Connect with us

ഇളയദളപതിയുടെ ‘കാവലൻ’ റീ-റിലീസിനൊരുങ്ങുന്നു; ചിത്രം ഫെബ്രുവരി 10ന് റീ-റിലീസ് ചെയ്യും!

kavalan

featured

ഇളയദളപതി വിജയിയുടെ സിൽവർ ജൂബിലി ചിത്രം ‘കാവലൻ’ റീ- റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി 10ന് തിയേറ്റർ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രം 100ലധികം സെന്ററുകളിലായിട്ടാണ് റിലീസ് ചെയ്യുന്നത്. 2011 ജനുവരി 15ന് സിദ്ദിഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ തമിഴ് ചിത്രം 11 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും തിയറ്ററുകളിലെത്തുന്നത്. അസിനും മിത്രാ കുരിയനുമാണ് ചിത്രത്തിലെ നായികമാർ.

സിദ്ദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാള ചിത്രം ‘ബോഡി​ഗാർഡ്’ന്റെ തമിഴ് റീമേക്കാണ് ‘കാവലൻ’. ദിലീപും നയൻതാരയും ജോ‍ഡികളായെത്തിയ ‘ബോഡി​ഗാർഡ്’ വലിയ രീതിയിൽ പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ സൽമാൻ ഖാനും കരീന കപൂറുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.

‘ബോഡി​ഗാർഡ്’ മലയാളം ജോണി സാ​ഗരികയും തമിഴ് പതിപ്പായ ‘കാവലൻ’ സി റോമേഷ് ബാബുവുമാണ് നിർമ്മിച്ചത്. കൊച്ചി, മലബാർ ഏരിയകളിൽ ‘സാൻഹ ആർട്സ് റിലീസ്’ ഉം തിരുവനന്തപുരത്ത് ‘എസ്.എം.കെ റിലീസ്’ ഉം ചിത്രം പ്രദർശനത്തിനെത്തിക്കും. വാർത്താപ്രചരണം പി ശിവപ്രസാദ്.

More in featured

Trending