Connect with us

മീനാക്ഷിയുടെ കുഞ്ഞനുജത്തിക്ക് പേരിട്ടു;ആഹ്ലാദം പങ്കുവെച്ച് ദിലീപും കാവ്യയും…

Malayalam Breaking News

മീനാക്ഷിയുടെ കുഞ്ഞനുജത്തിക്ക് പേരിട്ടു;ആഹ്ലാദം പങ്കുവെച്ച് ദിലീപും കാവ്യയും…

മീനാക്ഷിയുടെ കുഞ്ഞനുജത്തിക്ക് പേരിട്ടു;ആഹ്ലാദം പങ്കുവെച്ച് ദിലീപും കാവ്യയും…

മീനാക്ഷിയുടെ കുഞ്ഞനുജത്തിക്ക് പേരിട്ടു;ആഹ്ലാദം പങ്കുവെച്ച് ദിലീപും കാവ്യയും…

ദിലീപ് – കാവ്യാ മാധവൻ വാർത്തകൾ അറിയാൻ പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ്. കാവ്യയുമായുള്ള വിവാഹവും നടി ആക്രമിക്കപ്പെട്ട കേസും തുടങ്ങി കാവ്യാ ഗര്ഭിണിയായതും കുഞ്ഞു ജനിച്ചതുമൊക്കെ വലിയ വാർത്തയാകുകയും ചെയ്തു.

ഇപ്പോൾ ദിലീപ് – കാവ്യാ ദമ്പതികളുടെ മകളുടെ പേരിടീൽ ചടങ്ങു കഴിഞ്ഞിരിക്കുകയാണ്. എന്നാൽ എന്താണ് കുഞ്ഞിന് പേരിട്ടതെന്നു ആർക്കും അറിയില്ലയിരുന്നു. ഇപ്പോൾ അത് സംബന്ധിച്ച റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.

ദിലീപിന്റെ മകൾ മീനാക്ഷിയുടെ കുഞ്ഞനുജത്തിക്ക് മഹാലക്ഷ്മി എന്നാണ് പേരിട്ടത്. കഴിഞ്ഞ ദിവസം ദിലീപും കാവ്യയും ഒരുമിച്ചുള്ള ഫോട്ടോ പുറത്ത് വന്നതിനു പിന്നാലെയാണ് മകൾക്ക് പേരിട്ട വാർത്തയും പുറത്ത് വന്നത്.ദിലീപും കാവ്യയും തങ്ങളുടെ കുഞ്ഞ് മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ‘പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം’, കുഞ്ഞു മകളുടെ ജനനം അറിയിച്ചു കൊണ്ട് ദിലീപ് പറഞ്ഞതിങ്ങനെയായിരുന്നു .

kavya madhavan and dileep daughter name

More in Malayalam Breaking News

Trending

Recent

To Top