Social Media
അയ്യോ… ഇതൊക്കെ എന്തിനാണ് എടുക്കുന്നതെന്ന് കാവ്യ, ഇതൊക്കെ യുട്യൂബിൽ വരുമെന്ന് ദിലീപ്; വൈറലായി വീഡിയോ
അയ്യോ… ഇതൊക്കെ എന്തിനാണ് എടുക്കുന്നതെന്ന് കാവ്യ, ഇതൊക്കെ യുട്യൂബിൽ വരുമെന്ന് ദിലീപ്; വൈറലായി വീഡിയോ
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. ഇവരുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി കയ്യടിച്ചവരെല്ലാം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്. 2016 നവംബർ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നേറുകയാണ് താരങ്ങൾ ഇപ്പോൾ. എന്നാൽ വിവാഹ ശേഷം സിനിമയിൽ നിന്നെല്ലാം പിന്മാറിയിരിക്കുകയാണ് കാവ്യ. ഇടയ്ക്ക് തന്റെ വസ്ത്രബ്രാൻഡായ ലക്ഷ്യയുടെ മോഡലായും കാവ്യ എത്താറുണ്ട്.
മഹാലക്ഷ്മി സ്കൂളിൽ പോയി തുടങ്ങിയ ശേഷമാണ് കാവ്യയ്ക്ക് തന്റെ ബിസിനസിലേക്ക് ശ്രദ്ധ കൊടുക്കാൻ സാധിച്ച് തുടങ്ങിയത്. മകളുടെ പിന്നാലെ അവളുടെ കാര്യങ്ങൾ നോക്കുകയാണ് കാവ്യ എന്നാണ് പലപ്പോഴും ദിലീപ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നത്. ദിലീപ് വഴിയാണ് കാവ്യയുടെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞിരുന്നത്. മാത്രമല്ല മീനാക്ഷി ഇൻസ്റ്റഗ്രാമിൽ സജീവമായപ്പോഴും കാവ്യയുടെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെക്കാറുണ്ടായിരുന്നു.
മാത്രമല്ല സിനിമ താരങ്ങളുടെ ഫങ്ഷനുകളിലെല്ലാം കാവ്യയും ദിലീപിനൊപ്പം എത്താറുണ്ട്. ഇപ്പോഴിതാ നിർമാതാവ് രവി കൊട്ടാരക്കരയുടെ മകളുടെ വിവാഹ റിസപ്ഷന് ദിലീപിനൊപ്പം എത്തിയ കാവ്യയുടെ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിൽ നിരവധി സിനിമകൾ നിർമ്മിച്ചിട്ടുള്ള നിർമാതാവാണ് കൊട്ടാരക്കര രവി. ദിലീപും കാവ്യയുമെല്ലാം അദ്ദേഹം നിർമ്മിച്ച സിനിമകളിൽ ഭാഗമായിട്ടുണ്ട്.
ദിലീപും കാവ്യയും മാത്രമല്ല ജയറാം, പാർവതി, മമ്മൂട്ടി, സംവിധായകൻ തുളസീദാസ്, നടി മേനക, ചിപ്പി തുടങ്ങി ഒട്ടുമിക്ക താരങ്ങളും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കാവ്യയും ദിലീപും റിസപ്ഷനിലാണ് പങ്കെടുത്തത്. ഹെവി ഗോൾഡൺ ബീഡ്സ് വർക്കുള്ള വെളുത്ത സൽവാറായിരുന്നു കാവ്യ ധരിച്ചിരുന്നത്. വെളുത്ത ഷർട്ടും കറുത്ത പാന്റും ധരിച്ച് ഫോർമൽ ലുക്കിലായിരുന്നു ദിലീപ് എത്തിയത്.
റിസപ്ഷനെത്തിയ ഇരുവരും സിനിമാ മേഖലയിലുള്ള സുഹൃത്തുക്കളോടെല്ലാം സൗഹൃദം പങ്കുവെക്കുകയും ഒപ്പം നിന്ന് ഫോട്ടോ പകർത്തുകയും എല്ലാം ചെയ്തു. അതിനിടയിൽ ചടങ്ങ് പകർത്താനെത്തിയ മീഡിയയോട് കാവ്യ മകളെ കുറിച്ച് സംസാരിക്കുകയും ചെയ്തു. മാമാട്ടിയെന്ന് വിളിക്കുന്ന മഹാലക്ഷ്മിക്ക് പാട്ടിനോട് പ്രിയമുണ്ടോയെന്ന കാര്യം കാവ്യയോട് ചോദിച്ചപ്പോൾ അതിന് കാവ്യ മറുപടിയും പറഞ്ഞു.
അവൾക്ക് മെലോഡിയസായിട്ടുള്ള പാട്ടുകളാണ് ഇഷ്ടം. ചിത്ര ചേച്ചി പാടിയ തീരമേ, അമ്പിളി മൂവിയിലെ ആരാധികേ എന്നൊരു പാട്ടില്ലേ അങ്ങനത്തെ പാട്ടുകളാണ് അവൾക്ക് ഇഷ്ടം എന്നാണ് കാവ്യ പറഞ്ഞത്. തുടക്കത്തിൽ ഇതൊക്കെ വീഡിയോയാക്കി പകർത്തുന്നുണ്ടെന്ന കാര്യം കാവ്യ ശ്രദ്ധിച്ചില്ല. അത് തിരിച്ചറിഞ്ഞപ്പോൾ അയ്യോ… ഇതൊക്കെ എന്തിനാണ് എടുക്കുന്നത് ചോദിച്ച് നാണത്തോടെ ക്യാമറയിൽ നിന്നും കാവ്യ മാറി നിൽക്കുന്നതും കാണാം.
ഇതിനിടയിൽ കാവ്യയോട് ഇതൊക്കെ യുട്യൂബിൽ വരും… സംസാരിച്ച് കഴിഞ്ഞാൽ പിന്നെ എന്തെങ്കിലുമൊക്കെ പറയൂട്ടോ… എന്ന് ദിലീപ് കൗണ്ടർ പറയുന്നതും കേൾക്കാം. ഈ വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. കാവ്യ വീണ്ടും മെലിഞ്ഞിട്ടുണ്ട്, കൂടുതൽ സുന്ദരിയായിരിക്കുകയാണ് എന്നാണ് ഏറെയും കമന്റുകൾ.
മാത്രമല്ല, കാവ്യയുടെ സംസാരത്തിലെ ലാളിത്യവും നിഷ്കളങ്കതയും പോയിട്ടില്ലെന്നും ഇപ്പോഴും ആ പഴയ നീലേശ്വരംകാരി തന്നെയാണ് സംസാരത്തിലെന്നും കമന്റുകളുണ്ട്. അതേസമയം ചിലർ പതിവുപോലെ ദിലീപിനേയും കാവ്യയേയും പരിഹസിച്ചും കമന്റുകൾ വരുന്നുണ്ട്. എത്രയൊക്കെ സന്തോഷിച്ചിട്ടെന്താ ഒരു കുടുംബം കലക്കിയല്ലേ ഇതെല്ലാം നേടിയത്. എന്ന് തുടങ്ങി നടിയെ അപമാനിക്കുന്ന താരത്തിലുള്ള നിരവധി കമന്റുകൾ വരുന്നുണ്ട്.