കഴിഞ്ഞ പിറന്നാളിൽ ബേബി ഷവർ ചിത്രങ്ങൾ.. മഹാലക്ഷ്മിയ്ക്കൊപ്പമുള്ള ആദ്യ പിറന്നാളിൽ സർപ്രൈസ് എന്ത്? ആകാംഷയോടെ ആരാധകർ
ബാലതാരമായാണ് കാവ്യ മാധവൻ സിനിമയിലേക്ക് തുടക്കം കുറിച്ചത്. പൂക്കാലം വരവായി, അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി വേഷമിട്ടത്. ഇതുവരെയായി ഒട്ടേറെ മലയാളചിത്രങ്ങളിലും ചില തമിഴ് ചിത്രങ്ങളിലുമഭിനയിച്ചിട്ടുണ്ട്. ആരാധകരെയും സിനിമാ ലോകത്തെയും ഞെട്ടിച്ചു കൊണ്ട് 2016 നവംബര്‍ 25ന് ആണ് ദിലീപും കാവ്യ മാധവനും വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് അപ്രതീക്ഷിതമായിരുന്നു വിവാഹ ചടങ്ങ്.. തന്റെ പേരില്‍ ബലിയാടാക്കപ്പെട്ട കാവ്യ മാധവനെ ജീവിത സഖിയാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നായിരുന്നു വിവാഹത്തിന് മുന്നോടിയായി ദിലീപ് പറഞ്ഞത്. വിവാഹത്തെ കുറിച്ച് കാവ്യയും വെളിപ്പെടുത്തലുമായി എത്തിയിരുന്നു. തന്നെ നന്നായി അറിയുന്ന ആള്‍ എന്ന നിലയില്‍ ദിലീപുമായുള്ള വിവാഹത്തിന് ആരും എതിര് നിന്നില്ലെന്നും കാവ്യ പറഞ്ഞിരുന്നു. ഗോസിപ്പുകള്‍ പ്രചരിച്ച സമയത്ത് വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. വിവാഹത്തിന് ഒരാഴ്ച മുന്‍പാണ് വിവാഹാലോചന നടന്നതെന്നാണ് കാവ്യ പറഞ്ഞത്. ജാതകപ്പൊരുത്തം നോക്കിയപ്പോള്‍ നല്ല ചേര്‍ച്ച. പിന്നെ എല്ലാം പെട്ടന്ന് തീരുമാനിച്ചുവെന്നും കാവ്യ പറഞ്ഞു. സിനിമയിലെ തന്റെ അടുത്ത സുഹൃത്താണ് ദിലീപ്. എന്ത് കാര്യവും പറഞ്ഞാല്‍ അത് അവിടെയുണ്ടാകുമെന്നും കാവ്യ പറഞ്ഞിരുന്നു.
സിനിമയിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് ഇരുവരും. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന ഹിറ്റ് ജോഡി കൂടിയായിരുന്നു ഇവര്‍. ഇരുവരും ഒരുമിച്ചെത്തിയ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യ ആദ്യമായി നായികയായപ്പോള്‍ നായകനായെത്തിയത് ദിലീപായിരുന്നു. ആദ്യ സിനിമയിലെ നായകനെത്തന്നെയാണ് താരം ജീവിതത്തിലും നായകനാക്കിയത്. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരജോഡികള്‍ കൂടിയായിരുന്നു ഇരുവരും. ആദ്യവിവാഹം വേര്‍പെടുത്തിയതിന് പിന്നാലെയായാണ് കാവ്യ മാധവന്‍ ദിലീപിനെ വിവാഹം ചെയ്തത്.
വിവാഹത്തിന് ശേഷമുള്ള ആദ്യ പിറന്നാളിനും ഓണത്തിനുമൊന്നും കാവ്യയ്‌ക്കൊപ്പം ദിലീപുണ്ടായിരുന്നു. ദിലീപിനാെപ്പമുള്ള രണ്ടാമത്തെ പിറന്നാളാണ് ഇത്തവണത്തേത്. പുതിയ അതിഥി കൂടി എത്തിയതോടെ കാവ്യായുടെ പിറന്നാൾ ആഘോഷമാക്കുകയാണ് താര ദമ്പതികൾ. അതേസമയം മഹാലക്ഷ്മിയെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കുഞ്ഞതിഥിയുടെ ചിത്രങ്ങള്‍ പുരത്തുവിടരുതെന്ന തരത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ദിലീപ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. മകളുടെ പിറന്നാള്‍ ദിനത്തില്‍ ഫോട്ടോ പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
കഴിഞ്ഞ വര്ഷം കാവ്യയുടെ പിറന്നാള്‍ ദിനത്തിലാണ് ബേബി ഷവര്‍ പാര്‍ട്ടിയുടെ ഫോട്ടോ പുറത്ത് വിട്ടാണ് താരദമ്പതികൾക്ക് കുഞ്ഞ് പിറക്കാൻ പോകുന്നെന്ന സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത് . മഞ്ഞ ഫ്രോക്കണിഞ്ഞ് സന്തോഷവതിയായി നില്‍ക്കുന്ന കാവ്യ മാധവന്റെ ചിത്രമായിരുന്നു പിറന്നാള്‍ ദിനത്തിന് പിന്നാലെയായി പുറത്തുവന്നത്. അതുകൊണ്ട് തന്നെ കാവ്യയുടെ ഈ പിറന്നാൾ ദിനത്തിൽ മഹാലക്ഷ്മിയുടെ ഒരു ഫോട്ടോ എങ്കിലും കാണാനാകും എന്ന പ്രതീക്ഷയോടെയാണ് ആരാധകർ. വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം. മലയാള സിനിമയിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യ മാധവനും ഒരുപാടു കാലത്തെ ഊഹാപോഹങ്ങൾക്കൊടുവിലാണ് വിവാഹിതരായത്. വിവാഹത്തിന് പിന്നാലെയായി അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല ദിലീപും കാവ്യ മാധവനും കടന്നുപോയത്. കരിയറിലും വ്യക്തി ജീവിതത്തിലും ഒരുപോലെ കരിനിഴല്‍ വീഴ്ത്തിയ സംഭവങ്ങളായിരുന്നു അരങ്ങേറിയത്. പ്രതിസന്ധി ഘട്ടത്തില്‍ ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. അന്ന് നഷ്ടമായ സന്തോഷങ്ങളെല്ലാം ദിലീപ് തിരിച്ചുപിടിച്ചിരുന്നു.
എന്നാൽ കാവ്യ സിനിമയില്‍ സജീവമല്ലെങ്കിലും ഇടയ്ക്ക് താരത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്നും ഇനി അഭിനയിക്കുന്നില്ലെന്ന തരത്തിലുള്ള തീരുമാനത്തിലാണ് കാവ്യ മാധവനെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഒരിടയ്ക്ക് പ്രചരിച്ചിരുന്നു. എന്നാല്‍ ദിലീപിനൊപ്പം ശക്തമായ തിരിച്ചുവരവുമായി കാവ്യ എത്തുമെന്നുള്ള പ്രതീക്ഷയും ആരാധകര്‍ വെച്ചുപുലര്‍ത്തുന്നുണ്ട്.
kavya-birthday-celebrating
