മൂക്കിന് കുറച്ച് കുഴപ്പമുണ്ട്, കഴുത്ത് അങ്ങനെയാണ്, തലമുടി കൊളളില്ല എന്നൊക്കെയാണ് പരാതി ;ഒരു സ്യൂട്ട്കേസ് തിരഞ്ഞെടുക്കുന്നത് പോലെയാണ് നടിയെ വിലയിരുത്തുന്നത്; കാർത്തിക
ദുൽഖർ സൽമാൻ ചിത്രമായ ‘കോമ്രേഡ് ഇൻ അമേരിക്ക(സിഐഎ), മമ്മൂട്ടി ചിത്രം ‘അങ്കിൾ’ എന്നിവയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി കാർത്തിക മുരളീധരൻ തന്റെ ശരീരത്തിന്റെ സ്വാഭാവികമായ രൂപം കൊണ്ടുമാത്രം നേരിടേണ്ടി വന്ന അപമാനത്തെക്കുറിച്ച് മനസുതുറക്കുന്നു
കുട്ടിക്കാലം മുതല്‍ തന്നെ താന്‍ കടുത്ത ബോഡിഷെയ്മിംഗിന് ഇരയായിട്ടുണ്ടെന്ന് പറയുകയാണ് നടി കാര്‍ത്തിക മുരളീധരന്‍.
നാല് വര്‍ഷത്തിന് ശേഷം കാര്‍ത്തിക വീണ്ടും സിനിമയിലേക്ക് മടങ്ങി വരികയാണ്. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ ബോഡി ഷെയ്മിംഗ നേരിട്ടതിനെ കുറിച്ച് കാര്‍ത്തിക തുറന്നു പറഞ്ഞത്. ”ചെറുപ്പം മുതലേ ബോഡി ഷെയ്മിംഗ് നേരിട്ടയാളാണ് ഞാന്‍. എവിടെ പോകുമ്പോഴും നമ്മുടെ രൂപമാണ് ഏറ്റവുമാദ്യം ശ്രദ്ധിക്കപ്പെടുന്നത്.”
”കുറച്ച് വണ്ണം വച്ചിട്ടുണ്ടല്ലോ അല്ലെങ്കില്‍ എന്താ മെലിഞ്ഞത് എന്നൊക്കെയാവും ആളുകള്‍ ചോദിക്കുന്നത്. ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ പോലും ശരീരത്തെ കുറിച്ച് കമന്റ് ചെയ്യും. തെലുഗ്-തമിഴ് സിനിമ ഇന്‍ഡസ്ട്രിയില്‍ പലരും പറയും, കുട്ടിയെ കാണാന്‍ നല്ലതാണ്. വണ്ണം കുറച്ചാല്‍ മതിയെന്ന്.”
”അതൊക്കെ വല്ലാതെ വേദനിപ്പിച്ചിരുന്നു. മൂക്കിന് കുറച്ച് കുഴപ്പമുണ്ട്, കഴുത്ത് അങ്ങനെയാണ്, തലമുടി കൊളളില്ല, സിനിമാ മേഖലയില്‍ ആളുകള്‍ നമ്മളെ കാണുന്നത് ഇങ്ങനെയാവാം. ഒരു സ്യൂട്ട്കേസ് തിരഞ്ഞെടുക്കുന്നത് പോലെയാണ് നടിയെ വിലയിരുത്തുന്നത്.”
അതാണ് താന്‍ ഭാരം കുറക്കാന്‍ തീരുമാനിക്കുള്ള കാരണമം. ഐഡന്റിറ്റി ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതിജീവിക്കാന്‍ പറ്റില്ല. അതുകൊണ്ട് ആരോഗ്യപരമായി ഭാരം കുറയ്ക്കണമെന്ന് തോന്നി. ആയുര്‍വേദത്തിലൂടെയാണ് വണ്ണം കുറച്ചത്. വണ്ണം കുറക്കുമ്പോഴും ആവശ്യമുള്ള ഭക്ഷണം കഴിച്ചിരുന്നു” എന്നും കാര്‍ത്തിക വ്യക്തമാക്കി.
