Connect with us

മോഹൻലാലിനെ കൂട്ടുപിടിച്ച് കരിയറിലെ ആദ്യ 200 കോടി ലക്ഷ്യമിട്ട് സൂര്യ !

Tamil

മോഹൻലാലിനെ കൂട്ടുപിടിച്ച് കരിയറിലെ ആദ്യ 200 കോടി ലക്ഷ്യമിട്ട് സൂര്യ !

മോഹൻലാലിനെ കൂട്ടുപിടിച്ച് കരിയറിലെ ആദ്യ 200 കോടി ലക്ഷ്യമിട്ട് സൂര്യ !

സൂപ്പർ ഹിറ്റുകളുടെ നായകനാണ് മോഹൻലാൽ . മലയാളത്തിലെ ആദ്യ 100 കോടി പുലിമുരുകനിലൂടെയും 200 കോടി ലൂസിഫറിലൂടെയും സമ്മാനിച്ചിരിക്കുകയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ മറ്റു ഭാഷ താരങ്ങളും വലിയ പ്രതീക്ഷയാണ് മോഹൻലാൽ എന്ന നടനിൽ അർപ്പിക്കുന്നത്. സൂര്യയും മോഹൻലാലും ഒന്നിക്കുന്ന കെ വി ആനന്ദ് ചത്രമാണ് കാപ്പാൻ .

കാപ്പാനിൽ സൂര്യയ്ക്കും മോഹന്‍ലാലിനുമൊപ്പം ആര്യയും സമുദ്രക്കനിയും ബൊമന്‍ ഇറാനിയുമൊക്കെ ഒന്നിക്കുന്നുണ്ട്. സയേഷയാണ് നായിക. ഈ ചിത്രത്തിന്‍റെ തെലുഗ് പോസ്റ്റര്‍ സംവിധായകന്‍ രാജമൗലി ഏറെ പ്രശംസകൾ നേർന്നുകൊണ്ട് റിലീസ് ചെയ്തിരുന്നു. ബന്തോബ്സത് എന്ന പേരിലാണ് ചിത്രം തെലുങ്കിൽ റിലീസ് ചെയ്യാൻ പോകുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ക്യാമറ. സൂര്യയുടെ കരിയറിലെ 37-ാം ചിത്രമാണിത്.

ഒടുവിൽ ഇറങ്ങിയ സൂര്യ ചിത്രം എൻ.ജി.കെ ഭേദപ്പെട്ട പ്രകടനം മാത്രമാണ് ബോക്സ് ഓഫീസിൽ കാഴ്ചവെക്കാനായത്. എന്നാൽ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമാവാൻ സാധ്യതയുള്ള ചിത്രമാണ് കാപ്പാൻ എന്നാണ് സൂര്യ ആരാധകർ വിശ്വസിക്കുന്നത്. ലൂസിഫർ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ആദ്യമായി 200 കോടി എന്ന അപൂർവ ബോക്സ്‌ ഓഫീസ് നേട്ടം സ്വന്തമാക്കിയ നടനവിസ്മയം മോഹൻലാൽ കൂടി സൂര്യക്കൊപ്പം ചേരുമ്പോൾ സൂര്യയും അദ്ദേഹത്തിന്റെ കരിയറിൽ ആദ്യമായി 200 കോടി ക്ലബ് നേട്ടം സ്വന്തമാക്കുമെന്നും ആരാധകർ പ്രവചനം നടത്തുന്നുണ്ട്.

75 കോടി ആണ് കാപ്പാന്റെ നിർമാണ ചിലവ്. മോഹൻലാൽ ചന്ദ്രകാന്ത് വർമ്മ എന്ന പ്രധാന മന്ത്രിയായി ആണ് എത്തുന്നത്. എന്നാൽ;ഇപ്പോൾ അശുഭകരമായ വാർത്താക്കന് പുറത്തു വരുന്നത് . കാപ്പാൻ നിയമക്കുരുക്കിൽ. ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി തിരക്കഥാകൃത്ത് ജോൺ ചാൾസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെ സെപ്റ്റംബർ 20ന് പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി മാറ്റിവച്ചു.

