Connect with us

കാര്‍ത്തിയുടെ ഇരുപത്തഞ്ചാമത്തെ സിനിമ ജപ്പാന്റെ ലൊക്കേഷനായി കേരളവും

News

കാര്‍ത്തിയുടെ ഇരുപത്തഞ്ചാമത്തെ സിനിമ ജപ്പാന്റെ ലൊക്കേഷനായി കേരളവും

കാര്‍ത്തിയുടെ ഇരുപത്തഞ്ചാമത്തെ സിനിമ ജപ്പാന്റെ ലൊക്കേഷനായി കേരളവും

‘വിരുമന്‍’, ‘പൊന്നിയിന്‍ സെല്‍വന്‍’, ‘സര്‍ദാര്‍’ എന്നിങ്ങനെ ഹാട്രിക് വിജയം നേടിയ നടന്‍ കാര്‍ത്തിയുടെ ഇരുപത്തഞ്ചാമത്തെ സിനിമയായ ജപ്പാന് ചൊവ്വാഴ്ച പൂജയോടെ ചെന്നൈയില്‍ തുടക്കം കുറിച്ചു. രാജു മുരുകന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ സിനിമയില്‍ കാര്‍ത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്.

‘ ശകുനി ‘, ‘ കാഷ്‌മോര ‘, ‘ ധീരന്‍ അധികാരം ഒന്ന് ‘, ‘ കൈതി ‘, ‘ സുല്‍ത്താന്‍ ‘ എന്നീ അഞ്ച് കാര്‍ത്തി ഹിറ്റുകളുടെ തുടര്‍ച്ചയായി ഡ്രീം വാരിയര്‍ പിക്ചര്‍സ് നിര്‍മ്മിക്കുന്ന, കമ്പനിയുടെ ആറാമത്തെ കാര്‍ത്തി ചിത്രമാണ് ‘ ജപ്പാന്‍ ‘. കാര്‍ത്തിയുടെ ഇരുപത്തഞ്ചാമത്തെ സിനിമയായ ‘ ജപ്പാന്‍’ ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് അണിയിച്ചൊരുക്കുന്നത്.

തെലുങ്കില്‍ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും കീര്‍ത്തി നേടിയ നടന്‍ സുനില്‍ ഈ സിനിമയിലൂടെ തമിഴില്‍ ചുവടു വെക്കുകയാണ്. സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന ‘പുഷ്പ’ യില്‍ ‘മംഗളം സീനു’ എന്ന വില്ലന്‍ വേഷം ചെയ്ത് കയ്യടി നേടിയ അഭിനേതാവാണ് സുനില്‍. ‘ഗോലി സോഡ’, ‘കടുക് ‘ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ഛായഗ്രാഹകന്‍ വിജയ് മില്‍ട്ടനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പൊന്നിയിന്‍ സെല്‍വനിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ രവി വര്‍മ്മനാണ് ഛായഗ്രാഹകന്‍. ജി. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകന്‍. വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിക്കുന്നത്. നവംബര്‍ 12 മുതല്‍ തൂത്തുക്കുടിയിലും, കേരളത്തിലുമായി ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉടന്‍ തന്നെ പുറത്തു വിടുമെന്നും അണിയക്കാര്‍ അറിയിച്ചു. പി ആര്‍ ഒ സി. കെ.അജയ് കുമാര്‍.

More in News

Trending

Recent

To Top