Connect with us

ഇനി സിനിമയിലേയ്ക്കില്ല, കാവ്യയുടെ ലക്ഷ്യം മറ്റൊന്ന്!; വൈറലായി ചിത്രങ്ങൾ

Actress

ഇനി സിനിമയിലേയ്ക്കില്ല, കാവ്യയുടെ ലക്ഷ്യം മറ്റൊന്ന്!; വൈറലായി ചിത്രങ്ങൾ

ഇനി സിനിമയിലേയ്ക്കില്ല, കാവ്യയുടെ ലക്ഷ്യം മറ്റൊന്ന്!; വൈറലായി ചിത്രങ്ങൾ

ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കൽപമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുൻനിര നായികയായി തന്നെ ജീവിച്ചു.

മലയാള സിനിമയിലെ മുഖശ്രീയായി ആണ് ഇന്നും കാവ്യ മാധവൻ അറിയപ്പെടുന്നത്. മുൻനിര നായകന്മാർരക്കൊപ്പമൊപ്പമെല്ലാം അഭിനയിച്ച കാവ്യ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ്. കുടുംബ കാര്യങ്ങളും മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങളുമെല്ലാം നോക്കി അതിന്റെ തിരക്കുകളുമായി മുന്നോട്ട് പോവുകയാണ് നടി. ഇപ്പോൾ തന്റെ വസ്ത്ര ബ്രാൻഡായ ലക്ഷ്യയുടെ മോഡലായി എത്താറുണ്ട് താരം.

ആദ്യ വിവാഹശേഷം കാവ്യ സിനിമയിൽ നിന്ന് ഇടവേളയെടുത്തിരുന്നു. ആ ബന്ധം പകുതി വഴിയിൽ അവസാനിച്ചതോടെ സിനിമയിലേയ്ക്ക് വീണ്ടുമൊരു വരവ് കൂടി നടി നടത്തി. ഇതിൽ സിനിമ മാത്രമല്ല, മറ്റെന്തെങ്കിലും വരുമാന മാർഗം കൂടെ തനിക്ക് വേണമെന്ന ദൃഢനിശ്ചയം കൂടിയുണ്ടായിരുന്നു. അതിനായാണ് ലക്ഷ്യ തുടങ്ങിയത്. ഇന്ന് ഓൺലൈൻ വഴിയും ബിസിനസ് പുരോഗമിക്കുന്നുണ്ട്.

ശേഷം കാവ്യ മാധവൻ പാതിയിൽ വച്ച് നിർത്തിയ തന്റെ പഠനം പുനരാരംഭിച്ചു. പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതി നേടിയ കാവ്യ, വിദൂര വിദ്യഭ്യാസത്തിലൂടെ പ്ലസ്ടുവും ബികോമും കംപ്ലീറ്റ് ചെയ്തു. അതിനൊപ്പം സിനിമകളിലും സജീവമായി. ശേഷമാണ് ദിലീപുമായുള്ള വിവാഹം കഴിഞ്ഞതും സിനിമകളിൽ നിന്നും പൂർണമായി ഒഴിവായത്. പരസ്യ ചിത്രങ്ങളിലോ പൊതുപരിപാടികളിലോ സോഷ്യൽ മീഡിയയിലോ പോലും കാവ്യ സജീവമല്ലായിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിലുെ കാവ്യ വളരെയധികം സജീവമാണ്. ലക്ഷ്യയുടെ മോഡലായി എത്തുന്ന കാവ്യയുടെ ഫോട്ടോ വളരെ പ്പെട്ടെന്നൊണ് വൈറലായി മാറുന്നത്. ഈ വേളയിൽ കാവ്യയുടെ ഒരു പോസ്റ്റിന് താഴെ വന്ന കമന്റുകളാണ് വൈറലായി മാറുന്നത്. ലക്ഷ്യം തന്റെ ലക്ഷ്യ കൂടുതൽ വിപുലമാക്കണം എന്ന് മാത്രമാണ് കാവ്യയുടെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് തോന്നുന്നു. . അതിന്റെ തെളിവാണ് ഇപ്പോൾ നിരന്തരം കാവ്യ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഫോട്ടോകൾ.

കാവ്യ ആഗ്രഹിച്ചതുപോലെയാണ് ഇപ്പോൾ ദാമ്പത്യവും ബിസിനസും മുന്നോട്ട് പോകുന്നത്, ആശംസകൾ, കാവ്യയുടെ രണ്ട് ലക്ഷ്യവും ലക്ഷ്യത്തിലെത്തി ഇനി എന്താണ് അടുത്തത് എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു കാവ്യ സോഷ്യൽ മീഡിയയി‍ൽ തന്നെ സജീവമായിട്ട്. എന്നാൽ അന്നൊക്കെ ചിത്രങ്ങൾ പങ്കിടുമ്പോൾ കമന്റ് ബോക്സ് ഓഫ് ചെയ്ത് വെയ്ക്കാറായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ എല്ലാ പോസ്റ്റിനും അങ്ങനെ ചെയ്യാറില്ല. ദിലീപിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾക്കും ഇടയ്ക്ക് കമന്റ് ബോക്സ് ഓഫ് ചെയ്യാറുണ്ട്.

അടുത്തിടെ ദിലീപിന്റെ പിറന്നാളിനും കാവ്യ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. അപ്പോഴും കമന്റ് ബോക്സ് ഓഫ് ചെയ്തിരുന്നു. അന്ന് ഇവരുടെ ഫാൻസ് പേജുകളിലൂടെ ചിത്രം വൈറലായതോടെ കാവ്യ ഇത് ആരൊയാണ് ഭയക്കുന്നതെന്നണ് പലരും ചോദിച്ചത്. നവ്യ നായർക്ക് ഉള്ള ആ ധൈര്യമൊന്നും കാവ്യയ്ക്ക് ഇല്ല എന്നാണ് പലരും പറഞ്ഞിരുന്നത്. നെഗറ്റീവ് കമന്റുകളും വിവാഹമോചന ഗോസിപ്പുകളും കളിയാക്കലുകളുമെല്ലാം വന്നാലും നവ്യ തന്റെ കമൻ്റ് ബോക്സ് ഓഫ് ചെയ്യാറില്ല.

അതേസമയം, കാവ്യ വീണ്ടും അഭിനയിക്കുമോ, ദിലീപിന്റെ നായികയാകുമോ എന്നിങ്ങനെ നിരവധി പേരാണ് ചോദിക്കുന്നത്. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ ദിലീപ് മറുപടി പറഞ്ഞിരുന്നു. കാവ്യ ഇപ്പോൾ കുഞ്ഞിന്റെ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു കഥാപാത്രം വന്നാൽ നമ്മുക്ക് നോക്കാം. ഞാനായിട്ട് ഒന്നും പറയുന്നില്ല’, എന്നാണ് ദിലീപ് പറഞ്ഞത്.

More in Actress

Trending