Connect with us

ബോളിവുഡ് സിനിമകള്‍ സംസ്‌കാരത്തില്‍ നിന്നും അകന്നു; തന്റെ ചിത്രങ്ങള്‍ പരാജയപ്പെടാനുള്ള കാരണത്തെ കുറിച്ച് കങ്കണ റണാവത്ത്

News

ബോളിവുഡ് സിനിമകള്‍ സംസ്‌കാരത്തില്‍ നിന്നും അകന്നു; തന്റെ ചിത്രങ്ങള്‍ പരാജയപ്പെടാനുള്ള കാരണത്തെ കുറിച്ച് കങ്കണ റണാവത്ത്

ബോളിവുഡ് സിനിമകള്‍ സംസ്‌കാരത്തില്‍ നിന്നും അകന്നു; തന്റെ ചിത്രങ്ങള്‍ പരാജയപ്പെടാനുള്ള കാരണത്തെ കുറിച്ച് കങ്കണ റണാവത്ത്

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് കങ്കണ റണാവത്ത്. കങ്കണയുടേതായി പുറത്തെത്തിയ ‘ധാക്കട്’ എന്ന ചിത്രം താരത്തിന്റെ കരിയറിലെ തന്നെ വളരെ വലിയ പരാജയചിത്രങ്ങളെലൊന്നായിരുന്നു. തുടര്‍ച്ചയായ അഞ്ച് വര്‍ഷമായി എടുത്ത് പറയത്തക്ക വിധമുള്ള വിജയ ചിത്രങ്ങളൊന്നും കങ്കണയ്ക്ക് ഉണ്ടായിരുന്നില്ല.

ഇപ്പോഴിതാ തന്റെ ചിത്രങ്ങള്‍ പരാജയപ്പെടുന്നതിന്റെ കാരണങ്ങളെ കുറിച്ച് പറയുകയാണ് കങ്കണ. ബോളിവുഡ് സിനിമകള്‍ സംസ്‌കാരത്തില്‍ നിന്നും അകന്നുവെന്നും പാശ്ചാത്യവത്ക്കരിക്കപ്പെട്ടുവെന്നുമാണ് നടി പറയുന്നത്. എന്നാല്‍ തെന്നിന്ത്യന്‍ സിനിമകള്‍ ഇന്ത്യന്‍ സംസ്‌കാരത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നും അതുകൊണ്ടാണ് സിനിമകള്‍ വിജയിക്കുന്നതെന്നും നടി അഭിപ്രായപ്പെട്ടു.

‘കാന്താര’, ‘പൊന്നിയിന്‍ സെല്‍വന്‍’ എന്നീ സിനിമകള്‍ ചൂണ്ടിക്കാട്ടിയാണ് കങ്കണയുടെ പ്രതികരണം. ‘സിനിമകളുടെ പ്രകടനത്തെക്കുറിച്ച് പലതരത്തിലുള്ള വിശകലനങ്ങള്‍ ഉണ്ട്. ഹിറ്റ് സിനിമകള്‍ നോക്കിയാല്‍, അവയ്‌ക്കെല്ലാം ഇന്ത്യന്‍ വേരുകളാണുള്ളത്. ‘കാന്താര’ നോക്കൂ, ഇത്തരം സിനിമകള്‍ ഭക്തിയും ആത്മീയതയും അടിസ്ഥാനമാക്കിയുള്ളതാണ്. ‘പൊന്നിയിന്‍ സെല്‍വന്‍’ ചോളന്മാരെക്കുറിച്ചും പറയുന്നു. ബോളിവുഡ് ഇന്ത്യന്‍ സംസ്‌കാരത്തില്‍ നിന്ന് വളരെ അകന്നുപോയി.

അവിടെ പാശ്ചാത്യവത്ക്കരിക്കപ്പെട്ട സിനിമകളുണ്ടാകുന്നു. ആളുകള്‍ക്ക് സിനിമയുമായി സ്വന്തം ജീവിതത്തെ ബന്ധിപ്പിക്കാന്‍ കഴിയാത്തതാണ് പാശ്ചാത്യ സിനിമകള്‍ നിര്‍മ്മിക്കാനുള്ള പ്രവണതയ്ക്ക് കാരണമെന്ന് ഞാന്‍ കരുതുന്നു. ഈ വര്‍ഷം റിലീസ് ചെയ്ത എന്റെ സിനിമകള്‍ വിജയിച്ചില്ല. ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ പാശ്ചാത്യവല്‍ക്കരിക്കപ്പെട്ടതാണ് അതിന് കാരണമെന്ന് ഞാന്‍ മനസിലാക്കി. എന്നാല്‍ അത് പ്രേക്ഷകര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല’ എന്നും കങ്കണ പ്രതികരിച്ചു.

More in News

Trending

Recent

To Top