News
ഇത് ചെയ്യുന്നവര്‍ നൂറു ശതമാനം ശിക്ഷ അനുഭവിക്കും, അന്വേഷണ ഉദ്യോഗസ്ഥര്‍ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത് ആ പ്രാര്‍ത്ഥന കൊണ്ട്; വെളിപ്പെടുത്തലുമായി കാന്തല്ലൂര്‍ സ്വാമി
ഇത് ചെയ്യുന്നവര്‍ നൂറു ശതമാനം ശിക്ഷ അനുഭവിക്കും, അന്വേഷണ ഉദ്യോഗസ്ഥര്‍ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത് ആ പ്രാര്‍ത്ഥന കൊണ്ട്; വെളിപ്പെടുത്തലുമായി കാന്തല്ലൂര്‍ സ്വാമി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. കേസിലെ രണ്ടാം ഘട്ട വിചാരണ ആരംഭിച്ചിരിക്കുകയാണ്. ഇതിനോടകം തന്നെ നാടകീയ രംഗങ്ങളാണ് കേസില്‍ അരങ്ങേറിയത്. ഈ വേളയില്‍ കേസിനെ കുറിച്ച് കാന്തല്ലൂര്‍ സ്വാമി സുനില്‍ പരമേശ്വരന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഇന്ത്യന്‍ സിനിമയില്‍ തന്നെ, അല്ലെങ്കില്‍ ലോക സിനിമയില്‍ തന്നെ ഇത്തരത്തിലൊരു സംഭവം വളരെ അത്ഭുതമാണ്. ഒരിക്കലും നട്കകാന്‍ പാടില്ലായിരുന്ന സംഭവമാണ്. മനുഷ്യന്‍ ഇതിന് വിധി കല്‍പ്പിക്കുന്നതിനേക്കാള്‍ ഉപരി ദൈവം ഇതിന് വിധി കല്‍പ്പിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് കാന്തല്ലൂര്‍ സ്വാമി പറയുന്നു.
ഇതിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്‍ വധശ്രമത്തില്‍ നിന്ന് അല്ലെങ്കില്‍ മരണ തുല്യമായ അവസ്ഥിയില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുന്നത് പ്രസവിച്ച അമ്മയുടെ പ്രാര്‍ത്ഥന കൊണ്ടാണ്. ഈ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ പോലീസുകാര്‍ക്കും അതിരു കടവന്ന ദൈവാനുഗ്രഹം ഉണ്ട്. വളരെയധികം അത്ഭുതമാണ് അത്. ഈ കേസില്‍ തനിക്ക് വ്യക്തിപകമായി ബന്ധമുള്ള പലരുമുണ്ട്.
നമുക്ക് സ്ത്രീ എന്ന് പറയുന്ന പ്രാതിനിധ്യം വളരെ വലുതാണ്. മഹാഭാരതമെടുത്താലും രാമായണമെടുത്താലും സ്ത്രീ ശക്തി വളരെ വലുതാണ്. സ്ത്രീ കാരണം തന്നെയാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ അവസാനകാലത്ത് അനുഭവിക്കേണ്ടി വന്നതും. സ്ത്രീ ശാപങ്ങള്‍ എന്ന്് പറയുന്നത് വളരെ ശക്തിയുള്ളതാണ്. എങ്ങനെയുള്ള സ്ത്രീയാണെങ്കിലും. അത് പരവൃതയായ സ്ത്രീ ആണെങ്കില്‍ അതിന്റെ ശക്തി കൂടും.
ഒന്നിലധികം പുരുഷന്മാരാല്‍ പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ നൊമ്പരം, ആ കണ്ണീര്‍… ആരെല്ലാം അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ അവരെല്ലാമം വലിയ വില കൊടുത്തേ പറ്റൂ. അവര്‍ കുറ്റം ചെയ്‌തോ അത് തെളിയിക്കാന്‍ പറ്റിയോ എന്ന് മറ്റൊരു മനുഷ്യന്‍ കണ്ടെത്തുന്നതിനേക്കാള്‍ വളെ വലുതാണ് പ്രപഞ്ചം തുറന്ന് വെച്ച ക്യാമറയിലൂടെ ഈ സത്യങ്ങള്‍ മുഴുവന്‍ കണ്ടു കൊണ്ടിരിക്കുന്നത്.
