Connect with us

കുഞ്ഞിന് കയ്യിലെടുത്ത് കാവ്യ, അത് മഹാലക്ഷ്മി അല്ലല്ലോയെന്ന് ആരാധകര്‍; വൈറലായി ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങള്‍

News

കുഞ്ഞിന് കയ്യിലെടുത്ത് കാവ്യ, അത് മഹാലക്ഷ്മി അല്ലല്ലോയെന്ന് ആരാധകര്‍; വൈറലായി ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങള്‍

കുഞ്ഞിന് കയ്യിലെടുത്ത് കാവ്യ, അത് മഹാലക്ഷ്മി അല്ലല്ലോയെന്ന് ആരാധകര്‍; വൈറലായി ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങള്‍

ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. നടിയോട് എന്നും പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണെങ്കിലും താരത്തിന്റെ ആരാധകര്‍ക്ക് കോട്ടമൊന്നും സംഭവിച്ചിട്ടില്ല. കാവ്യയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്.

നടന്‍ ദിലീപിമായുള്ള വിവാഹത്തിന് ശേഷമാണ് കാവ്യ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും നടിയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ദിലീപിന്റെയും കാവ്യയുടെയും ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് ഇരുവരുടെയും വിശേഷങ്ങള്‍ പുറത്ത് വരുന്നത്. ഇവ നിമിഷനേരം കൊണ്ട് വൈറലാവാറുമുണ്ട്. ഇപ്പോഴിതാ കാവ്യയുടെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കൂടെ ദിലീപും ഉണ്ട്. താടിയും മുടിയുമൊക്കെ നീട്ടിയ ഗെറ്റപ്പില്‍ ആണ് ദിലീപ്. കാവ്യ പഴയതിലും സുന്ദരിയായി കാണപ്പെടുന്നു. എന്നാല്‍ ദിലീപിനെയും കാവ്യയെയും കൂടാതെ വേറെ ചിലരെയും ഫോട്ടോയില്‍ കാണാം. അതില്‍ കാവ്യ കൈയ്യില്‍ എടുത്തിരിയ്ക്കുന്ന കുഞ്ഞ് ഏതാണെന്നാണ് ആരാധകരുടെ ചോദ്യം. അത് മഹാലക്ഷ്മി അല്ലല്ലോ, പിന്നെ കാവ്യ എടുത്ത കുഞ്ഞ് ഏതാണ് എന്ന ചോദ്യമാണ് ഫോട്ടോയ്ക്ക് താഴെ വരുന്നതില്‍ ഭൂരിഭാഗവും. കാവ്യയോടും ദിലീപിനോടും ഉള്ള സ്‌നേഹം അറിയിച്ചുകൊണ്ടുള്ള കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു കല്യാണത്തിന് വധൂ വരന്മാര്‍ക്കൊപ്പം നില്‍ക്കുന്ന കാവ്യയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കേരള സാരിയുടുത്ത്, നിറഞ്ഞ പുഞ്ചിരിയോടെ കാവ്യയെ ചിത്രത്തില്‍ കാണാം. വലിയ മാറ്റങ്ങളൊന്നും കാവ്യയ്ക്ക് വന്നിട്ടില്ല എന്നാണ് കമന്റുകള്‍ വന്നിരുന്നത്. അന്നും നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തി എത്തിയിരുന്നത്. ഇപ്പോള്‍ കാവ്യയുടെ തിരിച്ചു വരവിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത് പലരും കമന്റുകളിലൂടെ ഇതേ കുറിച്ച് ചോദിക്കുന്നുമുണ്ട്.

കാവ്യയുടെ ഈ മാറ്റത്തിന് കാരണം വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിന് വേണ്ടിയാണോ. എപ്പോഴായിരിക്കും ആ സന്തോഷ വാര്‍ത്ത?, ദിലീപിനൊപ്പമായിരിക്കുമോ വരിക എന്നെല്ലാം ആരാധകര്‍ ചോദിക്കുന്നുണ്ട്. 2023 ല്‍ ദിലീപിന്റേതായി ഒരുപാട് വമ്പന്‍ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ദിലീപിന് ശക്തമായ ഒരു തിരിച്ചു വരവ് ആവശ്യമാണ്. അതുകൊണ്ടു തന്നെ ദിലീപിന് വേണ്ടി കാവ്യ വീണ്ടും സിനിമയിലേയ്ക്ക് എത്തുമെന്നും ഇരുവരും വീണ്ടും ഒന്നിച്ചൊരു ചിത്രത്തില്‍ നായിക-നായകന്മാരായി എത്തുമെന്നുമാണ് മറ്റൊരു ആരാധകന്റെ കമന്റ്.

ബാലതാരമായി സിനിമയില്‍ എത്തിയതാണ് കാവ്യ മാധവന്‍. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ നായികയായി വന്ന കാവ്യ പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്‍പമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുന്‍നിര നായികയായി തന്നെ ജീവിച്ചു. അതിനിടയില്‍ പല അംഗീകാരങ്ങളും കാവ്യയെ തേടിയെത്തി. പിന്നെയും എന്ന അടൂര്‍ ചിത്രത്തിലാണ് കാവ്യ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും മമ്മൂട്ടിയുടെ അഴകിയ രാവണന്‍ എന്ന എന്ന ചിത്രത്തിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഭാനുപ്രിയയുടെ കുട്ടുക്കാലമാണ് നടി അവതരിപ്പിച്ചത്. തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായിക അരങ്ങേറ്റം കുറിക്കുന്നത്. ദിലീപിന്റെ നായികയായിട്ടായിരുന്നു താരത്തിന്റെ തുടക്കം.

പിന്നീട് മലയാള സിനിമയുടെ മുന്‍നിര നായികയായി ഉയരാന്‍ കാവ്യയ്ക്ക് അധികം കാലതാമസം വേണ്ടി വന്നില്ല. മുന്‍നിര നായകന്മാര്‍രക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ. കാവ്യയുടെ ആദ്യ വിവാഹവും വിവാഹ മോചനവും എല്ലാം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം ജനപ്രിയ നായകന്‍ ദിലീപിനെ വിവാഹം കഴിച്ചതോടെ ആ വാര്‍ത്തയും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. നടന്‍ ദിലീപിമായുള്ള വിവാഹത്തിന് ശേഷമാണ് കാവ്യ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുന്നത്.

More in News

Trending

Recent

To Top