News
മതവികാരം വ്രണപ്പെടുത്തി; കന്നഡ നടന്‍ ചേതന്‍ കുമാര്‍ അറസ്റ്റില്‍
മതവികാരം വ്രണപ്പെടുത്തി; കന്നഡ നടന്‍ ചേതന്‍ കുമാര്‍ അറസ്റ്റില്‍
ഹിന്ദുത്വത്തെപ്പറ്റിയുള്ള ട്വീറ്റ് വിവാദമായതിന് പിന്നാലെ ചേതന്‍ അഹിംസ എന്നറിയപ്പെടുന്ന കന്നഡ നടന്‍ ചേതന്‍ കുമാര്‍ അറസ്റ്റില്‍. ”ഹിന്ദുത്വം നുണകളിലാണ് നിര്‍മിച്ചിരിക്കുന്നത്” എന്ന ട്വീറ്റിന്റെ പേരിലാണ് ചേതനെ അറസ്റ്റ് ചെയ്തത്.
ശേഷാദ്രിപുരം പൊലീസ് കസ്റ്റഡിയിലെടുത്ത ചേതനെ ജില്ലാ കോടതിയില്‍ ഹാജരാക്കി. ദലിത് ആക്ടിവിസ്റ്റായ നടനെതിരെ മതവിശ്വാസത്തെ അപമാനിച്ചു എന്നതടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
സമൂഹത്തില്‍ ശത്രുത വളര്‍ത്തുന്ന പ്രസ്താവനയാണ് ചേതന്റേതെന്നാണ് പൊലീസിന്റെ ആരോപണം.
‘ഹിന്ദുത്വം നുണകളിലാണു നിര്‍മിച്ചിട്ടുള്ളത്.
സവര്‍ക്കര്‍: രാവണനെ തോല്‍പ്പിച്ച് രാമന്‍ അയോധ്യയിലേക്കു തിരിച്ചെത്തിയപ്പോഴാണ് ഇന്ത്യാ ‘രാജ്യം’ തുടങ്ങുന്നത് ഒരു നുണ.
1992: രാമന്റെ ജന്മസ്ഥലമാണ് ബാബറി മസ്ജിദ് ഒരു നുണ.
2023: ഉറിഗൗഡ–നഞ്ചെഗൗഡ എന്നിവരാണ് ടിപ്പുവിന്റെ ‘കൊലയാളികള്‍’ ഒരു നുണ.
ഹിന്ദുത്വത്തെ സത്യം കൊണ്ടു മാത്രമേ തോല്‍പ്പിക്കാനാകൂ. സത്യം എന്നതു തുല്യതയാണ്.’ എന്നും ചേതന്‍ ട്വീറ്റില്‍ അഭിപ്രായപ്പെട്ടിരുന്നു.
മാര്‍ച്ച് 20ന് നടത്തിയ ട്വീറ്റിനെതിരേ ശിവകുമാര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഹിന്ദുക്കളുടെ വികാരങ്ങളെ വൃണപ്പെടുത്തിയെന്നും സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനുള്ള പ്രകോപനം സൃഷ്ടിച്ചെന്നും ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295എ, 505(2) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
022 ഫെബ്രുവരിയില്‍ ഹിജാബ് കേസ് പരിഗണിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജി കൃഷ്ണ ദീക്ഷിതിന് എതിരായ ട്വീറ്റിന്റെ പേരില്‍ നേരത്തേയും നടനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.