Actress
മെലിഞ്ഞോ, സന്തോഷം. ഇനിയും മെലിയും, പിന്നോട്ടില്ല; സന്തോഷത്തിൽ തുള്ളിച്ചാടി കാവ്യ
മെലിഞ്ഞോ, സന്തോഷം. ഇനിയും മെലിയും, പിന്നോട്ടില്ല; സന്തോഷത്തിൽ തുള്ളിച്ചാടി കാവ്യ
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കൽപമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുൻനിര നായികയായി തന്നെ ജീവിച്ചു.
മലയാള സിനിമയിലെ മുഖശ്രീയായി ആണ് ഇന്നും കാവ്യ മാധവൻ അറിയപ്പെടുന്നത്. മുൻനിര നായകന്മാർരക്കൊപ്പമൊപ്പമെല്ലാം അഭിനയിച്ച കാവ്യ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ്. കുടുംബ കാര്യങ്ങളും മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങളുമെല്ലാം നോക്കി അതിന്റെ തിരക്കുകളുമായി മുന്നോട്ട് പോവുകയാണ് നടി.
ഇപ്പോൾ തന്റെ വസ്ത്ര ബ്രാൻഡായ ലക്ഷ്യയുടെ മോഡലായി എത്താറുണ്ട് താരം. ആ ചിത്രങ്ങൾ കാണുമ്പോൾതന്നെ കാവ്യയുടെ വണ്ണം കുറഞ്ഞു, കൂടുതൽ സുന്ദരിയായി എന്ന് തുടങ്ങിയ കമന്റുകൾ വരാറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം, ഒരു പൊതുപരിപാടിയിൽ ദിലീപിനൊപ്പം കാവ്യ എത്തിയിരുന്നു. അവിടെ വെച്ച് നടി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
കാവ്യ ഇപ്പോൾ മെലിഞ്ഞല്ലോയെന്ന് അവിടെ കൂടി നിന്നവർ പറഞ്ഞപ്പോൾ ഭയങ്കര സന്തോഷത്തിലായിരുന്നു കാവ്യ പ്രതികരിച്ചത്. മെലിഞ്ഞോ, സന്തോഷം. ഇനിയും മെലിയും, പിന്നോട്ടില്ല എന്നാണ് കാവ്യാ മറുപടി നൽകിയത്. ഇതോടെ ഞാൻ മുൻപോട്ട് തന്നെ എന്ന് കാവ്യയുടെ വാക്കുകൾ ഏറ്റെടുത്താണ് ആരാധകർ ചർച്ചകൾ തുടങ്ങിവെച്ചത്.
ന്റെ രൂപത്തിൽ വന്ന മാറ്റം അത്യന്തം ആഘോഷിക്കുന്നുണ്ട് കാവ്യ. സൗന്ദര്യത്തിന്റെ കാര്യത്തിൽ അത്യന്തം ശ്രദ്ധയ്ക്കുന്ന ആളാണ് കാവ്യ. തന്റെ കണ്ണുകൾ എഴുതുന്ന കാര്യത്തിൽ വരെ പല നിർബന്ധങ്ങൾ ഉണ്ട് കാവ്യയ്ക്ക്. പണ്ടൊക്കെ കാവ്യ കൺമഷി വരയ്ക്കുന്നത് സ്വന്തമായി തന്നെ ചെയ്യും. മറ്റാരെയും കൊണ്ട് ചെയ്യിപ്പിക്കില്ലെന്ന് മേക്കപ്പ് ആർട്ടിസ്റ്റുകൾ വരെ പറഞ്ഞിട്ടുണ്ട്.
അതുകൊണ്ട് തന്നെ വളരെ രഹസ്യമായി ആണ് കാവ്യ ഡയറ്റും വർക്കൗട്ടും ഒക്കെ നടത്തിയതെന്നും ഇതൊക്കെയാണ് വാശിയെന്നും ആരാധകരിൽ ചിലർ പറയുന്നു. മഞ്ജു വമ്പൻ മേക്കോവർ നടത്തിയതൊക്കെ വലിയ ചർച്ചയായിരുന്നു. അതുകൊണ്ട് തന്നെ കാവ്യയും മേക്കോവർ നടത്താനുള്ള വഴിയിലാണ്. മഞ്ജുവിനെ പോലെ സർജറി അല്ല കഠിനാധ്വാനത്തിലൂടെയാണിതെന്നും ആരാധകർ തമ്മിൽ പോരടിക്കുന്നുണ്ട്.
വർക്ക് ഔട്ടും ഡയറ്റും കൃത്യമായി ഫോളോ ചെയ്യുന്ന കാവ്യ ലൈപ്പോസക്ഷൻ ചെയ്തു എന്നും കമന്റുകൾ നിറയുന്നുണ്ട്. അല്ലെങ്കിൽ ഇങ്ങനെ ഒരു മാറ്റം വരുമോ എന്ന് ചോദിക്കുന്നവരും കുറവല്ല. അല്ലെങ്കിൽ സർജറി നടത്തിയിട്ടുണ്ടാകാമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ തന്റെ വണ്ണം കുറഞ്ഞതിന് പിന്നിലെ രഹസ്യം എന്താണെന്ന് കാവ്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ശക്തിയേറിയ ലൈപോസക്ഷൻ പമ്പുകളുടെ സഹായത്താൽ പുറത്തേയ്ക്ക് വലിച്ചെടുത്ത് കളയുന്ന പ്രക്രിയയാണ് ലൈപ്പോസക്ഷൻ . ത്വക്കിനടിയിൽ പ്രത്യേകതരം മരുന്ന് ലായനി കുത്തിവച്ച ശേഷം കൊഴുപ്പിനെ ദ്രാവക രൂപത്തിൽ ആക്കിയശേഷം ചർമ്മത്തിൽ ഉണ്ടാക്കുന്ന ചെറു സുഷിരങ്ങൾ വഴി കൊഴുപ്പിനെ പമ്പിനുള്ളിലേക്ക് വലിച്ചെടുക്കുന്നതാണ് രീതി.
അതേസമയം, ദിലീപുമായുള്ള വിവാഹ ശേഷം സിനമയിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരം. 2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ച കാവ്യ മാധവൻ ഇനിയും ഒരുപാട് സിനിമകളിൽ അഭിനയിച്ച് കാണണമെന്നതാണ് മലയാളികളുടെ ആഗ്രഹം. എന്നാൽ കുടുംബജീവിതത്തിലേക്കാണ് കാവ്യ ഇന്ന് ശ്രദ്ധ നൽകുന്നത്. ഇനി സിനിമയിലേയ്ക്ക് തിരിച്ചു വരില്ലെന്നാണ് കാവ്യ അടുത്തിടെ പറഞ്ഞത്.