Connect with us

ഞാൻ കാരണമാണ് കുടുംബം തകർന്നത് എന്ന് അവർ രണ്ടുപേരും പറഞ്ഞോ ഇല്ലല്ലോ? മഞ്ജു ദിലീപ് വിവാഹമോചനത്തെ കുറിച്ച് അന്ന് കാവ്യാ സംസാരിച്ചത് !

Movies

ഞാൻ കാരണമാണ് കുടുംബം തകർന്നത് എന്ന് അവർ രണ്ടുപേരും പറഞ്ഞോ ഇല്ലല്ലോ? മഞ്ജു ദിലീപ് വിവാഹമോചനത്തെ കുറിച്ച് അന്ന് കാവ്യാ സംസാരിച്ചത് !

ഞാൻ കാരണമാണ് കുടുംബം തകർന്നത് എന്ന് അവർ രണ്ടുപേരും പറഞ്ഞോ ഇല്ലല്ലോ? മഞ്ജു ദിലീപ് വിവാഹമോചനത്തെ കുറിച്ച് അന്ന് കാവ്യാ സംസാരിച്ചത് !

ഒരു കാലത്ത് മലയാളികളുടെ പ്രിയ നായികയാണ് കാവ്യാ മാധവൻ .ബാലതാരമായി എത്തി പിന്നീട് മലയാള സിനിമയിലെ മിന്നും താരമായി മാറിയ തരാം . ബാലതാരത്തിൽ നിന്നും നായികയായി ഉയർന്ന താരം നിരവധി സൂപ്പർഹിറ്റ് സിനിമകൾ ആയിരുന്നു മലയാളത്തിന് സമ്മാനിച്ചത്.
എന്നാൽ താരത്തിന്റെ സ്വാകര്യ ജീവിതം വിവാദങ്ങൾ നിറഞ്ഞത് ആയിരുന്നു. ആദ്യം പ്രവാസി ബിസിനസ്സുകാരനുമായി വിവാഹിതയായി നടി അധികം വൈകാതെ ആ ബന്ധം വേണ്ടെന്ന് വെച്ചിരുന്നു. പിന്നീട് തന്റെ കൂടെ ഏറ്റവും കൂടുതൽ നായകനായി അഭിനയിച്ചിട്ടുള്ള മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിനെ താരം വിവാഹം കഴിക്കുകയായിരുന്നു.

അതേ സമയം ദിലീപും തന്റെ ആദ്യ ഭാര്യ നടി മഞ്ജു വാര്യരെ ഒഴിവാക്കിയാണ് കാവ്യാ മാധവനെ വിവാഹം കഴിച്ചത്. മഞ്ജു വാര്യരുമായുള്ള ബന്ധം പിരിയുന്നതിന് മുമ്പ് തന്നെ ദിലീപിന് കാവ്യയുമാി അടുപ്പമുണ്ടെന്ന തരത്തിൽ ഉള്ള ഗേസിപ്പുകൾ ധാരാളം വന്നിരുന്നു.ഇതിനിടെ ദിലീപ് മഞ്ജു വിവാഹ മോചനം നടന്ന സമയത്ത് കാവ്യ മാധവനും ധാരാളം ആരോപണങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. ദിലീപ് മഞ്ജു വാര്യർ വിവാഹ മോചനത്തിൽ തനിക്ക് പങ്കുണ്ട് എന്ന ആരോപണങ്ങൾക്ക് അന്ന് വ്യക്തമായ മറുപടിയും കാവ്യ മാധവൻ നൽകിയിരുന്നു.
ആ സമയത്ത് വനിത, കന്യക, അടക്കമുള്ള മാസികകൾക്കാണ് നൽകിയ അഭിമുഖങ്ങളിൽ ആയിരുന്നു കാവ്യ മാധവൻ ആരോപണങ്ങൾക്ക് എതിരെ തുറന്നടിച്ചത്. ആദ്യ വിവാഹ ശേഷം, സിനിമയിൽ നിന്നും വിട്ടു നിന്ന കാവ്യാ മാധവൻ നിശാൽ ചന്ദ്രയുമായുള്ള വിവാഹ മോചനത്തെ തുടർന്ന് സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന വാർത്ത മാധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു.

അത് കൊണ്ട് തന്നെ അന്നിറങ്ങിയ ഒട്ടു മിക്ക മുൻനിര വനിതാ മാസികകളിലും കാവ്യമാധവൻ തന്നെ ആയിരുന്നു പ്രധാന ഉള്ളടക്കം. ആ സമയത്ത് താരം അഭിനയിച്ച് കൊണ്ടിരുന്ന ചിത്രമായ ഷീ ടാക്സിയുടെയും ആകാശവാണിയുടെയും വിശേഷങ്ങൾ ഏറെ പറയാൻ ഉണ്ടായിരുന്നു എങ്കിലും ദിലീപ് മഞ്ജു വാര്യർ വിവാഹ മോചനത്തിന്റെ കാരണക്കാരിയെന്ന ആരോപണങ്ങളോടാണ് താരം ഏറെയും പ്രതികരിച്ചത്.

