Connect with us

അച്ഛനെക്കൊണ്ട് ഈ തീരുമാനം എടുപ്പിച്ചതും ഞാൻ ആണ് ; മലയാളികളെ ഞെട്ടിച്ച പ്രഖ്യാപനവും നടന്നിട്ട് വർഷം 6!

Movies

അച്ഛനെക്കൊണ്ട് ഈ തീരുമാനം എടുപ്പിച്ചതും ഞാൻ ആണ് ; മലയാളികളെ ഞെട്ടിച്ച പ്രഖ്യാപനവും നടന്നിട്ട് വർഷം 6!

അച്ഛനെക്കൊണ്ട് ഈ തീരുമാനം എടുപ്പിച്ചതും ഞാൻ ആണ് ; മലയാളികളെ ഞെട്ടിച്ച പ്രഖ്യാപനവും നടന്നിട്ട് വർഷം 6!

മലയാള സിനിമയിലെ താരകുടുംബങ്ങളില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന കുടുംബമാണ് ദിലീപിന്റേത്. നടി മഞ്ജു വാര്യരുമായിട്ടുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയത് മുതലാണ് ദിലീപിന്റെ പേരില്‍ ഓരോ വാര്‍ത്തകളും ഉയര്‍ന്ന് വന്നത്. ശേഷം ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചതോടെ ആരാധകരും അക്ഷരാര്‍ഥത്തില്‍ ഞെട്ടിയെന്ന് പറയാം

2016 നവംബർ ഇരുപ്പത്തിയഞ്ചിനാണ് സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആ പ്രഖ്യാപനം ഉണ്ടായത്. ഞാനും കാവ്യയും വിവാഹിതരാകുന്നു എന്ന ദിലീപിന്റെ പ്രഖ്യാപനം. സിനിമയിലെ സുഹൃത്തുക്കളും കുടുംബവും ഒത്തുചേർന്ന നിമിഷത്തിലാണ് കാവ്യ ദിലീപിന്റെ ജീവിത സഖിയാകുന്നത്. കാവ്യ മാധവനും ദിലീപും വിവാഹിതരാവാൻ പോവുകയാണ്, ഇരുവരും പ്രണയത്തിലാണ് എന്നിങ്ങനെയുള്ള അനേകം ഗോസിപ്പുകൾ വന്ന ശേഷമാണ് ഇരുവരും മാധ്യമങ്ങൾക്ക് മുൻപിലെത്തി വിവാഹവാർത്ത പ്രഖ്യാപിക്കുന്നത്. ഇത്തവണത്തെ ഇവരുടെ വിവാഹവാര്ഷികത്തിന് ഫാൻ പേജിൽ പോലും അധികം ആഘോഷങ്ങൾ കണ്ടില്ല എന്നതാണ് വാസ്തവം. പൊതുവെ മാധ്യമങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യയും ദിലീപും.

2016 സെപ്റ്റംബർ ലക്കം വനിതയിൽ ഇരുവരും ഒന്നിച്ചെത്തിയ അഭിമുഖം ഏറെ വൈറലായി മാറിയിരുന്നു. ഞങ്ങൾ ജീവിതത്തിൽ നല്ല സുഹൃത്തുക്കൾ ആണ്. 20 സിനിമകൾ ഒന്നിച്ചഭിനയിച്ചതിന്റെ പേരിൽ പഴി കേൾക്കേണ്ടി വന്നവരാണ് എന്ന് തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഇരുവരും അഭിമുഖത്തിൽ ചർച്ച ചെയ്യുകയുണ്ടായി. ആ അഭിമുഖം വന്ന ശേഷം നവംബറിലാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. അന്ന് ദിലീപ് പറഞ്ഞൊരു വാക്കുണ്ട്.

