Connect with us

ഓഫിഷ്യല്‍ പെണ്ണുകാണലാണ് കഴിഞ്ഞ ദിവസം നടന്നത്, വീട് പണി പൂര്‍ത്തിയാകണമെങ്കില്‍ ഒന്നര വര്‍ഷം എങ്കിലും വേണം, അതുവരെയും എനിക്ക് കാത്ത് നില്‍ക്കാന്‍ പറ്റില്ല, കല്യാണം ജൂണില്‍ ഉണ്ടാകും; വിവാഹത്തെ കുറിച്ച് കാർത്തിക്ക് സൂര്യ

Malayalam

ഓഫിഷ്യല്‍ പെണ്ണുകാണലാണ് കഴിഞ്ഞ ദിവസം നടന്നത്, വീട് പണി പൂര്‍ത്തിയാകണമെങ്കില്‍ ഒന്നര വര്‍ഷം എങ്കിലും വേണം, അതുവരെയും എനിക്ക് കാത്ത് നില്‍ക്കാന്‍ പറ്റില്ല, കല്യാണം ജൂണില്‍ ഉണ്ടാകും; വിവാഹത്തെ കുറിച്ച് കാർത്തിക്ക് സൂര്യ

ഓഫിഷ്യല്‍ പെണ്ണുകാണലാണ് കഴിഞ്ഞ ദിവസം നടന്നത്, വീട് പണി പൂര്‍ത്തിയാകണമെങ്കില്‍ ഒന്നര വര്‍ഷം എങ്കിലും വേണം, അതുവരെയും എനിക്ക് കാത്ത് നില്‍ക്കാന്‍ പറ്റില്ല, കല്യാണം ജൂണില്‍ ഉണ്ടാകും; വിവാഹത്തെ കുറിച്ച് കാർത്തിക്ക് സൂര്യ

കഴിഞ്ഞ ദിവസമാണ് വ്‌ളോഗർ കാർത്തിക് സൂര്യ തന്റെ വിവാഹ വാർത്ത പുറത്ത് വിട്ടത്.

അച്ഛനും അമ്മയും കൂടി പെണ്ണ് ചോദിയ്ക്കാൻ വേണ്ടി പോകുന്നു. ഞാൻ തന്നെ കണ്ടുപിടിച്ച പെൺകുട്ടിയാണ്. ആദ്യമായിട്ടാണ് അച്ഛനും അമ്മയും നേരിട്ട് പെൺകുട്ടിയെ കാണുന്നത് എന്നും കാർത്തിക് പറഞ്ഞിരുന്നു. ഇപ്പോഴിതാ പോട്കാസ്റ്റ് വീഡിയോയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരുന്ന് പെണ്ണുകാണലിനെ കുറിച്ചും, കല്യാണത്തിന്റെ പ്ലാനിങുകളെ കുറിച്ചും എല്ലാം പറയുകയാണ് കാര്‍ത്തിക്.

ഞാന്‍ നേരത്തെ കണ്ട് വച്ച് പെണ്‍കുട്ടിയായത് കൊണ്ട്, ആദ്യത്തെ പെണ്ണു കാണല്‍ ചടങ്ങിന് എന്നെ കൊണ്ടു പോയില്ല എന്നാണ് വീഡിയോയില്‍ കാര്‍ത്തിക് പറയുന്നത്. അച്ഛനും അമ്മയും ഒക്കെ പോയി പെണ്ണ് ചോദിക്കുകയായിരുന്നു. ഓകെ ആയ സാഹചര്യത്തില്‍ ഓഫിഷ്യല്‍ പെണ്ണുകാണലാണ് കഴിഞ്ഞ ദിവസം നടന്നത് എന്നും താരം പറയുന്നു. ഇനി അടുത്ത ചടങ്ങുകളിലേക്ക് കടക്കുകയാണെന്നും താരം പറയുന്നു.

അതേസമയം ആരാണ് കാര്‍ത്തിക് സൂര്യയുടെ മനസില്‍ ഇടം നേടിയതെന്ന് അറിയാനുള്ള ആകാംഷ ആരാധകര്‍ക്കുണ്ട്. പക്ഷെ പെണ്‍കുട്ടിയെ കുറിച്ച് കൂടുതലൊന്നും പറയാന്‍ പറ്റില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ തന്റെ ചാനലിലൂടെ അറിയിക്കാമെന്നുമാണ് കാര്‍ത്തിക് സൂര്യ പറയുന്നത്. കല്യാണം എന്തായാലും ജൂണില്‍ തന്നെയുണ്ടാകുമെന്നാണ് കാര്‍ത്തിക് പറയുന്നത്. ജൂണിലാണ് കാര്‍ത്തിക് സൂര്യയുടെ ജന്മദിനം. മാര്‍ച്ച്- ഏപ്രില്‍ മാസങ്ങള്‍ക്ക് ഉള്ളിലായിരിയ്ക്കും വിവാഹം നടക്കാന്‍ സാധ്യതയെന്നും താരം അറിയിക്കുന്നുണ്ട്.

