Social Media
പൊതുവേദിയില്‍ തിളങ്ങി ദിലീപും കാവ്യ മാധവനും; വൈറലായ ചത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!
പൊതുവേദിയില്‍ തിളങ്ങി ദിലീപും കാവ്യ മാധവനും; വൈറലായ ചത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!
പൊതുവേദിയില്‍ തിളങ്ങി ദിലീപും കാവ്യ മാധവനും. ആരാധകനൊപ്പമുള്ള ചിത്രവും സദ്യയ്ക്കിടയിലെ ചിത്രങ്ങളും ഏറ്റെടുത്ത് ആരാധകർ. തൃശ്ശൂരിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴുള്ള ചിത്രങ്ങളാണിത്. എന്താണ് വിശേഷം എന്ന തരത്തിലുള്ള ചോദ്യങ്ങളും ചിത്രങ്ങള്‍ക്ക് കീഴില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പതിവ് പോലെ ഇത്തവണയും മഹാലക്ഷ്മി ഇല്ലാത്തതിനെക്കുറിച്ചാണ് മറ്റ് ചിലര്‍ ചോദിക്കുന്നത്.
വിവാഹത്തോടെ അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് കാവ്യ മാധവന്‍. എങ്കിലും പല ചടങ്ങുകളിലും ദിലീപിനൊപ്പം കാവ്യയും എത്താറുണ്ട്. ഇപ്പോഴിതാ ദിലീപിനൊപ്പമുള്ള കാവ്യ മാധവന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുന്നത്. ആരാധകനൊപ്പമുള്ള ചിത്രവും സദ്യയ്ക്കിടയിലെ ചിത്രങ്ങളുമൊക്കെയാണ് ഫാന്‍സ് ഗ്രൂപ്പിലൂടെ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്ബതികളാണ് ദിലീപും കാവ്യ മാധവനും.
ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യ മാധവന്‍ അക്കാലത്ത് തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ചിരുന്നു. വിടര്‍ന്ന കണ്ണുകളുമായെത്തിയ ആ താരം പില്‍ക്കാലത്ത് മലയാളത്തിന്റെ പ്രിയനായികയായി മാറുകയായിരുന്നു. ആദ്യ സിനിമയിലെ നായകനായ ദിലീപിനെയായിരുന്നു താരം ജീവിതപങ്കാളിയാക്കിയത്. അപ്രതീക്ഷിത സംഭവങ്ങള്‍ക്കൊടുവിലായാണ് ഇരുവരും ജീവിതത്തില്‍ ഒരുമിച്ചത്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് ഇരുവരും. കാത്തിരിപ്പിനൊടുവിലായെത്തിയ മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത് അടുത്തിടെയായിരുന്നു.
KAVYA MADHAVAN