ദിലീപ് കാവ്യയെ വിവാഹം കഴിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ദിലീപ് നൽകിയ വാക്കുകൾ ആണ് ഏറെ വൈറലായത്. ” വീടുകളിൽ സാധാരണ കല്യാണ കാര്യങ്ങളൊക്കെ സംസാരിക്കുന്നതും, തീരുമാനം എടുക്കുന്നതും അച്ഛനമ്മമാരോട് ചോദിച്ചിട്ടാണ്. എന്നാൽ എന്റെ കാര്യത്തിൽ ചോദിക്കേണ്ടത് മീനൂട്ടിയോടാണ്. മീനൂട്ടിയുടെ മുൻപിൽ ഞാൻ ഒരു കൊച്ചുകുട്ടിയാണ്”, എന്നായിരുന്നു ദിലീപ് പറഞ്ഞത്.

അഭിമുഖം വൈറലായി ഏകദേശം രണ്ടുമാസത്തിന് ശേഷമായിരുന്നു കാവ്യയുടെയും ദിലീപിന്റെയും വിവാഹം. അന്ന് ദിലീപ് പറഞ്ഞത്, മകളുടെ സമ്മതപ്രകാരമാണ് വിവാഹം. വീട്ടുകാർ പോയി പെണ്ണ് ചോദിക്കുകയായിരുന്നു. ഞാൻ കാരണം ഏറ്റവും കൂടുതൽ ഗോസിപ്പിപ്പുകൾ കേട്ട ആളാണ് കാവ്യ. അപ്പോൾ അവളെ തന്നെ ജീവിതത്തിൽ കൂടെ കൂട്ടാം എന്ന് തീരുമാനിച്ചു, മകളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി എന്നും ദിലീപ് പറയുകയുണ്ടായി.

ശരിക്കും പറഞ്ഞാൽ എന്റെ കുടുംബജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങൾ ഒന്നും ഇതിന്റെ ഭാഗം ആയിരുന്നില്ല. അതുകൊണ്ടുതന്നെയാണ് എന്റെ പേരിൽ ബലിയാടായ ആളെ തന്നെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്. എന്റെ മകൾക്ക് അത് നൂറുശതമാനം സമ്മതം ആയിരുന്നു. അങ്ങനെയാണ് കാവ്യയുടെ വീട്ടുകാരുമായി സംസാരിക്കുന്നതും പെട്ടെന്നുള്ള തീരുമാനത്തിലേക്ക് എത്തുന്നതെന്നും ദിലീപ് പറയുന്നു. പിന്നീട് സംസാരിക്കുന്നത് കാവ്യയാണ്.

എല്ലാം ഭംഗിയായി കഴിഞ്ഞു. എല്ലാവരും പിന്തുണക്കുക പ്രാർത്ഥിക്കുക, നല്ലൊരു ജീവിതം ഉണ്ടാകണം. ഞങ്ങൾക്ക് രണ്ടുപേർക്കും അത് ആവശ്യമാണ്. എന്ന് കാവ്യ വിവാത്തിനിടെ പറഞ്ഞപ്പോൾ രണ്ടുപേരല്ല മൂന്നുപേരാണ് എന്ന് ദിലീപ് ആദ്യം തിരുത്തുമ്പോൾ അയ്യയ്യോ സോറി എന്ന് കാവ്യ പറയുകയും ചെയ്യുന്നു. എന്നാൽ വീണ്ടും ദിലീപ് തിരുത്തിയ ശേഷം പറയുന്നു മൂന്നല്ല നാല് പേരാണ് ഒരു അമ്മകൂടിയുണ്ട് എന്നാണ് കാവ്യയോട് ദിലീപ് പറഞ്ഞത്

