ടതില്ലേ…; രാഹുല്‍ ഈശ്വര്‍

കാവ്യ മാധവന്റെ അമ്മയെ ഇപ്പോള്‍ ആര്‍ക്കും ചോദ്യം ചെയ്യണ്ടേ.., കാവ്യ മാധവനെ ആര്‍ക്കും ഇപ്പോള്‍ പ്രതിചേര്‍ക്കേണ്ടതില്ലേ…; രാഹുല്‍ ഈശ്വര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് വിരോധികളായ പലരും പറഞ്ഞ പ്രചരണങ്ങള്‍ ഇപ്പോള്‍ അവര്‍ പോലും വിഴുങ്ങിയിരിക്കുകയാണെന്ന് ദിലീപ് അനുകൂലിയായ രാഹുല്‍ ഈശ്വര്‍. പ്രതി എന്ന് പറഞ്ഞാല്‍ കുറ്റക്കാരന്‍ അല്ല. നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നാണ് പറയുന്നത്. ആ ദൃശ്യങ്ങള്‍ ദിലീപിന് കിട്ടിയിട്ട് അദ്ദേഹത്തിന് എന്ത് ഗുണമാണ് ഉള്ളത്. ദിലീപ് ഈ കേസില്‍ എവിടേയും ഇടപെട്ടിട്ടില്ല. ദിലീപിന്റെ എതിര്‍പക്ഷത്ത് നില്‍ക്കുന്ന ആളുകള്‍ അദ്ദേഹത്തെ കടന്നാക്രമിക്കാന്‍ എന്തൊക്കെ നുണകളാണ് ഇവിടെ പറഞ്ഞിട്ടുള്ളതെന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു.

shorts

ദിലീപിനെ മാത്രമല്ല, ഭാര്യ കാവ്യാ മാധവനേയും അവരുടെ അമ്മയേയും വരെ ആക്രമിക്കാന്‍ എത്രമാത്രം കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്. അതൊക്കെ എവിടെയെത്തി. കാവ്യയുടെ അമ്മയെ ചോദ്യം ചെയ്യും, മാഡം കാവ്യാ മാധവന്റെ അമ്മയാണ് എന്നൊക്കെയായിരുന്നല്ലോ പ്രചരണം. ഈ കാവ്യ മാധവന്റെ അമ്മയെ ഇപ്പോള്‍ ആര്‍ക്കും ചോദ്യം ചെയ്യണ്ടേ. കാവ്യ മാധവനെ പ്രതിചേര്‍ക്കുമെന്നും പറഞ്ഞിരുന്നല്ലോ? ആര്‍ക്കും ഇപ്പോള്‍ കാവ്യാ മാധവനെ പ്രതിചേര്‍ക്കേണ്ടതില്ലേ. എന്തൊക്കെ കള്ളങ്ങളായിരുന്നു ആ പാവം കുടുംബത്തിന് നേര്‍ക്ക് പറഞ്ഞത്. എല്ലാം തകര്‍ന്ന് വീഴുന്നത് നാം കണ്ടും. ഇനിയിപ്പോള്‍ കോടതി വിധിയിലൂടെ ഔദ്യോഗികമായി തന്നെ അത് ഇല്ലാതാവുന്നത് വരും ആഴ്ചകളിലോ മാസങ്ങളിലോ കാണാന്‍ സാധിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.

വളരെ അഭിമാനത്തോടെ തന്നെ ദിലീപ് അനുകൂലിയെന്ന് സ്വയം വിളിക്കുന്ന വ്യക്തിയാണ്. ഞാന്‍ ദിലീപ് വിരോധിയല്ല, അതില്‍ അഭിമാനമേയുള്ളു. ഇക്കാര്യം മാറ്റി നിര്‍ത്തി ഒരു നിയമവിദ്യാര്‍ത്ഥി എന്ന നിലയില്‍ ചില അഭിപ്രായങ്ങള്‍ പറയാം. മുകുള്‍ റോത്തഗിയെ പോലെ കോടതിയില്‍ വളരെ അധികം സ്വീകാര്യത കിട്ടുന്ന ഒരു അഭിഭാഷകനെ കൊണ്ട് ചെയ്യിക്കാന്‍ കഴിയുന്നത് സുപ്രീംകോടതിയുടെ ശ്രദ്ധ ഈ കേസില്‍ ശക്തമായി ഉണ്ടെന്ന് വരുത്താനാണ്.

കോടതിയില്‍ നിന്ന് അനുകൂലമായൊരു നിരീക്ഷണം വന്നാല്‍ അത് കേസില്‍ ദിലീപിനേയും അദ്ദേഹത്തിന്റെ പക്ഷത്തേയും വിശ്വസിക്കുന്നവരെ എനര്‍ജൈസ് ചെയ്യാനും നരേറ്റീവ് സെറ്റ് ചെയ്യാനും, കൂടുതല്‍ ഏതെങ്കിലും പ്രതിബന്ധങ്ങള്‍ കൊണ്ടുവന്നാല്‍ സുപ്രീംകോടതിയുടെ വിധിയുണ്ടല്ലോ എന്നൊക്കെ പറയാന്‍ വേണ്ടിയാണ് നിയമപരമായി റോത്തഗിയെ പോലെ ഒരാളെ കൊണ്ടുവരുന്നത്.

