Connect with us

‘എമര്‍ജന്‍സി’ പൂര്‍ത്തിയാക്കിയത് തന്റെ സ്വത്തുക്കളെല്ലാം പണയപ്പെടുത്തി; സിനിമ റിലീസായ ശേഷം എല്ലാം തിരിച്ചു പിടിക്കുമെന്ന് കങ്കണ റണാവത്ത്

News

‘എമര്‍ജന്‍സി’ പൂര്‍ത്തിയാക്കിയത് തന്റെ സ്വത്തുക്കളെല്ലാം പണയപ്പെടുത്തി; സിനിമ റിലീസായ ശേഷം എല്ലാം തിരിച്ചു പിടിക്കുമെന്ന് കങ്കണ റണാവത്ത്

‘എമര്‍ജന്‍സി’ പൂര്‍ത്തിയാക്കിയത് തന്റെ സ്വത്തുക്കളെല്ലാം പണയപ്പെടുത്തി; സിനിമ റിലീസായ ശേഷം എല്ലാം തിരിച്ചു പിടിക്കുമെന്ന് കങ്കണ റണാവത്ത്

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ റണാവത്ത് എത്തുന്ന ചിത്രമാണ് എമര്‍ജന്‍സി. സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് കഴിഞ്ഞത്. കങ്കണ തന്നെ സംവിധാനം ചെയ്യുന്ന സിനിമ പീരിയഡ് ഡ്രാമയായാണ് ഒരുങ്ങുന്നത്. ഇപ്പോള്‍ സിനിമയുടെ റാപ്പ് അപ് പാര്‍ട്ടിയില്‍ നടിയുടെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

എമര്‍ജന്‍സി പൂര്‍ത്തിയാക്കുന്നതിന് വേണ്ടി കങ്കണ തന്റെ സ്വത്തെല്ലാം പണയപ്പെടുത്തി എന്നാണ് പറയുന്നത്. ജനുവരി 21 ന് ചിത്രീകരണം അവസാനിപ്പിക്കുമ്പോള്‍ സിനിമയുടെ യാത്ര സുഹമമായിരുന്നില്ല എന്നും അസം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിനിമയുടെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാന്‍ താന്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് കങ്കണ പറഞ്ഞു.

എല്ലാ സ്വത്തുക്കളും തന്റെ ഉടമസ്ഥതയിലുള്ള എല്ലാ വസ്തുക്കളും പണയം വയ്ക്കണം എന്ന് നടി പറഞ്ഞിരുന്നു. ഞാന്‍ എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചാല്‍ എപ്പോഴും ആ ദൗത്യം നിറവേറ്റും. എമര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ എന്റെ സ്വത്തെല്ലാം പണയപ്പെടുത്തുന്നത് എനിക്ക് വലിയ കാര്യമല്ല, കാരണം ഞാന്‍ വലിയ തീരുമാനങ്ങള്‍ മിനിറ്റുകള്‍ക്കുള്ളില്‍ എടുക്കും.

നിരന്തരം ബാങ്കുകള്‍ സന്ദര്‍ശിക്കുക എന്നതായിരുന്നു ചിത്രീകരണത്തിനിടയിലുണ്ടായിരുന്ന ഏക പ്രശ്‌നം. ഇത് ഞങ്ങളുടെ ജോലിക്ക് തടസ്സമായിരുന്നു, കങ്കണ മാധ്യമങ്ങളോട് പറഞ്ഞു.

‘സ്വത്തുക്കള്‍’ തനിക്ക് താല്‍പ്പര്യമില്ലെന്നും എമര്‍ജന്‍സിക്ക് ശേഷം തന്റെ എല്ലാ സ്വത്തുക്കളും നഷ്ടപ്പെട്ടാല്‍ വീണ്ടും ആരംഭിക്കാന്‍ തനിക്ക് കഴിയുമെന്നും നടി വ്യക്തമാക്കി. ‘ഞാന്‍ മുംബൈയില്‍ വന്നത് കേവലം 500 രൂപ കൊണ്ടാണ്. അതിനാല്‍ ഞാന്‍ പൂര്‍ണ്ണമായും ഇല്ലാതായാലും, ഒരിക്കല്‍ കൂടി എല്ലാം തിനികെ പിടിക്കാനുള്ള ആത്മവിശ്വാസവും ശക്തിയും എനിക്കുണ്ട്,’ എന്നും നടി കൂട്ടിച്ചേര്‍ത്തു.

More in News

Trending

Recent

To Top