Connect with us

‘അമ്മയാണ്, അതിനനുസരിച്ച് വസ്ത്രം ധരിക്കൂ’ : കിടിലം മറുപടിയുമായി കരീന 

Malayalam Breaking News

‘അമ്മയാണ്, അതിനനുസരിച്ച് വസ്ത്രം ധരിക്കൂ’ : കിടിലം മറുപടിയുമായി കരീന 

‘അമ്മയാണ്, അതിനനുസരിച്ച് വസ്ത്രം ധരിക്കൂ’ : കിടിലം മറുപടിയുമായി കരീന 

സിനിമ ആരാധകരുടെ ഇപ്പോഴത്തെ മെയിൻ ഹോബി നടിമാരുടെ വസ്ത്രധാരണത്തെ വിമർശിക്കുകയാണ്. ബോളിവുഡിലെ മികച്ച താരമാണ് കരീന കപൂർ.ആരാധകർക്കായി ഒരുപാട് നല്ല വേഷങ്ങൾ സമ്മാനിച്ച നടിയാണ് കരീന. കരീന അമ്മയായിട്ടും വസ്ത്രധാരണ രീതി ശെരിയല്ലെന്നാണ് ട്രോളർമാരുടെ അഭിപ്രായം.
എന്നാൽ ഇതിനെ വെറുതെവിട്ടില്ല കരീന. കരീനയുടെ ഏറ്റവും പുതിയ ചിത്രത്തിലെ വസ്ത്രധാരണവും പ്രമോഷൻ ചടങ്ങിന് ധരിച്ച വേഷവുമൊന്നും ചിലർക്ക് അത്ര പിടിച്ചില്ല. ‘അമ്മയാണ്, അതിനനുസരിച്ച് വസ്ത്രം ധരിക്കൂ’ എന്ന് വിമര്‍ശിക്കുന്നവർക്ക് ചുട്ട മറുപടി കൊടുക്കുകയാണ് താരം. ഒരു കുഞ്ഞുണ്ട് എന്നുകരുതി ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കാൻ പാടില്ല എന്നുണ്ടോ എന്നാണ് താരം ചോദിക്കുന്നത്. നല്ല കിടിലം മറുപടിയാണ് കരീന ട്രോളന്മാർക്ക് കൊടുത്തത്.
നടിയുടെ മറുപടി ……
നിങ്ങളെൻറെ അമ്മായി അമ്മയെ കണ്ടിട്ടുണ്ടോ? (ഷർമിള ടാഗോർ) ജീൻസിലും ഷർട്ടിലും അവരെത്ര സുന്ദരിയാണെന്ന് നിങ്ങൾക്കറിയുമോ? എെൻ‌റ അമ്മയും മോഡേൺ വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. സ്ത്രീകൾ അവർക്കിഷ്ടമുള്ള വസ്ത്രം ധരിക്കുന്നിടത്തുനിന്നാണ് ഞാൻ വരുന്നത്. ഒരു കുഞ്ഞുണ്ട് എന്ന് കരുതി ഇറക്കം കുറഞ്ഞ് വസ്ത്രം ധരിക്കാൻ പാടില്ല എന്നുണ്ടോ? ആത്മവിശ്വാസവും നല്ല ശരീരവും ഉണ്ടെങ്കിൽ നിങ്ങൾക്ക് എന്തും ധരിക്കാം’,കരീന പറയുന്നു.
ഗർഭകാലത്ത് കരീനയണിഞ്ഞ മെറ്റേർണിറ്റി വെയറുകൾ ഫാഷൻ ലോകത്ത് ഏറെ ചർച്ചയായിരുന്നു. എന്നാൽ അപ്പോഴും വസ്ത്രങ്ങളുടെ പേരിൽ  താനേറെ വിമർശിക്കപ്പെട്ടിരുന്നു എന്ന് കരീന പറയുന്നു.
2016ലാണ് കരീന–സെയ്ഫ് അലി ഖാൻ ദമ്പതികൾക്ക് കുഞ്ഞുണ്ടായത്. സിനിമയിൽ നിന്ന് ഇടവേളയെടുത്ത കരീന, തൈമൂർ ഉണ്ടായ ശേഷം ഫിറ്റ്നസിന് പ്രാധാന്യം നൽകി തിരിച്ചെത്താനുള്ള ശ്രമത്തിലായിരുന്നു. കരീനയുടെ തിരിച്ചുവരവ് ചിത്രമായ വീരെ ഡി വെഡ്ഡിംഗ് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ചിത്രത്തിൻറ പ്രൊമോഷൻ ചടങ്ങുകളിലും മറ്റും മോഡേൺ വസ്ത്രങ്ങള്‍ അണിഞ്ഞാണ് കരീനയെത്തിയത്.
മകന് മതിയായ ശ്രദ്ധ കൊടുക്കുന്നില്ലെന്ന് ആരോപിച്ചും ചിലരെത്തി. അതിനുമുണ്ട് കരീനക്ക് മറുപടി: ‘സുഹൃത്തുക്കളുമായി പുറത്തുപോയെന്ന് കരുതിയോ ജോലിക്ക് പോയെന്ന് കരുതിയോ ഒരു സ്ത്രീ നല്ല അമ്മയല്ല എന്നർഥമില്ല. തൈമൂറുമായി എനിക്കുള്ള ബന്ധം വിമർശിക്കുന്നവർക്കറിയില്ല.  ഒരേസമയം പല ജോലികൾ ചെയ്യാൻ കഴിവുള്ളവരാണ് സ്ത്രീകൾ’.

More in Malayalam Breaking News

Trending