വീട് പണി കഴിഞ്ഞിട്ട് മതി വിവാഹം എന്നായിരുന്നല്ലോ തീരുമാനം പിന്നെന്തിനാണ് ഇത്ര തിരക്കു പിടിച്ച് നടത്തുന്നതെന്നാണ് താരത്തോട് തുടര്‍ന്ന് ചോദിക്കുന്നത്. വീട് പണി അവള്‍ കൂടെ വന്നിട്ട്, അവളുടെ കൂടെ താത്പര്യത്തോടെ നടത്താം എന്ന് കരുതിയാണ് എന്നാണ് കാര്‍ത്തിക് നല്‍കുന്ന മറുപടി. വീട് പണി പൂര്‍ത്തിയാകണമെങ്കില്‍ ഒന്നര വര്‍ഷം എങ്കിലും വേണം, അതുവരെയും എനിക്ക് കാത്ത് നില്‍ക്കാന്‍ പറ്റില്ല എന്നും കാര്‍ത്തിക് പറയുന്നുണ്ട്. ഇതിന് ആര്‍ത്തികൊണ്ടാണ് എന്ന് സമ്മതിക്കെടാ എന്ന ചങ്ങാതിമാര്‍ കമന്റടിക്കുകയും ചെയ്യുന്നുണ്ട്.

വളരെ ലളിതമായിട്ടാണ് കല്യാണം നടത്താന്‍ ആലോചിക്കുന്നതെന്നും താരം പറയുന്നു. അമ്പലത്തില്‍ വച്ചായിരിക്കും വിവാഹം. പിന്നീട് വീട്ടില്‍ വിരുന്നും ഉണ്ടായിരിക്കും. നേരത്തെ പറഞ്ഞത് പോലെ ഗ്രാന്റ് ആക്കാനാകില്ലെന്നും പക്ഷെ സുഹൃത്തുക്കള്‍ക്കായി ബാച്ചിലര്‍ പാര്‍ട്ടിയും വിരുന്നുമൊക്കെ ഉണ്ടായിരിക്കുമെന്നും കാര്‍ത്തിക് സൂര്യ പറയുന്നു. പെണ്ണ് കാണലിന് പോവുമ്പോള്‍ പെണ്ണിന്റെ വീട്ടുകാര്‍ ചോദിക്കാന്‍ പോകുന്ന ചോദ്യങ്ങളെ കുറിച്ചും കാര്‍ത്തിക് മനസ് തുറക്കുന്നുണ്ട്. അവര്‍ ചോദിച്ചാല്‍ പറയാന്‍ പറ്റിയ ഒരു തൊഴിലില്ല എന്നത് വിഷയമാണ്. ടിവി ഷോ ഹോസ്റ്റ് ചെയ്യുന്നുണ്ട്, യൂട്യൂബ് ചെയ്യുന്നുണ്ട്.

അതല്ലാതെ, സ്ഥിരവരുമാനം ഉള്ള മറ്റ് ജോലി എന്തെങ്കിലും ഉണ്ടോ എന്ന് പെണ്‍വീട്ടുകാര്‍ ചോദിച്ചാല്‍ എന്ത് പറയും എന്നറിയില്ലെന്നാണ് താരം പറയുന്നത്. എന്നാല്‍ അത് ചോദിക്കാനുള്ള സാധ്യതയില്ലെന്നാണ് സുഹൃത്തുക്കള്‍ ആശ്വസിപ്പിക്കുന്നത്. ഞാന്‍ വളരെ അധികം എക്സൈറ്റഡ് ആണ് എന്ന് കാര്‍ത്തിക് പറയുന്നു. പുള്ളിക്കാരിയും എക്സൈറ്റഡ് ആണ്. ലൈഫിലെ ഏറ്റവും വലിയ ടേണിങ് പോയിന്റ് തന്നെയാണിത്. ഇത്രയും കാലം ഒറ്റയ്ക്ക് നടന്ന ആള്‍ക്കാര്‍, ഇനി ഒരുമിക്കാന്‍ പോകുന്നു, നമുക്കൊരു ജീവിത പങ്കാളി വരുന്നു എന്നൊക്കെ പറയുന്നത് വലിയ കാര്യം തന്നെയാണ്, ഉത്തരവാദിത്വമാണ് എന്നാണ് വിവാഹത്തെക്കുറിച്ച് കാര്‍ത്തിക് സൂര്യ പറയുന്നത്. താരത്തിന്റെ പങ്കാളിയെ അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍ ഇപ്പോള്‍.

More in Malayalam

Trending

Recent

To Top