Actress
എത്ര ഒക്കെ പൈസ ഉണ്ടെങ്കിലും ജനിച്ചു വളര്‍ന്ന വീടും നാടും. മറക്കരുത്; കാവ്യാ മാധവനോട് ആരാധകര്‍
എത്ര ഒക്കെ പൈസ ഉണ്ടെങ്കിലും ജനിച്ചു വളര്‍ന്ന വീടും നാടും. മറക്കരുത്; കാവ്യാ മാധവനോട് ആരാധകര്‍
ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. ബാലതാരമായി സിനിമയില്‍ എത്തിയ കാവ്യ ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ നായികയായി വന്നു. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്‍പമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുന്‍നിര നായികയായി തന്നെ ജീവിച്ചു. മുന്‍നിര നായകന്മാര്‍രക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ.
പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും മമ്മൂട്ടിയുടെ അഴകിയ രാവണന്‍ എന്ന എന്ന ചിത്രത്തിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഭാനുപ്രിയയുടെ കുട്ടുക്കാലമാണ് നടി അവതരിപ്പിച്ചത്. തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായിക അരങ്ങേറ്റം കുറിക്കുന്നത്.
തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായിക അരങ്ങേറ്റം കുറിക്കുന്നത്. ദിലീപിന്റെ നായികയായിട്ടായിരുന്നു താരത്തിന്റെ തുടക്കം. പിന്നീട് മലയാള സിനിമയുടെ മുന്‍നിര നായികയായി ഉയരാന്‍ കാവ്യയ്ക്ക് അധികം കാലതാമസം വേണ്ടി വന്നില്ല. മുന്‍നിര നായകന്മാര്‍രക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ.
കാവ്യയുടെ ആദ്യ വിവാഹവും വിവാഹ മോചനവും എല്ലാം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം ജനപ്രിയ നായകന്‍ ദിലീപിനെ വിവാഹം കഴിച്ചതോടെ ആ വാര്‍ത്തയും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. നടന്‍ ദിലീപിമായുള്ള വിവാഹത്തിന് ശേഷമാണ് കാവ്യ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുന്നത്.
2016ലായിരുന്നു വിവാഹം. ആദ്യ വിവാഹം പരിചയപ്പെട്ടശേഷം കാവ്യ മാധവന്‍ വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിയിരുന്നു. എന്നാല്‍ ദിലീപിനെ വിവാഹം ചെയ്ത ശേഷം അഭിനയം തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്തി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് താരം. ചുരുക്കം ചില സമയങ്ങളില്‍ മാത്രമാണ് കുടുംബത്തിന് ഒപ്പം കാവ്യയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
എന്നാല്‍ ഇപ്പോഴിതാ കാവ്യയുടെ നീലേശ്വരത്തുള്ള വീടിന്റെ അവസ്ഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഒരു വ്‌ലോഗറാണ് കാവ്യ ജനിച്ച് വളര്‍ന്ന വീടിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് തുറന്ന് കാട്ടുന്നത്. ഇടിഞ്ഞ് കൊഴിഞ്ഞ് കാടുകയറി ആരും തിരിഞ്ഞു നൊക്കാതെ വളരെ ശോചനീയമായ അവസ്ഥയിലാണ് വീടുള്ളത്.
എന്നാല്‍ സമീപത്തുള്ള വ്യക്തി ഇപ്പോള്‍ അയാളുടെ കടയിലേയ്ക്ക് ആവശ്യമായ സാധനങ്ങള്‍ സൂക്ഷിച്ചു വെയ്ക്കുന്ന സ്റ്റോര്‍ റൂമായി സൂക്ഷിക്കുകയാണ്. ജന്നലുകളും ചുമരുകളുമെല്ലാം ഇടിഞ്ഞ് പോയ അവസ്ഥയിലാണ്. രണ്ട് ബെഡ്‌റൂമുകളും അടുക്കളയും ഹാളും സിറ്റ് ഔട്ടുമെല്ലാമുള്ള ഈ വീട് അന്നത്തെ വലിയ വീടുകളില്‍ ഒന്നായിരുന്നു.
സിനിമയിലേയ്ക്ക് സജീവമായതോടെയാണ് കാവ്യയും കുടുംബവും ഈ വീട് ഉപേഷിച്ച് കൊച്ചിയിലേയ്ക്ക് ചേക്കിറിയത്. എന്നാല്‍ പിന്നീട് ഈ വീടിലേയ്ക്ക് തിരിഞ്ഞു നോക്കാത്തതിനാലും കാലപ്പഴക്കം കൊണ്ടും നശിച്ചു പോകുകയായിരുന്നു. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇത് കണ്ടിട്ട് വളരെ സങ്കടം തോന്നുവെന്നാണ് ഒരാളുടെ കമന്റ്.
കാവ്യയെ ഇഷ്ടപ്പെടുന്ന ഒരു പാട് ആരാധകരുണ്ട് , അവര്‍ക്കെല്ലാം ഇഷ്ടമാകും ഈ വീഡിയോ , പലപ്പൊഴും നീലേശ്വരം വഴി കടന്നുപോയപ്പോള്‍ മനസില്‍ ആഗ്രഹിച്ച കാര്യമാണ് കാവ്യ ജനിച്ചു വളര്‍ന്ന വീട് കാണണമെന്ന് , ഇപ്പോള്‍ അത് സാധിച്ചു. എനിക്ക് വീട് കണ്ടപ്പോള്‍ സങ്കടം വന്നു സൂപ്പര്‍ വീട് ഒരു വീട് ഇല്ലത്തവര്‍ എത്രയോ പേരു ഉണ്ട് നമ്മുടെ കേരളത്തില് ഈ വീട് വെറുതെ നശിച്ചു പോവുകയാണ് കഷ്ടമായി. എത്ര ഒക്കെ പൈസ ഉണ്ടെങ്കിലും ജനിച്ചു വളര്‍ന്ന വീടും നാടും. മറക്കരുത്.. കണ്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നി.
പഴയ വീട് ആണെങ്കിലും അന്നത്തെ കാലത്ത് ഉള്ള വീടുകളില്‍ ഏറ്റവും നല്ല ഒരു വീട് ആയിരുന്നു അത്.. എന്നാല്‍ ഇന്ന് അതിന്റെ അവസ്ഥ വളരെ കഷ്ടം. തല ചായ്ക്കാന്‍ ഒരു കൂര ഇല്ലാത്തവരെ ഓര്‍ത്തു സങ്കടം തോന്നുന്നു. പഴയ വീട് ആണെങ്കിലും അന്നത്തെ കാലത്ത് ഉള്ള വീടുകളില്‍ ഏറ്റവും നല്ല ഒരു വീട് ആയിരുന്നു അത്.. എന്നാല്‍ ഇന്ന് അതിന്റെ അവസ്ഥ വളരെ കഷ്ടം. തല ചായ്ക്കാന്‍ ഒരു കൂര ഇല്ലാത്തവരെ ഓര്‍ത്തു സങ്കടം തോന്നുന്നു എന്നിങ്ങനെ പോകുന്നു കമന്റുകള്‍.