ഞാൻ ആണ് അച്ഛനോട് ഇത് പറയുന്നത്. ഒരുപാട് സന്തോഷമുണ്ട്. അച്ഛനെക്കൊണ്ട് ഈ തീരുമാനം എടുപ്പിച്ചതും ഞാൻ ആണ് എന്നും മീനാക്ഷി ദിലീപിന്റെ വിവാഹവേദിയിൽ വച്ച് മാധ്യമങ്ങളോട് തുറന്നു പറയുന്നു. സലിം കുമാറും കാവ്യയുടെ അച്ഛനും അമ്മയും, വിവാഹത്തിന് സംബന്ധിച്ചവർ ഒക്കെയും ഇരുവരുടെയും തീരുമാനത്തെ നിറഞ്ഞ മനസോടെയാണ് സ്വീകരിച്ചത്. വിവാഹം കഴിഞ്ഞു ആറു വർഷത്തിന് ഇപ്പുറം അടുത്തിടെയാണ് കുടുംബ സമേതം ദിലീപ് മറ്റൊരു അഭിമുഖം നൽകുന്നത്.

നിന്നെ എത്ര കഷ്ടപ്പെട്ടാണെങ്കിലും ഞാൻ ഒരു ആർട്ടിസ്റ്റാക്കാം പക്ഷെ .. താരയ്‍ക്ക് നൽകിയ ഉപദേശത്തെ കുറിച്ച് സുബ്ബലക്ഷ്‌മി

നർത്തകി, അഭിനേത്രി എന്ന നിലകളിലെല്ലാം പ്രേക്ഷകർക്ക് സുപരിചിതയാണ് താര കല്യാൺ. സീരിയലുകളിലും സിനിമകളിലും തിളങ്ങിയിട്ടുള്ള നടിക്ക് ആരാധകർ ഏറെയാണ്. സീരിയലിൽ വില്ലത്തി വേഷങ്ങളിൽ നിറഞ്ഞു നിന്നിരുന്ന താര കല്യാണ്‍ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയാകുന്നത് സോഷ്യൽ മീഡിയയിൽ സജീവമായതോടെയാണ്. സ്വന്തം യൂട്യൂബ് ചാനലുമായും സജീവമാണ് നടി

താരത്തിന്റെ അമ്മ സുബ്ബലക്ഷ്മിയും മകൾ സൗഭാഗ്യയും അവരുടെ ഭർത്താവ് അർജുനും മകൾ സുധാപൂവും എല്ലാം പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്. അതുകൊണ്ട് തന്നെ ഇവരുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നവരാണ് ആരാധകർ ഏറെയും.

സോഷ്യൽ മീഡിയയിലും യൂട്യുബിലും എല്ലാം സജീവമാണ് താരയും മകൾ സൗഭാഗ്യയും. ഇവരുടെ വീഡിയോകളിലൂടെയാണ് അമ്മ സുബ്ബലക്ഷ്‍മി പലപ്പോഴും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുള്ളത് . മലയാള സിനിമയുടെ സ്വന്തം മുത്തശ്ശിയായി അറിയപ്പെടുന്ന സുബ്ബലക്ഷ്‌മിക്കും ആരാധകർ ഏറെയാണ്.

നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ സുബ്ബലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്. കല്യാണ രാമൻ മുതലിങ്ങോട്ടുള്ള മുത്തശ്ശി വേഷങ്ങളാണ് സുബ്ബലക്ഷ്മിയെ താരമാക്കി മാറ്റിയത്. നന്ദനം, തിളക്കം, സി ഐ ഡി മൂസ, പാണ്ടിപ്പട, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കാനും നടിക്കായിട്ടുണ്ട്.. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സുബ്ബലക്ഷ്മി തിളങ്ങിയിട്ടുണ്ട്.

അതേസമയം, വളരെ കുറച്ചു മാത്രമാണ് സുബ്ബലക്ഷ്മി മാധ്യമങ്ങൾക്ക് മുന്നിലേക്ക് എത്തിയിട്ടുള്ളത്. അടുത്തിടെ പ്രമുഖ മാധ്യമത്തിന് സുബ്ബലക്ഷ്‍മി നൽകിയ അഭിമുഖം ശ്രദ്ധനേടിയിരുന്നു. തന്റെ ജീവിതത്തിലെയും കരിയറിലെയും ഒരുപാട് അറിയാ കഥകൾ താരം അഭിമുഖത്തിൽ പങ്കുവച്ചിരുന്നു. അതിൽ മകൾ താര കല്യാണിന് നൽകിയ ഉപദേശത്തെ കുറിച്ചും അവർ പറഞ്ഞിരുന്നു. അതാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

