Connect with us

ഇപ്പോള്‍ മനസ്സിന് വല്ലാത്ത ഒരു ആശ്വാസം തോന്നുന്നു, വലിയ ഒരു കല്ല് നെഞ്ചില്‍ നിന്ന് ഇറക്കി വച്ചത് പോലെ; കാർത്തിക സൂര്യ

Social Media

ഇപ്പോള്‍ മനസ്സിന് വല്ലാത്ത ഒരു ആശ്വാസം തോന്നുന്നു, വലിയ ഒരു കല്ല് നെഞ്ചില്‍ നിന്ന് ഇറക്കി വച്ചത് പോലെ; കാർത്തിക സൂര്യ

ഇപ്പോള്‍ മനസ്സിന് വല്ലാത്ത ഒരു ആശ്വാസം തോന്നുന്നു, വലിയ ഒരു കല്ല് നെഞ്ചില്‍ നിന്ന് ഇറക്കി വച്ചത് പോലെ; കാർത്തിക സൂര്യ

അവതാരകനായും യൂട്യൂബ് വ്ലോഗറായും മലയാളികൾക്ക് സുപരിചിതനാണ് കാർത്തിക് സൂര്യ. തന്റെ വിവാഹം മുടങ്ങിയെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരിന്നു .ഇപ്പോഴിതാ കാര്‍ത്തിക് സൂര്യ വീണ്ടും സജീവമാവുകയാണ്. കല്യാണം മുടങ്ങിയതോടെ യൂട്യൂബ് വീഡിയോസില്‍ നിന്ന് അല്പം വിട്ടു നില്‍ക്കുകയായിരുന്നു താരം കഴിഞ്ഞ ദിവസം എല്ലാം വെളിപ്പെടുത്തി രംഗത്ത് വന്നതിന് ശേഷം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമാവുകയാണ്. എല്ലാം തുറന്ന് പറഞ്ഞപ്പോള്‍ മനസ്സിലെ വലിയ ഒരു ഭാരം ഒഴിഞ്ഞത് പോലെ തോന്നുന്നു എന്നാണ് കാര്‍ത്തിക് സൂര്യ പറയുന്നത്.

ഇനി ഡെയിലി വ്‌ളോഗുകള്‍ എല്ലാം ചെയ്തുകൊണ്ട് താന്‍ വീണ്ടും വരും എന്ന് കാര്‍ത്തിക് സൂര്യ പറഞ്ഞിരുന്നു. അത് താരം പാലിച്ചു. സുഹൃത്തിന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തതിനെ കുറിച്ചുള്ള വീഡിയോ ആണ് കാര്‍ത്തിക് ഏറ്റവും ഒടുവില്‍ പങ്കുവച്ചിരിയ്ക്കുന്നത്. ആ വീഡിയോയുടെ അവസാനത്തിലാണ് കല്യാണം മുടങ്ങിയ വീഡിയോ പങ്കുവച്ചതിന് ശേഷമുള്ള പ്രതികരണത്തെ കുറിച്ച് കാര്‍ത്തിക് സൂര്യ പറയുന്നത്.


എനിക്ക് ഒന്നേ പറയാനുള്ളൂ, താങ്ക്യു ഗായിസ്. യൂട്യൂബിലെ കമന്റ്‌സ്, ഇന്‍സ്റ്റഗ്രാം മെന്‍ഷന്‍സ്, ഇന്‍സ്റ്റഗ്രാം മെസേജസ്, ഇമെയില്‍ എല്ലാത്തിലും മെസേജുകള്‍ ആണ്. എനിക്ക് പറ്റാവുന്നിടത്തോളം എല്ലാവര്‍ക്കും റിപ്ലേ കൊടുക്കുന്നുണ്ട്. നിങ്ങള്‍ ഈ തരുന്ന സ്‌നേഹം എന്നെ ഒരുപാട് സന്തോഷിപ്പിയ്ക്കുന്നുണ്ട്. ഈ സ്‌നേഹത്തിന് നിങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒരുപാട് നല്ല കണ്ടന്റുകളുമായി ഞാന്‍ വരും.

ഒരുപാട് ചേട്ടന്മാരും ചേച്ചിമാരും, പിള്ളേരും അമ്മമാരും ഒക്കെ എനിക്ക് അയക്കുന്ന മെസേജുകള്‍ ഭയങ്കര ഫീലിങ് ആണ്. ലവ് യൂ ഗായിസ്. ബ്രേക്കപ്പിന്റെ വീഡിയോ കണ്ട് രണ്ട് പയ്യന്മാര്‍ ഫോളോ ചെയ്ത് വന്ന് കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചതിനെ കുറിച്ചും വീഡിയോയില്‍ കാര്‍ത്തിക് സൂര്യ പറയുന്നുണ്ട്.ഇപ്പോള്‍ മനസ്സിന് വല്ലാത്ത ഒരു ആശ്വാസം തോന്നുന്നു, വലിയ ഒരു കല്ല് നെഞ്ചില്‍ നിന്ന് ഇറക്കി വച്ചത് പോലെ. കാരണം എനിക്കിപ്പോള്‍ മറച്ച് വയ്ക്കാന്‍ ഒന്നും ഇല്ല. നമ്മള്‍ എല്ലാം ഇപ്പോള്‍ ഒരേ പേജിലാണ്. എത്രകാലമായി നമ്മള്‍ എല്ലാം ഒരേ പേജില്‍ വന്നിട്ട്. ഇപ്പോള്‍ നമ്മള്‍ തുറന്ന് പുസ്തകം കണക്കെയായി

പന്ത്രായിരത്തില്‍ അധികം കമന്റുകളാണ് ആ വീഡിയോക്ക് താഴെ വന്നത്. ആ കമന്റ് ഇട്ട ഓരോ വ്യക്തിയ്ക്കും നന്ദി. സ്‌നേഹിക്കാന്‍ ഇത്രയും ആളുകളുണ്ട് എന്നതിനപ്പുറം എനിക്ക് എന്ത് വേണം. നിങ്ങളുടെ എല്ലാം സ്‌നേഹം മാത്രം മതി, എല്ലാം അവസ്ഥകളില്‍ നിന്നും ഞാന്‍ തിരിച്ചുവരും. എന്റെ അച്ഛന്‍ വിളിച്ചിരുന്നു, കമന്റുകള്‍ വായിച്ച് അച്ഛനും ഹാപ്പിയാണ് – കാര്‍ത്തിക് സൂര്യ പറഞ്ഞു.

More in Social Media

Trending

Recent

To Top