‘സരവെടി’ എന്ന പേരിൽ താൻ എഴുതിയ തിരക്കഥ മോഷ്ടിച്ചതാണ് കെ.വി ആനന്ദിന്റെ കാപ്പാൻ എന്നാണ് ജോൺ ആരോപിക്കുന്നത്. ചിത്രത്തിലെ പല സംഭാഷണങ്ങളും തന്റെ തിരക്കഥിലെ തനി പകർപ്പാണെന്നും ജോൺ പറയുന്നു. ഓഗസ്റ്റ് 20നാണ് ഹർജി ഫയൽ ചെയ്തത്. 2017 ജനുവരിയിൽ, സംവിധായകൻ കെ.വി ആനന്ദിന് താൻ തിരക്കഥ വായിച്ചു കൊടുത്തിട്ടുണ്ടെന്നും, എന്നാൽ ഇതേപ്പറ്റി പിന്നീട് കെ.വി ആനന്ദിന്റെ ഭാഗത്ത് നിന്നും പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും, എന്നാൽ രണ്ടു വർഷത്തിന് ശേഷം കാപ്പാന്റെ ടീസർ എത്തിയപ്പോൾ തന്റെ തിരക്കഥയുമായുള്ള സാമ്യം ഞെട്ടിക്കുന്നതായിരുന്നെന്നും ജോൺ ഹർജിയിൽ പറയുന്നു.

‘സരവെടി’ യിൽ, റിപ്പോർട്ടറായ തന്റെ നായകൻ, നദീ ജലം പങ്കിടുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നുവെന്നും കപ്പാനിലും നായകൻ പ്രധാനമന്ത്രിയോട് ഇതേ ചോദ്യം ഉന്നയിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. ടീസറിൽ നിന്നുള്ള നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി, സിനിമയും കഥയും ഒരേ തന്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം ആരോപിക്കുന്നു.

സിനിമ, ടെലിവിഷൻ, മീഡിയ, ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ എന്നീ മേഖലകളിൽ 10 വർഷത്തെ പരിചയമുണ്ടെന്ന് അവകാശപ്പെടുന്ന ഹർജിക്കാരൻ, സിനിമയുടെ അണിയറ പ്രവർത്തകർ തന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന് ആരോപിക്കുന്നു.

സിനിമയുടെ റിലീസിന് കോടതിയിൽ ഇടക്കാല ഉത്തരവ് തേടിയ ജോൺ, രചയിതാവെന്ന നിലയിൽ തന്റെ പേര് ചിത്രത്തോടൊപ്പം പ്രദർശിപ്പിക്കണമെന്നും പകർപ്പവകാശ ഫീസ് നൽകണമെന്നും വാദികളോട് (സംവിധായകനും നിർമ്മാതാക്കൾക്കും) ഉത്തരവിടാൻ കോടതിയോട് അഭ്യർത്ഥിച്ചു.

തിങ്കളാഴ്ച കേസ് വാദം കേട്ട ജസ്റ്റിസ് കൃഷ്ണസ്വാമി അടുത്ത വാദം സെപ്റ്റംബർ നാലിലേക്ക് മാറ്റി. സംവിധായകൻ കെ വി ആനന്ദും നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസും ഈ ആരോപണങ്ങൾ നിഷേധിച്ചു.

മോഹൻലാലും സൂര്യയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് സയേഷയാണ്. നടൻ ആര്യയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ബോമന്‍ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ നിര്‍ണായകമായ വേഷങ്ങളിലെത്തുന്നുണ്ട്. ലൈക പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ആക്ഷന്‍ ത്രില്ലറാണ്. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഗവേമിക് യു ആരിയാണ് ക്യാമറ, കലാസംവിധാനം കിരണ്‍. ചിത്രം മലയാളത്തിലും തെലുങ്കിലും മൊഴിമാറ്റി എത്തുമെന്നും സൂചനയുണ്ട്.

kappan movie prediction

More in Tamil

Trending

Recent

To Top