Bollywood
‘വിക്കിപീഡിയ പൂര്‍ണ്ണമായും ഇടതുപക്ഷക്കാര്‍ ഹൈജാക്ക് ചെയ്തിരിക്കുന്നു’, തന്നെ കുറിച്ചുള്ള മിക്ക വിവരങ്ങളും പൂര്‍ണ്ണമായും തെറ്റാണ്; കങ്കണ റണാവത്ത്
‘വിക്കിപീഡിയ പൂര്‍ണ്ണമായും ഇടതുപക്ഷക്കാര്‍ ഹൈജാക്ക് ചെയ്തിരിക്കുന്നു’, തന്നെ കുറിച്ചുള്ള മിക്ക വിവരങ്ങളും പൂര്‍ണ്ണമായും തെറ്റാണ്; കങ്കണ റണാവത്ത്
ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.
ഇപ്പോഴിതാ തന്റെ വിക്കിപീഡിയ പേജ് ഇടതുപക്ഷക്കാര്‍ ഹൈജാക്ക് ചെയ്തുവെന്ന് പറയുകയാണ് നടി. തന്റെ ജന്മദിനവും ഉയരവും അടക്കമുള്ള കാര്യങ്ങള്‍ തെറ്റാണ് എന്നാണ് കങ്കണ ഇപ്പോള്‍ പറയുന്നത്. മാര്‍ച്ച് 23ന് ആണ് തന്നെ ജന്മദിനമെന്നും എന്നാല്‍ മാര്‍ച്ച് 20ന് ആണ് എന്നാണ് വിക്കിപീഡിയയില്‍ കൊടുത്തിരിക്കുന്നത് എന്നുമാണ് കങ്കണ പറയുന്നത്.
‘വിക്കിപീഡിയ പൂര്‍ണ്ണമായും ഇടതുപക്ഷക്കാര്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. എന്റെ ജന്മദിനം, ഉയരം അല്ലെങ്കില്‍ പശ്ചാത്തലം തുടങ്ങി എന്നെ കുറിച്ചുള്ള മിക്ക വിവരങ്ങളും പൂര്‍ണ്ണമായും തെറ്റാണ്..എത്ര തിരുത്തിയാലും അത് വീണ്ടും തെറ്റിച്ച് കൊടുക്കുകയാണ്…’
‘എന്റെ പിറന്നാള്‍ മാര്‍ച്ച് 20ന് ആണെന്ന് കരുതി മാധ്യമങ്ങളും, റേഡിയോ ചാനലുകളും ഫാന്‍സ് ക്ലബ്ബുകളും ആശംസകള്‍ അയക്കാന്‍ തുടങ്ങി. എന്നാല്‍ അതില്‍ എനിക്ക് പ്രശ്‌നമൊന്നുമില്ല. പക്ഷെ വിക്കിപീഡിയ മാര്‍ച്ച് 20 എന്ന് പറയുന്നതു കൊണ്ട് പലരും ആശയക്കുഴപ്പത്തില്‍ ആയിരിക്കുകയാണ്. വിക്കിപീഡിയ മുഴുവന്‍ തെറ്റാണ്’ എന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
36ാം ജന്മദിനമാണ് കങ്കണ ആഘോഷിക്കാനൊരുങ്ങുന്നത്. അതേസമയം, ‘എമര്‍ജന്‍സി’ ആണ് താരത്തിന്റെതായി ഒരുങ്ങികൊണ്ടിരിക്കുന്ന പുതിയ ചിത്രം. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം ഉടന്‍ തന്നെ റിലീസ് ചെയ്യും. ഇന്ദിര ഗാന്ധി ആയാണ് കങ്കണ ചിത്രത്തില്‍ വേഷമിടുന്നത്. സിനിമ സംവിധാനം ചെയ്യുന്നതും നിര്‍മ്മിക്കുന്നതും കങ്കണ തന്നെയാണ്.