ഇത് ചെയ്യുന്നവര്‍ നൂറു ശതമാനം ശിക്ഷ അനുഭവിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംരക്ഷിക്കപ്പെടുമെന്നും അവര്‍ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നും അദ്ദേഹം പറയുന്നു. ഈ കേസ് ശരിക്കും മനുഷ്യന്റെകയ്യില്‍ നിന്നും പ്രപഞ്ച ശക്തികള്‍ക്ക് വിട്ടു കൊടുക്കുന്നതാണ് നല്ലത്. ഇത് മനുഷ്യന്റെ കയ്യിലുള്ള കേസല്ല. ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത അതി നിഗൂഢമായ പല രഹസ്യങ്ങളും പുറത്ത് വരും എന്നും കാന്തല്ലൂര്‍ സ്വാമി പറയുന്നു.
അതേസമയം, അടുത്തിടെ കലിയുഗ ജ്യോതിഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഡോ. സന്തോഷ്് നായരും രംഗത്തെത്തിയിരുന്നു. കാവ്യാ മാധവന്റെ നക്ഷത്ര പ്രകാരം ദിലീപ് അവരെ മോശമായ സമയത്താണ് വിവാഹം കഴിച്ചത്. കാവ്യയുടെ ഗ്രഹനിലയുടെ ഏഴാം ഭാവത്തിലും പ്രശ്‌നങ്ങള്‍ ഉണ്ട്. അവര്‍ക്ക് വിവാഹ ജീവിതം പരാജയമാണ്. വിവാഹജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിക്കും. ഏഴാം ഭാവത്തില്‍ തന്നെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്.
ദിലീപും കാവ്യയും തമ്മില്‍ ചേരുന്ന സമയത്ത് ഒരാള്‍ക്ക് കണ്ടകശനിയും ഒരാള്‍ക്ക് ഏഴരാണ്ട ശനിയും ആയിരുന്നു. കണ്ടകശനിയിലും ഏഴരാണ്ട ശനിയിലും വിവാഹം കഴിക്കുക എന്ന് പറഞ്ഞാല്‍ അത് വളരെ പ്രയാസമാണ്. ഇവരുടെ വിവാഹം നടക്കുന്ന സമയത്ത് ഇവര്‍ക്ക് വേണ്ടപ്പെട്ട ഒരാള്‍ തന്നോട് ഇതേ കുറിച്ച് ചോദിച്ചിരുന്നതായും ജ്യോതിഷന്‍ പറയുന്നു.
2017 മുതല്‍ 2019 വരെ ഇവര്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ പാടില്ല എന്നാണ് അന്ന് പറഞ്ഞിരുന്നത്. ഇനി വിവാഹം കഴിച്ചാല്‍ ഒരുപാട് നാശങ്ങള്‍, നഷ്ടങ്ങള്‍, ദിലീപിന് കാരാഗൃഹവാസം ഉണ്ട് എന്ന് വരെ പറഞ്ഞിരുന്നു. അവര്‍ക്ക് വിശ്വാസവും കാര്യങ്ങളും ആണെങ്കിലും ഇക്കാര്യത്തില്‍ ജോതിഷം നോക്കുന്നില്ല എന്നാണ്രേത അവര്‍ പറഞ്ഞത്. കാര്യങ്ങള്‍ അറിയാമെന്നുളള ജോതിഷന് ജോതിഷം നൂറ് ശതമാനം സത്യം തന്നെയാണ്.
ഇവരുടെ കാര്യത്തില്‍ ഇത് വളരെ ശരിയുമാണ്. അതിന്റെ ഫലമായാണ് അവര്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കാവ്യയെ സംബന്ധിച്ച് അവര്‍ക്ക് മൂന്ന് വിവാഹത്തിന് യോഗം. ദിലീപിന്റെ കാര്യം നോക്കുമ്പോള്‍ ദിലീപിനും മൂന്ന് വിവാഹത്തിന് യോഗം. ഏഴാംഭാവം വെച്ച് നോക്കുമ്പോള്‍ വിവാഹജീവിതത്തില്‍ കാവ്യയ്ക്ക് ഒരു സമാധാനവും കിട്ടില്ല. ഇതെല്ലാം അതിന്റെ ഒരു ഭാഗമാണ്.
നമ്മള്‍ ചേര്‍ക്കേണ്ടതേ ചേര്‍ക്കാവൂ. ഇപ്പോള്‍ സ്വര്‍ണത്തിന്റെ കൂടെ ചെമ്പ് ചേര്‍ക്കാം. എന്നാല്‍ ഇരുമ്പ് ചേര്‍ക്കാന്‍ സാധിക്കില്ല. ജോതിഷത്തിനകത്ത് ഈ കാര്യങ്ങളെല്ലാം വളരെ കറക്ട് തന്നെയാണ്. ഇതെല്ലാം നോക്കണമെന്ന് തന്നെയാണ് കലിയുഗ ജ്യോതിഷന്‍ എന്ന നിലയില്‍ തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