വളരെ സൂക്ഷ്മമായി നോക്കിയാല്‍ ഫ്രണ്ട് ഫൂട്ടില്‍ നിന്നാണ് റോത്തഗി കാര്യങ്ങള്‍ പറയുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. തന്റെ കക്ഷി അനീതി നേരിട്ടുക്കൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഈ വാദത്തില്‍ കേരള സര്‍ക്കാര്‍ ഉള്‍പ്പടെ മറുഭാഗത്ത് നില്‍ക്കുന്നവര്‍ ബാക്ക് ഫൂട്ടിലേക്ക് പോവുകയാണെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.

പൊതുവേ ഒരു കേസ് എത്രയും പെട്ടെന്ന് തീര്‍ക്കണം എന്ന് ഒരു വ്യക്തി പറയുകയാണെങ്കില്‍ ആ വ്യക്തിയുടെ ഭാഗത്ത് ആത്മവിശ്വാസവും ന്യായവും ഉണ്ടെന്ന് കരുതേണ്ടി വരും. ഈ സാഹചര്യത്തില്‍ ധാര്‍മ്മികമായ ഒരു മുന്നോക്കവും ഇവര്‍ക്ക് ലഭിക്കും. അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും ഘടനപരമായി നടന്ന കാര്യങ്ങളാണ് സുപ്രീം കോടതി നോക്കുക. മുന്‍പ് കൊടുത്ത കാലവധിയൊക്കെ കോടതി പരിഗണിക്കും. ആ സാഹചര്യത്തില്‍ കോടതിയുടെ മനസ്സിനെ പോസിറ്റിവീലി സ്വാധീനിക്കാനും മുഗുള്‍ റോത്തഗിയുടെ വാദത്തിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം, തോല്‍വി ഭയന്നിട്ടാണ് പ്രോസിക്യൂഷന്‍ വിചാരണ നീട്ടിക്കൊണ്ട് പോവുന്നതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. പരാജയം നേരിടാന്‍ അവര്‍ ഇതുവരെ മാനസികമായി തയ്യാറായാട്ടില്ല, അതുകൊണ്ടാണ് പലകാരണങ്ങള്‍ പറഞ്ഞ് വിചാരണ നീട്ടിക്കൊണ്ടുപോവുന്നത്.
ഒരു കേസില്‍ ഏത് അഭിഭാഷകനെ ഒരു വ്യക്തി വെക്കണം എന്നുള്ളത് അദ്ദേഹത്തിന്റെ അവകാശമാണ്. മുകുള്‍ റോത്തഗി പോലെ രാജ്യത്തെ പ്രമുഖനായ ഒരു അഭിഭാഷകനെ കൊണ്ടുവരികയും അദ്ദേഹത്തിന് വളരെ ശക്തമായി തന്നെ വാദങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.

എന്തുകൊണ്ട് വിചാരണ നീളുന്നുവെന്ന ചോദ്യം വരെ കോടതി ചോദിച്ചുവെന്നാണ് മാധ്യമങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. ജനുവരി 31 എന്ന തിയതിയോട് അനുബന്ധിച്ച് വിചാരണ തീര്‍ക്കണമെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അവിടുന്നു കാര്യങ്ങള്‍ നീണ്ട് പോവുകയാണ്. ഇതിന് ഒരു അവസാനം വേണ്ടതുണ്ട്. തോല്‍ക്കുന്നതിന് തൊട്ടുമുമ്പുള്ള ആത്മവിശ്വാസം നല്ലതാണെന്ന് യോദ്ധയില്‍ മോഹന്‍ലാല്‍ ജഗതിയോട് പറയുന്നത്.

അതാണ് ബെജു കൊട്ടാരക്കര ഉള്‍പ്പടേയുള്ളവരോട് എനിക്ക് പറയാനുള്ളത്. ഈ കേസില്‍ ദിലീപ് ജയിക്കുമെന്ന കാര്യം ഞങ്ങള്‍ക്ക് ഉറപ്പാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. സത്യം ദിലീപിന്റെ പക്ഷത്താണ്. അന്തിമ വിധി വരുന്നതോടെ തങ്ങള്‍ പറയുന്നതില്‍ കാമ്പിലെന്നുള്ളത് ഇവര്‍ക്ക് വ്യക്തമാവും. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അഫിഡവിറ്റില്‍ എന്തുകൊണ്ട് തന്നെ ഈ കേസിലേക്ക് വലിച്ചിഴച്ചു എന്നുള്ളത് രണ്ട് പേരുടെ പേര് പറയാതെ തന്നെ സുപ്രീംകോടതിയില്‍ വളരെ വ്യക്തമായി എഴുതി കൊടുത്തിട്ടുണ്ട്.

ദിലീപ് എന്ന് പറയുന്നത് ഷോ ബിസിനസില്‍ നില്‍ക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ജീവിതവും സിനിമയും എല്ലാമുണ്ട്. ഈ കേസ് എന്ന് പറയുന്നത് അദ്ദേഹത്തിന് മേല്‍ ഒരു ബാധ പോലെ നില്‍ക്കുകയാണ്. വിധി വരുന്നതോടെ ഈ ബാധ അങ്ങ് തീര്‍ന്ന് കിട്ടും. ദിലീപിന്റെ ഭാഗത്തെ ന്യായവും സത്യവും ജയിക്കും. കോടതിയില്‍ അന്തിമമായി ജയിക്കുക സത്യമാണെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കുന്നു.

More in News

Trending