Movies
നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ജീവിതം സിനിമയാകുന്നു!; വരുന്നത് ബിഗ് ബജറ്റ് പാൻ ഇന്ത്യൻ സിനിമ
നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ജീവിതം സിനിമയാകുന്നു!; വരുന്നത് ബിഗ് ബജറ്റ് പാൻ ഇന്ത്യൻ സിനിമ
നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ജീവചരിത്രം സിനിമയാകുന്നുവെന്ന് വിവരം. താര പ്രൊഡക്ഷൻസ് ആണ് സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ബിഗ് ബജറ്റ് പാൻ ഇന്ത്യൻ സിനിമയായി ആണ് ഈ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ദീപാവലി ദിനത്തിൽ ആണ് പ്രഖ്യാപനം വന്നത്.
താരാ പ്രൊഡക്ഷൻസും… സിനിമാ ലോകത്തേയ്ക്ക് സന്തോഷകരമായ ഈ ദീപാവലി ദിനത്തിൽ ചുവടുവയ്ക്കുകയാണ്.
കലാസ്വാദകരായ നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥനയും, സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്. ചരിത്ര പുരുഷൻ മഹാത്മാ അയ്യങ്കാളിയുടെ ജീവ ചരിത്രം ഇതിവൃത്തമായി പ്രദീപ് കെ താമരക്കുളം എഴുതപ്പെട്ടിട്ടുള്ള കഥയെ ആസ്പദമാക്കി തയ്യാറാക്കുന്ന “കതിരവൻ” എന്ന സിനിമ യുവ കലാകാരനായ അരുൺ രാജ് സംവിധാനവും, ഛായാഗ്രഹണവും നിർവഹിക്കപ്പെടും.
ഒരു ആസ്വാദനത്തിനുമപ്പുറം എക്കാലത്തും പഠനവിഷയമായി നിലകൊള്ളുവാൻ ഉദ്ദേശിച്ചു നിർമ്മിക്കുന്ന ഒന്നായിരിക്കും. ആക്ഷൻ രംഗങ്ങൾക്ക് ഒരുപാട് പ്രാധാന്യമുള്ളതാകുന്ന ഈ ചിത്രത്തിൽ മലയാളത്തിന്റെ ആക്ഷൻ ഹീറോ മുഖ്യ കഥാപാത്രമായി വരും എന്നാണ് താര പ്രൊഡക്ഷൻസ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ആക്ഷന് അതീവ പ്രാധാന്യമുള്ള ചിത്രം താര പ്രൊഡക്ഷൻസിന്റെ ബാനറിൽ ജഗതമ്പി കൃഷ്ണയാണ് നിർമിക്കുന്നത്. അരുൺ രാജാണ് കതിരവൻ സിനിമ സംവിധാനം ചെയ്യുന്നത് അദ്ദേഹം തന്നെയാണ് ക്യാമറയും കൈകാര്യം ചെയ്യുന്നത്. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രഹകനുള്ള അവാർഡ് നേടിയ (മെമ്മറി ഓഫ് മർഡർ) അരുൺ രാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ‘എഡ്വിന്റെ നാമം’ എന്ന ചിത്രമാണ് ഇതിന് മുമ്പ് അദ്ദേഹം സംവിധാനം ചെയ്തത്.
വെൽക്കം ടു പാണ്ടിമല എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും അരുൺ രാജായിരുന്നു. കതിരവന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് പ്രദീപ് കെ. താമരക്കുളമാണ്. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന കതിരവന്റെ പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ ആണ്. പി.ആർ.ഒ. – മഞ്ജു ഗോപിനാഥ്.