Connect with us

തെങ്കാശി പട്ടണത്തിൽ അഭിനയിക്കുമ്പോഴാണ് സുരേഷേട്ടനെ ആദ്യമായി കാണുന്നത്…അന്ന് ചേട്ടൻ എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്; ഇന്നും ഞാൻ അഭിമാനത്തോടെ പറയും; കാവ്യയുടെ വാക്കുകൾ വീണ്ടും വൈറൽ

Malayalam

തെങ്കാശി പട്ടണത്തിൽ അഭിനയിക്കുമ്പോഴാണ് സുരേഷേട്ടനെ ആദ്യമായി കാണുന്നത്…അന്ന് ചേട്ടൻ എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്; ഇന്നും ഞാൻ അഭിമാനത്തോടെ പറയും; കാവ്യയുടെ വാക്കുകൾ വീണ്ടും വൈറൽ

തെങ്കാശി പട്ടണത്തിൽ അഭിനയിക്കുമ്പോഴാണ് സുരേഷേട്ടനെ ആദ്യമായി കാണുന്നത്…അന്ന് ചേട്ടൻ എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്; ഇന്നും ഞാൻ അഭിമാനത്തോടെ പറയും; കാവ്യയുടെ വാക്കുകൾ വീണ്ടും വൈറൽ

മലയാളികളുടെ ഇഷ്ട നായികയാണ് കാവ്യാ മാധവൻ. നീണ്ട ഇടതൂര്‍ന്ന മുടിയും ഉണ്ടക്കണ്ണുകളും മാന്‍മിഴിയുമൊക്കെ ചേര്‍ന്ന് കാവ്യയുടെ സൗന്ദര്യത്തെ വര്‍ണിക്കാത്തവര്‍ കുറവാണ്. എന്നാല്‍ ദിലീപുമായിട്ടുള്ള വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് നടി.

ഇപ്പോഴിതാ കാവ്യയുടെ ഒരു വീഡിയോ ക്ലിപ്പ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സുരേഷ് ഗോപിയുടെ ഇളയ മകനെ കുറിച്ചുള്ള രസകരമായ ഒരു കഥയാണ് കാവ്യാ പറയുന്നത്. ഒപ്പം ക്യാൻസർ രോഗത്തിന്റെ തീവ്രതയെകുറിച്ചും കാവ്യാ പറയുന്നുണ്ട്.

ഞാൻ തെങ്കാശി പട്ടണത്തിൽ അഭിനയിക്കുമ്പോഴാണ് സുരേഷേട്ടനെ ആദ്യമായി കാണുന്നത്. അന്ന് ചേട്ടൻ എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്, ഏതു രാജ്യത്തു നിന്നുമാണ് എന്ന്. അന്നും ഇന്നും ഞാൻ അഭിമാനത്തോടെ പറയുന്ന പേരാണ് നീലേശ്വരം എന്ന്. എന്റെ രാജ്യം നീലേശ്വരം ആണ് എന്ന് അഭിമാനത്തോടെ പറയുന്ന കാവ്യയുടെ ഒരു വീഡിയോ ക്ലിപ്പ് ആണ് വൈറലായി മാറുന്നത്. ആർസിസിയിൽ കുട്ടികളുടെ ചികിത്സയ്ക്ക് കുറച്ചു പണം നൽകണം എന്ന ആഗ്രഹവുമായിട്ടാണ് കാവ്യ കോടീശ്വരൻ ഷോയിൽ പങ്കെടുക്കാൻ എത്തുന്നത്. ആദ്യമായിട്ടാണ് ഇത്തരമൊരു ഷോയിൽ നടി പങ്കെടുക്കുന്നതും.

ജീവിതം എന്ന ഒരു അത്ഭുതം എന്ന ഗംഗാധരൻ ഡോകറ്ററുടെ ഒരു പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്. വളരെ വളരെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾക്ക് സങ്കടപെടുന്ന സ്വഭാവം ആണ് നമ്മൾ മിക്ക ആളുകൾക്കും ഉള്ളത്. എന്നാൽ ഈ പുസ്തകം ഒന്ന് വായിച്ചു കഴിഞ്ഞാൽ തോന്നും നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ ആണ് എന്ന്. അദ്ദേഹത്തിന്റെ ഓരോ അനുഭവങ്ങൾ ആണ് ആ പുസ്തകത്തിൽഎഴുതിയിട്ടുള്ളത് .