നിന്നെ എത്ര കഷ്ടപ്പെട്ടാണെങ്കിലും ഞാൻ ഒരു ആർട്ടിസ്റ്റാക്കാം എന്നാൽ അത് വെള്ളത്തിൽ വരച്ച പോലെ ആകരുത് എന്ന് മകളോട് പറഞ്ഞിരുന്നു എന്നാണ് സുബ്ബലക്ഷ്മി പറയുന്നത്. താൻ നൽകിയ ഉപദേശം താര കല്യാൺ അനുസരിച്ചെന്നും നടി പറയുന്നുണ്ട്. മകളെ താൻ എല്ലാ മത്സരങ്ങൾക്കും കൊണ്ടുപോകുമായിരുന്നുവെന്നും എല്ലാത്തിനും അവൾ സമ്മാനം വാങ്ങിയിരുന്നു എന്നും സുബ്ബലക്ഷ്‌മി പറയുന്നുണ്ട്. സുബ്ബലക്ഷ്‌മി അമ്മയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

നമ്മുക്ക് അത് അഫോർഡ് ചെയ്യാൻ പറ്റില്ലെങ്കിലും എത്ര പാട് പെട്ടാണെങ്കിലും ഞാൻ നിന്നെ ഒരു ആർട്ടിസ്റ്റാക്കും. പക്ഷെ നീ അത് പ്രൊഫഷണലായി എടുക്കണം. കുറെ കഴിഞ്ഞ് ഈ കഷ്ടപ്പാടുകൾ വെള്ളത്തിൽ പോയത് പോലെ പോകരുത് എന്ന് ഞാൻ പറഞ്ഞു. ഇല്ല അമ്മ. ഞാൻ സത്യമായിട്ടും പ്രൊഫഷണലായി തന്നെ കാണുമെന്ന് അവൾ പറഞ്ഞു,’അങ്ങനെ അവളെ കോളേജ് കാലത്ത് എല്ലാം ഹെൽപ് ചെയ്തു. ഇപ്പോൾ കേരളത്തിലെ ഏറ്റവും പ്രൊഫഷണലായി ഡാൻസ് പഠിപ്പിക്കുന്നതായി താര കല്യാൺ മാത്രമേയുള്ളു. സാരി ക്വീൻ, മിസ് കേരള എല്ലാത്തിനും ഞാൻ കൊണ്ടുപോകുമായിരുന്നു. കൊണ്ടുപോകുന്ന എല്ലാത്തിലും അവൾക്ക് സമ്മാനവും കിട്ടും,’

‘അതിലൊക്കെ എല്ലാവർക്കും അസൂയയും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു. പക്ഷെ അതിലൊന്നും ആർക്കും ഒന്നും പറയാൻ പറ്റില്ല. കാരണം ഞാൻ ആരോടും പോയി ഒന്നും ചോദിക്കേം ഇല്ല പറയേം ഇല്ല. എല്ലാവരെയും പോലെ ഞാൻ കൊണ്ടുപോകും അവൾ കളിക്കും അവൾക്ക് കിട്ടും. വൈകുന്നേരം വീട്ടിൽ വരും,’ സുബ്ബലക്ഷ്‍മി പറഞ്ഞു.

നിലവിൽ അഭിനയത്തിൽ നിന്നെല്ലാം വിട്ടു നിൽക്കുകയാണ് താര കല്യാൺ. എന്നാൽ ഡാൻസ് ക്ലാസുകളൊക്കെയായി സജീവമാണ് താരം. അടുത്തിടെ പുതിയ യൂട്യൂബ് ചാനൽ തുടങ്ങിയ താര കല്യാൺ തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Continue Reading
You may also like...

More in Movies

Trending

Recent

To Top