Bollywood
എങ്ങനെയാണ് ഒളിമ്പിക്സ് ലൈം ഗികതയുമായി ബന്ധപ്പെട്ടിരിക്കുന്നത്, ലൈം ഗികത കിടപ്പറയിൽ മാത്രം ഒതുക്കിയാൽ പോരെ; ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിനെതിരെ കങ്കണ റണാവത്ത്
എങ്ങനെയാണ് ഒളിമ്പിക്സ് ലൈം ഗികതയുമായി ബന്ധപ്പെട്ടിരിക്കുന്നത്, ലൈം ഗികത കിടപ്പറയിൽ മാത്രം ഒതുക്കിയാൽ പോരെ; ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിനെതിരെ കങ്കണ റണാവത്ത്
പ്രേക്ഷകർക്കേറെ സുപരിചിതയാണ് ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ഇപ്പോഴിതാ പാരീസ് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ക്രിസ്തുവിന്റെ അന്ത്യ അത്താഴം ചിത്രീകരിച്ചത് വികലമായിട്ടാണെന്ന് വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ ഇതിനോട് അനുബന്ധിച്ച നിരവധി ചിത്രങ്ങൾ കങ്കണ പങ്കുവെച്ചിട്ടുമുണ്ട്.
ക്രിസ്തുവിൻറെ അന്ത്യ അത്താഴത്തെ ചടങ്ങിൽ നിന്ദിച്ചുവെന്നും കങ്കണ ആരോപിച്ചു. ഇടതുപക്ഷം 2024 ഒളിംപിക്സിനെ ഹൈ ജാക്ക് ചെയ്തിരിക്കുകയാണ്. ഇത് വലിയ നാണക്കേടാണ്.
സ്വ വർഗ ലൈം ഗിതകയെക്കുറിച്ചാണ് ഒളിംപിക്സ് ഉദ്ഘാടനചടങ്ങിൽ പറയുന്നത്. സ്വവർഗ ലൈം ഗികതയ്ക്ക് ഞാൻ എതിരല്ല. പക്ഷേ ഇതു പരിധികൾ ലംഘിച്ചിരിക്കുന്നു.
എങ്ങനെയാണ് ഒളിംപികിസ് ലൈം ഗികതയുമായി ബന്ധപ്പെട്ടിരിക്കുന്നത്. എന്തിനാണ് എല്ലാ രാജ്യങ്ങളുടെയും ഗെയിമുകൾ, കായിക പങ്കാളിത്തം, മനുഷ്യൻ്റെ മികവ് എന്നിവയ്ക്കുമേൽ ലൈംഗികത ആധിപത്യം സ്ഥാപിക്കുന്നത്?
എല്ലാ രാജ്യങ്ങളുടെയും കായിക പങ്കാളിത്തത്തിനു മേൽ എങ്ങനെയാണ് ലൈം ഗികത ആധിപത്യം നേടുന്നത്. ലൈം ഗികത കിടപ്പറയിൽ മാത്രം ഒതുക്കിയാൽ പോരെ എന്നെല്ലാമാണ് കങ്കണ പ്രതികരണം.
അതേസമയം, ഇതിനെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഒളിമ്പിക്സിൽ ഇങ്ങനെ ചെയ്യുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല, ഇത്തരം അവതരണങ്ങൾ പാരീസ് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിന് ചേർന്നതല്ല, വിശ്വാസങ്ങളോട് ഇത്തരത്തിലുള്ള സമീപനം ചേരുന്നതല്ലെന്ന് ഇവർക്ക് അറിയില്ലേ എ്നനിങ്ങനെ പോകുന്നു കമന്റുകൾ.
ഇന്ത്യൻ സമയം ഇന്നലെ രാത്രി 11 മണിയോടെയാണ് പാരിസ് ഒളിംപിക്‌സിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്. പാരിസ് നഗരത്തിലെ സൈൻ നദിയിലൂടെ ഓരോ രാജ്യവും പ്രത്യേക ബോട്ടുകളിൽ ഫ്‌ളോട്ടിങ് പരേഡ് നടത്തിയായിരുന്നു തുടക്കം. തുടർന്ന് ഈഫൽ ടവറിന്റെ പശ്ചാത്തലത്തിൽ ഉദ്ഘാടന ചടങ്ങും നടന്നു.