Connect with us

അടൂർ ഭാസി പാവം ; അങ്ങേരെക്കൊണ്ടൊന്നും അങ്ങനെ പറ്റില്ല, ഞാൻ വിശ്വാസിക്കുന്നുമില്ല – കെ പി എ സി ലളിതയുടെ ആരോപണം തള്ളി കവിയൂർ പൊന്നമ്മ

Malayalam Breaking News

അടൂർ ഭാസി പാവം ; അങ്ങേരെക്കൊണ്ടൊന്നും അങ്ങനെ പറ്റില്ല, ഞാൻ വിശ്വാസിക്കുന്നുമില്ല – കെ പി എ സി ലളിതയുടെ ആരോപണം തള്ളി കവിയൂർ പൊന്നമ്മ

അടൂർ ഭാസി പാവം ; അങ്ങേരെക്കൊണ്ടൊന്നും അങ്ങനെ പറ്റില്ല, ഞാൻ വിശ്വാസിക്കുന്നുമില്ല – കെ പി എ സി ലളിതയുടെ ആരോപണം തള്ളി കവിയൂർ പൊന്നമ്മ

കെ പി എ സി ലളിത അടൂർ ഭാസിയെ പറ്റി പറഞ്ഞ കാര്യങ്ങൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. മി ടൂ ക്യാമ്പെയ്‌നിലാണ് കെ പി എ സി ലളിത തുറന്നു പറച്ചിൽ നടത്തിയത് . ഇതിനെതിരെ പലരും രംഗത്ത് വന്നിരുന്നു . മരിച്ചു പോയ ആളെ പറ്റി ഇപ്പോൾ പറഞ്ഞിട്ടെന്താണ് എന്ന രീതിയിലാണ് പലരും പ്രതികരിച്ചത് . എന്നാൽ ഇപ്പോൾ കെ പി എ സി ലളിത പറഞ്ഞതിനെയൊക്കെ തീർത്തും തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് കവിയൂർ പൊന്നമ്മ.

താന്‍ ഇതുവരെ അത് അറിഞ്ഞില്ലെന്നും ഒരിക്കലും അത് വിശ്വസിക്കില്ലെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു.അങ്ങേര് പാവം മനുഷ്യന്‍. അങ്ങേരെ കൊണ്ടൊന്നും…(ചിരിക്കുന്നു). ഞാന്‍ വിശ്വസിക്കില്ല. അങ്ങേര്‍ക്ക് അതൊന്നും പറ്റില്ലാന്നുള്ളതാണ്. ഇന്‍ഡസ്ട്രി മുഴുവനും അറിയാവുന്ന കാര്യമാണത്. അപ്പോ നമ്മളിതൊക്കെ എങ്ങനാ വിശ്വസിക്കുന്നേ? എനിക്കറിയില്ല; -കവിയൂര്‍ പൊന്നമ്മ പറയുന്നു.

‘ഭാസി അണ്ണന്റെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്തതു കൊണ്ട് പല സിനിമകളില്‍ നിന്നും എന്നെ ഒഴിവാക്കി. അന്നത്തെ കാലത്ത് നസീര്‍ സാറിനെക്കാള്‍ സ്വാധീനവും പ്രാപ്തിയും അടൂര്‍ഭാസിക്കുണ്ടായിരുന്നു. ഒരിക്കല്‍ സുഹൃത്തുക്കളുമായി വീട്ടിലെത്തി വളരെയധികം മദ്യപിക്കാന്‍ തുടങ്ങി. ഒടുവില്‍ ഛര്‍ദ്ദിച്ച്‌ അവശനായ അദ്ദേഹത്തെ ബഹദൂറിക്ക (നടന്‍ ബഹദൂര്‍) എത്തിയാണ് അവിടെ നിന്നും മാറ്റിയത്. പിന്നെയും ശല്യം തുടങ്ങിയപ്പോള്‍ സഹികെട്ട് അന്ന് മലയാളത്തില്‍ നിലവിലുണ്ടായിരുന്ന സിനിമാ സംഘടനയായ ചലച്ചിത്ര പരിഷത്തില്‍ ഞാന്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ അടൂര്‍ഭാസിക്കെതിരെ പരാതി നല്‍കാന്‍ നീ ആരെന്ന് ചോദിച്ച്‌ സംഘടനയുടെ അദ്ധ്യക്ഷനായ നടന്‍ ഉമ്മര്‍ ശകാരിക്കുകയായിരുന്നു. നട്ടെല്ലുണ്ടോ നിങ്ങള്‍ക്ക് ഈ സ്ഥാനത്തിരിക്കാന്‍ എന്ന് ഒടുവില്‍ എനിക്ക് ഉമ്മറിക്കയോട് ചോദിക്കേണ്ടി വന്നു’ എന്നാണ് കെ.പി.എ.സി. ലളിത പറഞ്ഞിരുന്നത്.

Kaviyoor ponnamma about k p a c lalitha

More in Malayalam Breaking News

Trending

Recent

To Top