Bollywood
ഇന്ത്യന്‍ സ്ത്രീകളാണ് ഏറ്റവും മികച്ചവരെന്നതിന് തെളിവാണ് ദീപിക; അഭിനന്ദനവുമായി കങ്കണ റണാവത്ത്
ഇന്ത്യന്‍ സ്ത്രീകളാണ് ഏറ്റവും മികച്ചവരെന്നതിന് തെളിവാണ് ദീപിക; അഭിനന്ദനവുമായി കങ്കണ റണാവത്ത്
ഇക്കഴിഞ്ഞ ഓസ്‌കര്‍ വേദിയില്‍ ഇന്ത്യയ്ക്ക് അഭിമാനമായി ആയിരുന്നു അവതാരകയായി നടി ദീപിക പദുകോണ്‍ എത്തിയത്. ഇപ്പോഴിതാ നടിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കങ്കണ റണാവത്ത്.
രാജ്യത്തിന്റെ പ്രതിച്ഛായയും യശസും ഉയര്‍ത്തി പിടിച്ച് അവിടെ നിന്ന് സംസാരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇന്ത്യന്‍ സ്ത്രീകളാണ് ഏറ്റവും മികച്ചവരെന്നതിന് തെളിവാണ് ദീപികയെന്ന് കങ്കണ ട്വീറ്റ് ചെയ്തു.
‘ദീപിക പദുകോണ്‍ എത്ര മനോഹരിയാണ്. രാജ്യത്തിന്റെ പ്രതിച്ഛായായും യശസും ഉയര്‍ത്തി പിടിച്ച് അവിടെ നിന്ന് ആത്മവിശ്വാസത്തോടേയും മനോഹരമായും സംസാരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇന്ത്യന്‍ സ്ത്രീകള്‍ ഏറ്റവും മികച്ചവരാണെന്നുള്ളതിന്റെ സാക്ഷ്യമായി ദീപിക പദുകോണ്‍ തല ഉയര്‍ത്തി നില്‍ക്കുന്നു’ ഓസ്‌കര്‍ വേദിയില്‍ നിന്നുള്ള വിഡിയോ പങ്കുവെച്ച് കൊണ്ട് കങ്കണ ട്വീറ്റ് ചെയ്തു.
ട്വീറ്റിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കങ്കണയെ കൂടാതെ ആലിയ ഭട്ട്, സാമന്ത തുടങ്ങിയവരും ദീപികയെ പ്രശംസിച്ച് എത്തിയിട്ടുണ്ട്. കറുത്ത ഗൗണ്‍ ധരിച്ച് പഴയ ഹോളിവുഡ് സ്‌റ്റൈലിലാണ് ദീപിക ഓസ്‌കര്‍ വേദിയില്‍ എത്തിയത്.
