Actress
സെറ്റ് സാരിയുടുത്ത് കൈയ്യിൽ മുല്ലപ്പൂവുമായി കാവ്യ മാധാവൻ; കമന്റുകളുമായി ആരാധകർ
സെറ്റ് സാരിയുടുത്ത് കൈയ്യിൽ മുല്ലപ്പൂവുമായി കാവ്യ മാധാവൻ; കമന്റുകളുമായി ആരാധകർ
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച കാവ്യ പിന്നീട് സഹനടിയാവുകയും ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായി ശോഭിക്കുകയുമായിരുന്നു. ഒരു കാലത്ത് മലയാള സിനിമയിൽ കാവ്യയ്ക്കുണ്ടായിരുന്ന സ്റ്റാർഡം ഇന്ന് മലയാളത്തിലെ യുവനടിമാർക്ക് സ്വപ്നം പോലും കാണാൻ കഴിയില്ലെന്നാണ് ആരാധകർ പറയുന്നത്.
ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ സജീവമല്ലാത്ത കാവ്യ ഇപ്പോൾ ബിസിനസ്സിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാവ്യയുടെ സംരഭമായ ലക്ഷ്യയ്ക്ക് വേണ്ടി മോഡലായും കാവ്യ എത്താറുണ്ട്. ലഷ്യയുടെ വസ്ത്രങ്ങളണിഞ്ഞ് നിൽക്കുന്ന കാവ്യയുടെ ചിത്രങ്ങളെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ കാവ്യ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായി മാറുന്നത്.
സെറ്റ് സാരിയുടത്ത് കൈയ്യിൽ മുല്ലപ്പൂവൊക്കെ പിടിച്ച് നിൽക്കുന്ന ചിത്രങ്ങളായിരുന്നു കാവ്യ പങ്കുവെച്ചത്. ഓണം 2024 എന്ന് കൂടി ചിത്രങ്ങൾക്ക് ക്യാപ്ഷനായി നടി കൊടുത്തിരുന്നു. ഇതിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ചിലർ കാവ്യയുടെ സൗന്ദര്യത്തെയും വേഷത്തെയും കുറിച്ചെല്ലാം നല്ല അഭിപ്രായങ്ങൾ പറയുമ്പോൾ മറ്റ് ചിലരാകട്ടെ, കാവ്യയെ കുറ്റഖപ്പെടുത്തുകയാണ്. എത്രയൊക്കെ ഒരുങ്ങി വന്നാലും മഞ്ജുവിന്റെ തട്ട് താഴ്ന്ന് തന്നെ നിൽക്കും.
ഇപ്പോൾ സമാധാനമായല്ലോ, ആഗ്രഹിച്ചതെല്ലാം കയ്യിലായില്ലേ…എന്ന് തുടങ്ങി കാവ്യയെ ‘കുടുംബം കലക്കി’ എന്ന് വരെ ഒരാൾ വിശേഷിപ്പിച്ചു. എന്നാൽ ബാക്കിയെല്ലാരും പുണ്യാവളന്മാർ ആണെന്നാണോ പറയുന്നതെന്ന് ചോദിച്ച് വിമർശനാത്മകമായി കമന്റിട്ട ആൾക്കെതിരെ കാവ്യയുടെ ആരാധകർ തന്നെ മറുപടിയും കൊടുക്കുന്നുണ്ട്.
എന്നാൽ കാവ്യ ഇതേ കുറിച്ചൊന്നും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു കാവ്യ സോഷ്യൽ മീഡിയയിൽ തന്നെ സജീവമായിട്ട്. എന്നാൽ അന്നൊക്കെ ചിത്രങ്ങൾ പങ്കിടുമ്പോൾ കമന്റ് ബോക്സ് ഓഫ് ചെയ്ത് വെയ്ക്കാറായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ എല്ലാ പോസ്റ്റിനും അങ്ങനെ ചെയ്യാറില്ല. ദിലീപിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾക്കും ഇടയ്ക്ക് കമന്റ് ബോക്സ് ഓഫ് ചെയ്യാറുണ്ട്.
ഇപ്പോൾ സിനിമാ മേഖലയിലുള്ള ഫങ്ഷനുകളിലെല്ലാം കുടുംബസമേതമാണ് ദിലീപ് എത്തുന്നത്. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിൻറെ വിവാഹത്തിനും ജയറാമിൻറെ മകൾ മാളവികയുടെ വിവാഹത്തിനും മീരാ നന്ദന്റെ വിവാഹത്തിനുമെല്ലാം ഒരുമിച്ചായിരുന്നു ഇവർ എത്തിയിരുന്നത്. അപ്പോൾ ധരിക്കുന്ന വസ്ത്രങ്ങളുടെയെല്ലാം ചിത്രങ്ങൾ താരം സോഷ്യല് മീഡയയിൽ പങ്കുവെയ്ക്കാറുണ്ട്. കാവ്യയുടെ വസ്ത്ര ബ്രാൻഡ് ആയ ലക്ഷ്യയുടേതാണ് എല്ലാം.
അതേസമയം, കാവ്യ വീണ്ടും അഭിനയിക്കുമോ, ദിലീപിന്റെ നായികയാകുമോ എന്നിങ്ങനെ നിരവധി പേരാണ് ചോദിക്കുന്നത്. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ ദിലീപ് മറുപടി പറഞ്ഞിരുന്നു. കാവ്യ ഇപ്പോൾ കുഞ്ഞിന്റെ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു കഥാപാത്രം വന്നാൽ നമ്മുക്ക് നോക്കാം. ഞാനായിട്ട് ഒന്നും പറയുന്നില്ല’, എന്നാണ് ദിലീപ് പറഞ്ഞത്.
എന്നാൽ ജയറാമിന്റെ മകൾ മാളവികയുടെ വിവാഹ റിസപ്ഷനെത്തിയപ്പോൾ കാവ്യയോടും ഇനി അഭിനയത്തിലേക്ക് വരുമോ എന്ന് ചോദ്യം വന്നിരുന്നു. എന്നാൽ ഇല്ല എന്ന് മാത്രമാണ് കാവ്യ മറുപടി പറഞ്ഞത്. അതേസമയം മകളെ അഭിനയത്തിലേക്ക് വിടുമായിരിക്കും അല്ലേ എന്ന ചോദ്യത്തിന് കാവ്യ മറുപടി നൽകിയതുമില്ല.
വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ കാവ്യ നായികയായത് 14ാം വയസ്സിലായിരുന്നു. ദിലീപിന്റെ നായികയായി ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിരുന്നു. ഏത് വേഷമായാലും മികച്ച രീതിയിൽ ചെയ്യാനുള്ള കഴിവ് തന്നെയാണ് കാവ്യയുടെ പ്രത്യേകത. അഭിനയ മികവിന് ധാരാളം അംഗീകാരവും താരത്തെ തേടിവന്നിരുന്നു. കാവ്യ അഭിനയത്തിലേക്ക് തിരിച്ച് എത്തുന്നത് കാണാൻ ആഗ്രഹിക്കുന്ന ഒരുപാട് ആരാധകരുണ്ട്.