Bollywood
കരിയര്‍ സുരക്ഷിതമായിരിക്കാന്‍ വേണ്ടി മറ്റു നടിമാരാരും വിവാഹം കഴിക്കാതിരുന്ന സമയത്താണ് താന്‍ വിവാഹം കഴിച്ചത്; കരീന കപൂര്‍
കരിയര്‍ സുരക്ഷിതമായിരിക്കാന്‍ വേണ്ടി മറ്റു നടിമാരാരും വിവാഹം കഴിക്കാതിരുന്ന സമയത്താണ് താന്‍ വിവാഹം കഴിച്ചത്; കരീന കപൂര്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് കരീന കപൂര്‍. വിവാഹ ശേഷവും തിളങ്ങി നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ കരിയര്‍ സുരക്ഷിതമായിരിക്കാന്‍ വേണ്ടി മറ്റു നടിമാരാരും വിവാഹം കഴിക്കാതിരുന്ന സമയത്താണ് താന്‍ വിവാഹം കഴിച്ചത് എന്ന് പറയുകയാണ് കരീന കപൂര്‍.
എന്നാല്‍ ഇപ്പോള്‍ വിവാഹം കഴിക്കുന്നതും കുട്ടിയുണ്ടാകുന്നതുമൊന്നും വലിയ കാര്യമല്ലെന്നും കരീന പറയുന്നു. ഞാന്‍ എന്റെ സന്തോഷകരമായ ഇടത്തിലാണ്. കാരണം ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതാണ് ഞാന്‍ തെരഞ്ഞെടുക്കുന്നത്. ഞാന്‍ അതില്‍ ഭാഗ്യവതിയുമാണ്. ഞാന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചപ്പോഴായിരുന്നു വിവാഹിതയായത്.
ഒരു നടിയും വിവാഹം കഴിക്കാതിരുന്ന സമയമായിരുന്നു അത്. ഇന്ന് നിരവധി നടിമാരാണ് വിവാഹം ചെയ്യുന്നത്. വിവാഹം കഴിക്കുകയും ജോലി ചെയ്യുകയും ചെയ്യുക എന്നത് വളരെ സാധാരണയായി. മുന്‍പുണ്ടായിരുന്ന കുട്ടികള്‍ ഇല്ലാതിരിക്കുക എന്നതിലും വളരെ പെട്ടെന്ന് മാറ്റമുണ്ടായി. ഇപ്പോള്‍ അത് കുട്ടിയുണ്ടായാലും ജോലി ചെയ്യാം എന്നായി.
ഞാന്‍ ഇഷ്ടപ്പെടുന്നതും വിശ്വസിക്കുന്നതുമായ കാര്യങ്ങളാണ് ഞാന്‍ എന്നും ചെയ്യുക. കരീന കപൂര്‍ പറഞ്ഞു. നടന്‍ സെയ്ഫ് അലി ഖാനുമായി 2012ലായിരുന്നു കരീനയുടെ വിവാഹം. ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച് 12 വര്‍ഷത്തിനു ശേഷമാണ് നടി വിവാഹം കഴിക്കുന്നത്. എന്നാല്‍ വിവാഹശേഷവും താരം സിനിമയില്‍ സജീവമായി തുടരുകയായിരുന്നു. ഇപ്പോള്‍ രണ്ട് ആണ്‍കുട്ടികളുടെ അമ്മയാണ് താരം.