അച്ഛനെ പോലെ നല്ല അഭിനേതാവാണ്; ഒപ്പം സ്റ്റൈലിഷും !! മമ്മൂട്ടിയുടെ നായികയായി ഇനി ദുൽഖറിന്റെ നായികയായി അഭിനയിക്കണമെന്ന് കത്രീന കൈഫ് !!
മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും ഏറെ ഫാൻസുള്ള താരമാണ് ദുൽഖർ സൽമാൻ. ഹിന്ദിയിൽ ഒരു ചിത്രമാണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയത്. അടുത്ത ചിത്രം സോയ ഫാക്ടർ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ദുൽഖർ ഒരു ക്രിക്കറ്റ് താരമായെത്തുന്ന ചിത്രത്തിൽ നായിക സോനം കപൂറാണ്. ഇപ്പോഴിതാ കത്രീന കൈഫും ദുൽഖറിനെ പ്രശംസിച്ചു രംഗത്ത് വന്നിരിക്കുകയാണ്.
ദുൽഖറിന്റെ പിതാവിന്റെ കൂടെ നായികയായി അഭിനയിച്ചിട്ടുണ്ടെന്നും, ഇനി ദുൽഖറിന്റെ നായികയായി അഭിനയിക്കാൻ ഏറെ താൽപര്യമുണ്ടെന്നും കത്രീന ഒരു സ്വകാര്യ ചാനലിന് നൽകിയ ഇന്റർവ്യൂവിൽ പറയുകയുണ്ടായി. ദുൽഖറിന്റെ തമിഴ് ചിത്രം ‘ഓക്കേ കണ്മണി’ കണ്ടതിന് ശേഷം താൻ വലിയൊരു ഫാൻ ആണെന്നായിരുന്നു കത്രീന പറഞ്ഞത്. ദുൽഖറിന്റെ അച്ഛന്റെ പോലെ തന്നെ മികച്ച ഒരു അഭിനേതാവാണെന്നും, മാത്രമല്ല ആരെയും മയക്കുന്ന സൗന്ദര്യമാണെന്നും കത്രീന പറയുന്നു.
ഇത് ആദ്യമായല്ല ഒരു നടി ദുൽഖറിനെ പ്രശംസിച്ചു രംഗത്തെത്തുന്നത്. മുൻപ് ഐശ്വര്യ റായിയും, ദീപിക പദുകോണുമൊക്കെ ദുൽഖറിന്റെ ഫാൻസാണെന്നും കൂടെ അഭിനയിക്കാൻ താല്പര്യമുണ്ടെന്നും അറിയിച്ചിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...