പിഞ്ചു കുഞ്ഞുങ്ങൾ മുതൽ, വലിയ ആളുകളുടെ വരെ വേദന അദ്ദേഹം അതിൽ വിവരിച്ചിട്ടുണ്ട്. എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് ആ പുസ്തകം. ഈ അവസ്ഥ വലിയ അസുഖം ആണ് എന്ന് അറിയാമെങ്കിലും കൂടുതലും അടുത്തറിഞ്ഞത് ആ ബുക്ക് വായിച്ചതോടെയാണ്. അദ്ദേഹത്തിനെ കണ്ടിട്ടില്ല എങ്കിലും എനിക്ക് ബഹുമാനം ആണ് അദ്ദേഹത്തോട്- കാവ്യ പറയുന്നു.

ഒരുപാട് അനുഭവങ്ങൾ കാവ്യയും സുരേഷ് ഗോപിയും ചേർന്ന് ഷോയിൽ പങ്കിടുന്നുണ്ട്. അതിൽ ഒരിക്കൽ കാവ്യാ സുരേഷ് ഗോപിയുടെ വീട്ടിൽ പോയതിനെ കുറിച്ചും സംസാരിക്കുന്നുണ്ട്. നാലാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് കലാതിലകപട്ടം തനിക്ക് കിട്ടിയതെന്നും. ഒന്നോ രണ്ടോ പേരോട് അല്ല നമ്മൾ മത്സരിക്കുന്നത് ഒരുപാട് ആളുകളോട് മത്സരിച്ചു കിട്ടിയതാണ് ആ പട്ടം എന്നും കാവ്യ പറയുന്നുണ്ട്.

ആര്സിസിയിൽ മാത്രമല്ല അനാഥാലയത്തിലെ എന്തെങ്കിലും സഹായം ചെയ്യണം എന്ന ആഗ്രഹവും തനിക്ക് ഉണ്ട്, അല്ലാതെ മറ്റൊരു സഹായം ചെയ്യണം എന്ന ആഗ്രഹവും തനിക്ക് ഉണ്ടെന്നും കാവ്യ പറയുന്നുണ്ട്.

മീശമാധവൻ സിനിമയിലെ ചിങ്ങമാസം പാട്ട് സുരേഷേട്ടന്റെ മോൻ കുഞ്ഞു മാധവൻ തനിക്ക് പാടി തന്ന കഥയും കാവ്യാ പറയുന്നുണ്ട്. 4 വയസ്സ് ഉള്ള സമയത്താണ് എനിക്ക് അവൻ ഈ പാട്ട് പാടി തന്നത്. ഒരിക്കൽ ഞാൻ മേക്കപ്പ് ചെയ്യാൻ വേണ്ടി സുരേഷേട്ടന്റെ വീട്ടിൽ പോയി. അന്ന് രാധിക ചേച്ചി എന്നോട് പറഞ്ഞു മുകളിലെ റൂം അവിടെ റെഡി ആക്കി വച്ചിട്ടുണ്ട്, വേഗം പോയി കതകിന്റെ കുറ്റി ഇട്ടോ അല്ലെങ്കിൽ ഇവർ റെഡി ആക്കാൻ സമ്മതിക്കില്ല എന്ന്. ഞാൻ പോയി എങ്കിലും ഡോർ ലോക്ക് ചെയ്തില്ല. ചേച്ചി പറഞ്ഞപോലെ ഓരോരുത്തർ ആയി വരാനും തുടങ്ങി.

പിന്നെയും ചേച്ചി പറഞ്ഞു റൂം ലോക്ക് ചെയ്തോ എന്ന്. അങ്ങനെ ഞാൻ ലോക്ക് ചെയ്തു. ഇതിന്റെ ഇടയിൽ രണ്ടു മൂന്നുവട്ടം കുഞ്ഞു മാധവൻ വന്നു പോയി. കുറെ നേരം കഴിഞ്ഞിട്ട് വീണ്ടും ഡോർ മുട്ടുന്നുണ്ട്. ഞാൻ തുറന്നു നോക്കിയപ്പോൾ കുഞ്ഞു മാധവൻ. അവൻ എന്നോട്പറയുവാ ഡോർ എന്തിനാ ലോക്ക് ചെയ്തേ എന്ന്. ഡോർ ഒന്നും ലോക്ക് ചെയ്യണ്ട കേട്ടോ, എനിക്ക് ഇടക്ക് ഇടക്ക് ഒന്ന് വരണം, ഒന്ന് കാണണം എന്ന്. അന്ന് അവൻ പുത്തൻ ഡ്രസ്സ് ഒക്കെയാണ് ഇട്ടിരിക്കുന്നത് പാന്റിന്റെ സിബ്ബ് ഇട്ടിട്ടില്ല എന്ന് ഞാൻ പറഞ്ഞതിൽ പിന്നെ ആ ഭാഗത്തു അവൻ വന്നിട്ടില്ല- എന്ന രസകരമായ ഒരു കഥയും കാവ്യാ പങ്കിടുന്നുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top