Bollywood
കത്രീനയുടെ ഫിറ്റ്നസ് രഹസ്യം ഇതായിരുന്നോ?
കത്രീനയുടെ ഫിറ്റ്നസ് രഹസ്യം ഇതായിരുന്നോ?
ബോളിവുഡ് നടിമാരിൽ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് കത്രീന കൈഫ്.താരത്തിന്റെ ഫിറ്റനസിനെക്കുറിച്ചാണ് ആരാധകർക്ക് പലപ്പോഴും സംശയം.മാത്രമല്ല ബോളിവുഡിൽ അസാധ്യ മെയ്‌വഴക്കത്തോടുകൂടി ഡാൻസ് ചെയ്യുന്ന ഒരു തരാം കൂടിയാണ് കത്രീന.മമ്മൂട്ടിയ്‌ക്കൊപ്പം മലയാള സിനിമയില്‍ അഭിനയിച്ചിട്ടുള്ളതിനാല്‍ കത്രീനയ്ക്ക് കേരളത്തിലും വലിയ ആരാധക പിന്‍ബലമാണുള്ളത്.സൈസ് സീറോ ആയിരിക്കാന്‍ കഠിനമായ വ്യായമമുറകളാണ് കത്രീന ദിനംപ്രതി നടത്താറുള്ളത്. ഒപ്പം മറ്റുള്ളവര്‍ക്ക് അറിവ് പകര്‍ന്ന് കൊടുക്കാനും നടി ശ്രമിക്കാറുണ്ട്.
യാസ്മിന്‍ കര്‍ചിവാല എന്ന ട്രെയിനറുടെ അടുത്ത് നിന്നുമാണ് കത്രീന ഫിറ്റനസിന് വേണ്ടിയുള്ള പരിശീലനം നടത്തിയിരുന്നത്. അടുത്തിടെ ആലിയ ഭട്ടിനൊപ്പം ജിമ്മില്‍ ചിലവഴിക്കുന്ന കത്രീനയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. നൂറിന് മുകളില്‍ സിറ്റ് അപ്പ് വ്യായമം ചെയ്യുന്ന ആലിയയ്ക്ക് മുഴുവന്‍ സപ്പോര്‍ട്ടും കൊടുത്ത് കൂടെ ഉണ്ടായിരുന്നത് കത്രീനയായിരുന്നു. നടിയുടെ സൗന്ദര്യ രഹസ്യം ഇത് തന്നെയാണെന്നാണ് പറയുന്നത്. മസിലുകള്‍ക്ക് വേണ്ടിയുള്ള ഒത്തരി വര്‍ക്കൗട്ടുകള്‍ നടി ചെയ്യാറുണ്ട്. ഇത് ശരീരത്തിന്റെ സ്ഥിരത വര്‍ദ്ധിപ്പിക്കുകയും ബോഡി ഫിറ്റ് ആയി ഇരിക്കാനും കാരണമാവും.
katrina kaif fitness