Connect with us

കാവ്യയുടെ ലക്ഷ്യയുടെ മോഡലായി വീണ്ടുമെത്തി മീനാക്ഷി, വൈറലായി ചിത്രങ്ങൾ!

Social Media

കാവ്യയുടെ ലക്ഷ്യയുടെ മോഡലായി വീണ്ടുമെത്തി മീനാക്ഷി, വൈറലായി ചിത്രങ്ങൾ!

കാവ്യയുടെ ലക്ഷ്യയുടെ മോഡലായി വീണ്ടുമെത്തി മീനാക്ഷി, വൈറലായി ചിത്രങ്ങൾ!

മലയാളികൾക്ക് പ്രത്യേക പരിചയപെടുത്തേണ്ട ആവശ്യമില്ലാത്ത താര പുത്രിയാണ് മീനാക്ഷി ദിലീപ്. മലയാള സിനിമ പ്രേമികളുടെ സ്വന്തം ദിലീപിന്റേയും മഞ്ജുവിന്റേയും മകൾ എന്ന രീതിയിൽ എന്നെന്നും സ്‌പെഷ്യലാണ് മീനാക്ഷി. സോഷ്യൽ മീഡിയയിൽ അധികം സജീവം അല്ലെങ്കിലും വിശേഷാൽ അവസരങ്ങളിലും മറ്റും പോസ്റ്റുകൾ പങ്കിട്ടുകൊണ്ട് മീനാക്ഷി എത്താറുണ്ട്. മീനാക്ഷിയെ വളരെ വിരളമായി മാത്രമാണ് പൊതുവേദികളിൽ കാണാറുള്ളത്.

കഴിഞ്ഞ ദിവസം കാവ്യയുടെ വസ്ത്ര ബ്രാന്റായ ലക്ഷ്യയുടെ മോഡലായി മീനാക്ഷി എത്തിയ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ഇതിന് മഞ്ജുവും ലൈക്കടിച്ചിരുന്നു. ഇപ്പോഴിതാ മഞ്ജുവിനെ ഞെട്ടിച്ച് വീണ്ടും രം​ഗത്തെത്തിയിരിക്കുകയാണ് മീനാക്ഷി. കാവ്യയെ മേക്കപ്പ് ചെയ്യുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പിഎസ് ആണ് മീനൂട്ടിയെയും അണിയിച്ചൊരുക്കിയത്.

പുതിയ ചിത്രങ്ങളിൽ ലക്ഷ്യയെയും മെൻഷൻ ചെയ്തിരിക്കുകയാണ്. ഇതോടെ കാവ്യയ്ക്ക് വേണ്ടി മോഡലായി വീണ്ടും മീനൂട്ടി എത്തിയതാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. മാത്രമല്ല, ഈ ചിത്രത്തിലുള്ള മീനാക്ഷിയുടെ വേഷത്തിനൊരു പ്രത്യേകത ഉണ്ടെന്ന് കണ്ടെത്തിയിരക്കുകയാണ് ആരാധകർ. മുൻപ് കാവ്യ ഒരു വിവാഹത്തിൽ ധരിച്ച സാരി കൊണ്ട് ഉണ്ടാക്കിയതാണ് മീനൂട്ടിയുടെ വസ്ത്രമെന്നാണ് ഒരാൾ പറയുന്നത്.

കഴിഞ്ഞ വർഷം ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ കാവ്യ ഉടുത്തത് ഈ സെയിം സാരിയായിരുന്നു. അത് ധാവണിയിലേക്ക് മാറ്റി മീനൂട്ടി ധരിച്ചതാണെന്നാണ് പറയപ്പെടുന്നത്.

എന്തായാലും മോഡലിങ്ങിൽ മീനൂട്ടിയ്ക്ക് ചുവടുറപ്പിക്കാവുന്നതേയുള്ളു എന്നാണ് ആരാധകരും പറയുന്നത്. പുതിയ ഫോട്ടോ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ അതിൽ ലൈക്ക് ചെയ്തവരുടെ കൂട്ടത്തിൽ മഞ്ജു വാര്യരും ഉണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മഞ്ജു വാര്യരും മകളും പരസ്പരം ഇൻസ്റ്റാഗ്രാമിലൂടെ ഫോളോ ചെയ്ത് തുടങ്ങിയത് തന്നെ.

More in Social Media

Trending