Connect with us

കശ്മീര്‍ ഫയല്‍സിനോടുള്ള വിമര്‍ശനത്തെ രാജ്യത്തോടുള്ള വിമര്‍ശനമായി വ്യാഖ്യാനിച്ചു; നദവ് ലാപിഡ്

News

കശ്മീര്‍ ഫയല്‍സിനോടുള്ള വിമര്‍ശനത്തെ രാജ്യത്തോടുള്ള വിമര്‍ശനമായി വ്യാഖ്യാനിച്ചു; നദവ് ലാപിഡ്

കശ്മീര്‍ ഫയല്‍സിനോടുള്ള വിമര്‍ശനത്തെ രാജ്യത്തോടുള്ള വിമര്‍ശനമായി വ്യാഖ്യാനിച്ചു; നദവ് ലാപിഡ്

കശ്മീര്‍ ഫയല്‍സിനോടുള്ള വിമര്‍ശനത്തെ രാജ്യത്തോടുള്ള വിമര്‍ശനമായി വ്യാഖ്യാനിച്ചുവെന്ന് നദവ് ലാപിഡ്. നൂറുകണക്കിന് ഭീഷണി സന്ദേശങ്ങള്‍ ആണ് സംഭവത്തിന് ശേഷം വന്നത്. അതേസമയം ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരില്‍ പലരും തുറന്ന് സംസാരിച്ചതില്‍ സന്തോഷമറിയിച്ചതായും സംവിധായകന്‍ പറഞ്ഞു. വിഷയത്തില്‍ മാപ്പ് ചോദിച്ചതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് പ്രതികരിച്ച നദവ് തന്റെ വാക്കുക്കളെ വളച്ചൊടിച്ചതാണെന്ന് ദി വയറിന് നല്‍കിയ അഭിമുഖത്തില്‍ സ്ഥിരീകരിച്ചു.

ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങില്‍ ആണ് ‘ദ കശ്മീര്‍ ഫയല്‍സി’നെതിരെ നദവ് വിമര്‍ശനം ഉന്നയിച്ചത്. ഇതുപോലൊരു അഭിമാനകരമായ മേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലാത്ത ‘വള്‍ഗര്‍, പ്രൊപ്പഗാണ്ട’ ഫിലിം ആണ് കശ്മീര്‍ ഫയല്‍സ് എന്നായിരുന്നു നദവിന്റെ വിമര്‍ശനം.

തുടര്‍ന്ന് നദവ് ലാപിഡ് വിഷയത്തില്‍ ക്ഷമ പറഞ്ഞതായ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയും നടന്‍ അനുപം ഖേറും നദവ് ക്ഷമ ചോദിച്ചതായ വാര്‍ത്തകള്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. കശ്മീര്‍ ഫയല്‍സ് മികച്ച സിനിമയെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നാണ് നദവിന്റെ പ്രതികരണം.

‘കശ്മീര്‍ ഫയല്‍സ് മികച്ച സിനിമയെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് തന്റെ വാക്കുകള്‍ വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുകയാണ് ചെയ്തിട്ടുള്ളത്. സിനിമയെ വിമര്‍ശിച്ചതില്‍ ക്ഷമ ചോദിച്ചതായുള്ള വാര്‍ത്തകള്‍ തെറ്റാണ്. ഇത്രയും വിഖ്യാതമായ മേളയിലെ കലാപരമായ ചിത്രങ്ങളുടെ മത്സരവിഭാഗത്തില്‍ ഇങ്ങനൊരു സിനിമ എത്തപ്പെട്ടതിലുള്ള വിയോജിപ്പാണ് പ്രകടിപ്പിച്ചത്.

ഒരു സിനിയോടുള്ള വിമര്‍ശനത്തെ ഇന്ത്യയോടുള്ള വിമര്‍ശനമായും കശ്മീരില്‍ സംഭവിച്ചതിനോടുള്ള അനാദരവായും വ്യാഖ്യാനിച്ചതിനോട് എതിര്‍പ്പുണ്ട്. ചലച്ചിത്ര മേളയിലെ പരാമര്‍ശത്തിന് ശേഷം നൂറുകണക്കിന് ഭീഷണികള്‍ ആണ് വന്നത്. അതേസമയം ഇന്ത്യയിലെ ചലച്ചിത്രകാരന്മാരില്‍ വലിയ വിഭാഗം താന്‍ തുറന്ന് സംസാരിച്ചതില്‍ സന്തോഷം അറിയിച്ചു,’ നദവ് ലാപിഡ് പറഞ്ഞു.

More in News

Trending

Recent

To Top