Connect with us

നിങ്ങള്‍ ഒരു ആന്റിയാണ്,​ കൗമാരക്കാരെപ്പോലെ അഭിനയിക്കാന്‍ നോക്കരുത്; ആരാധകർക്ക് മറുപടി നൽകി കരീന

Malayalam Breaking News

നിങ്ങള്‍ ഒരു ആന്റിയാണ്,​ കൗമാരക്കാരെപ്പോലെ അഭിനയിക്കാന്‍ നോക്കരുത്; ആരാധകർക്ക് മറുപടി നൽകി കരീന

നിങ്ങള്‍ ഒരു ആന്റിയാണ്,​ കൗമാരക്കാരെപ്പോലെ അഭിനയിക്കാന്‍ നോക്കരുത്; ആരാധകർക്ക് മറുപടി നൽകി കരീന

ബോളിവുഡിന്റെ പ്രിയ താരമാണ് കരീന കപൂർ. കല്യാണം കഴിഞ്ഞ് സിനിമകളിൽ നിന്നും മാറി നിൽക്കുകയാണ് താരം. സിനിമാ താരങ്ങളുടെ വയസും ചര്‍മ്മവും തമ്മിലുള്ള വ്യത്യാസം പലപ്പോഴും ആരാധകര്‍ ചര്‍ച്ചയാക്കാറുള്ളതാണ്. അങ്ങിനെയുള്ള ഒരു ചോദ്യത്തിനുള്ള മറുപടിയാണ് ബോളിവുഡില്‍ ചര്‍ച്ചയാകുന്നത്. ഒരു ആരാധികയുടെ വിമര്‍ശനത്തിന് ബോളീവുഡ് താരം കരീന കപൂറിന്റെ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുകയാണ്. അര്‍ബാസ് അവതാരകനായിട്ടുള്ള വെബ് സീരീസിലാണ് കരീനക്കെതിരെ വിമര്‍ശനം വന്നത്. 38 കാരിയായി കരീന ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ്.

നിങ്ങള്‍ ഒരു ആന്റിയാണ്,​ കൗമാരക്കാരെപ്പോലെ അഭിനയിക്കാന്‍ നോക്കരുത് എന്ന ട്വീറ്റ് ആണ് കരീനയെ വികാര ഭരിതയാക്കിയത്. ആ ട്വീറ്റ് കരീന പരിപാടിയില്‍ വായിക്കുകയും ഇതിനുള്ള മറുപടി അവര്‍ പറയുകയും ചെയ്തു. സെലിബ്രിറ്റികള്‍ക്കും വികാരങ്ങള്‍ ഉണ്ടെന്ന കാര്യം ആരും ഓര്‍ക്കാറില്ലെന്നും എന്ത് പറഞ്ഞാലും അത് സ്വീകരിക്കണമെന്നാണ് ആളുകളുടെ നിലപാടെന്നും കരീന തുറന്നടിച്ചു. തന്റെ ജീവിതത്തെ മനസിലാക്കാത്തവര്‍ തന്നെ വിധിക്കാന്‍ നില്‍ക്കരുതെന്നും കരീന കൂട്ടിച്ചേര്‍ത്തു.

kareena about fan reaction on her new web series

More in Malayalam Breaking News

Trending

Recent

To Top