ദിലീപിന്റെയും മഞ്ജുവിന്റെയും കുടുംബം തകർന്നത് കാവ്യ കാരണം ആണെന്ന ആരോപണം കാവ്യ ഒരിക്കലും നിഷേധിച്ചില്ലലോ എന്ന ചോദ്യത്തോട് നടി പൊട്ടിത്തെറിച്ചിരുന്നു. ഞാൻ കാരണമാണ് കുടുംബം തകർന്നത് എന്ന് അവർ രണ്ടുപേരും പറഞ്ഞോ ഇല്ലല്ലോ? ഈ പ്രശ്നത്തിൽ പെട്ട ആളുകൾ എന്റെ പേര് പറഞ്ഞിരുന്നെങ്കിൽ ഞാൻ പ്രതികരിക്കണം.

ഏതെങ്കിലും വിശ്വസനീയമായ മാധ്യമങ്ങളിൽ ഈ വാർത്ത വന്നു എങ്കിൽ ഞാൻ മറുപടി പറയണം, അല്ലാതെ സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നുണ്ട് എന്ന് കരുതി ഞാൻ അഭിപ്രായം പറയേണ്ട കാര്യമെന്ത്? എനിക്കറിയാം. കാവ്യ മിണ്ടിയോ എന്ന് ചോദിക്കുന്നവരുണ്ട്. ഈ വിഷയത്തെകുറിച്ച് മാത്രം സംസാരിക്കാനായി അഭിമുഖങ്ങൾക്ക് വിളിച്ചവരുണ്ട്.

പക്ഷെ ഞാൻ മിണ്ടിയില്ല, അതെനിക്ക് ഉത്തരമില്ലത്തത് കൊണ്ടോ, എന്റെ ഭാഗത്ത് ന്യായമില്ലത്തത് കൊണ്ടോ ഞാൻ തെറ്റ് ചെയ്തത് കൊണ്ടോ അല്ല. ഞാൻ അതിൽ അഭിപ്രായം പറയേണ്ട കാര്യമില്ലത്തത് കൊണ്ടാണ്. ഞാൻ വ്യക്തത കൊടുക്കേണ്ടത് അച്ഛനും അമ്മയ്ക്കുമാണ്.

അവർക്കറിയാം ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന് എന്നും അവരുടെ നിഴലിൽ നടക്കുന്ന എന്നെ അവർക്ക് ആറിയാം എന്നായിരുന്നു കാവ്യ മറുപടി പറഞ്ഞത്. അതേ സമയം എങ്കിൽ, ഒരു നല്ല സുഹൃത്ത് എന്ന നിലയിൽ കാവ്യയ്ക്ക് ഇടപെടാമായിരുന്നില്ലേ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു.
ബാവൂട്ടിയുടെ നാമത്തിൽ മമ്മൂക്കയുടെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ഭാര്യയും ഭർത്താവും താമസിക്കുന്ന വീട്ടിൽ പടച്ചോൻ വരച്ചൊരു വരയുണ്ട്. ആരും കാണാത്ത ഒരു വര. അതിനപ്പുറത്തേക്ക് നമ്മൾ ആരും കയറാൻ പാടില്ല എന്നായിരുന്നു നടിയുടെ മറുപടി.ഇതിനിടയിൽ കാവ്യയുടെ ചില സുഹൃത്തുക്കളും മറുകണ്ടം ചാടി ചതിച്ചില്ലേ എന്ന ചോദ്യത്തിന് കാവ്യയുടെ മറുപടി ഞങ്ങൾ വടക്കുള്ളവർ ഒരാളെ പരിചയപ്പെടുന്നതും സുഹൃത്തേ ആക്കുന്നതും ജീവിതകാലം മുഴുവനുമുള്ള ബന്ധം എന്ന നിലയ്ക്കാണ്. അതുകൊണ്ട് തന്നെ കുറെ കാലമെടുത്തു ആ ഷോക്കിൽ നിന്നും തിരിച്ചുവരാൻ.

അല്ലെങ്കിലും ചിലരെ നമ്മുടെ ജീവിതത്തിൽ നിന്നും വേരോടെ പിഴുതു കളയാൻ കുറ സമയമെടുക്കും. ഭാമ, രമ്യ, മൈഥിലി, അനന്യ എന്നിവരെല്ലാം എന്റെ നല്ല സുഹൃത്തുക്കളാണ്. എനിക്ക് തോന്നാറുണ്ട് ഈ ജനറേഷനിലെ കുട്ടികളാണ് നല്ല സുഹൃത്തുക്കൾ എന്ന്. കാരണം അവർ തെറ്റ് കണ്ടാൽ തുറന്നടിച്ച് പറയും എന്നത് തന്നെ എന്നായിരുന്നു കാവ്യാ മാധവൻ പറഞ്ഞത്.

More in Movies

Trending

Recent

To Top