Actress
ഒടുക്കം സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചു; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് കങ്കണ റണാവത്ത്
ഒടുക്കം സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചു; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് കങ്കണ റണാവത്ത്
പ്രേക്ഷകർക്ക് സുപരിചിതയാണ് കങ്കണ റണാവത്ത്. ലോക്‌സഭാ എംപി കൂടിയായ കങ്കണ സംവിധാനം ചെയ്ത ‘എമർജൻസി’യ്ക്ക് സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചിരിക്കുകയാണ്. ചിത്രത്തിന് സെൻസർബോർഡിന്റെ അനുമതി ലഭിക്കാത്തതോടെ റിലീസ് അനിശ്ചിതത്വത്തിലായിരുന്നു. ഉടൻ തന്നെ ചിത്രത്തിന്റെ റിലീസ് തീയതി അറിയിക്കുമെന്നാണ് നടി എക്സിൽ കുറിച്ചിരിക്കുന്നത്.
എമർജൻസി എന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച വിവരം നിങ്ങളെ അറിയിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട്. റിലീസ് തീയതി ഉടൻ തന്നെ പ്രഖ്യാപിക്കുന്നതായിരിക്കും. നിങ്ങളുടെ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി എന്നാണ് സന്തോഷം പങ്കുവെച്ച് കങ്കണ കുറിച്ചത്.
1975 മുതൽ 77 വരെ ഇന്ത്യയിൽ ഉണ്ടായ എമർജൻസി കാലഘട്ടത്തിനെ കുറിച്ചാണ് സിനിമ പറയുന്നത്. ചിത്രത്തിൽ ഇന്ദിരാ ഗാന്ധി ആയാണ് കങ്കണ വേഷമിടുന്നത്. ഇന്ദിരാ ഗാന്ധി ആയുള്ള കങ്കണയുടെ മേക്കോവർ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ ശ്രേയസ് താപ്‌ഡെയാണ് അടൽ ബിഹാരി ബാജ്‌പേയി ആയി വേഷമിടുന്നത്.
മലയാളി താരം വിശാഖ് നായർ വിശാഖ് നായർ ചിത്രത്തിൽ സഞ്ജീവ് ഗാന്ധിയായി എത്തും. അനുപം ഖേർ, അശോക് ഛബ്ര, മഹിമ ചൗധരി, മിലിന്ദ് സോമൻ, സതീഷ് കൗശിക്, ലാറി ന്യൂയോർക്കർ എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചരിത്രം വളച്ചൊടിക്കുന്നുവെന്നാരോപിച്ച് ചിത്രം വിവാദത്തിൽപ്പെട്ടിരുന്നു.
ശിരോമണി അകാലിദൾ ഉൾപ്പെടെയുള്ള സിഖ് സംഘടനകൾ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ ട്രെയിലറിൽ സിഖ് സമൂഹത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള രംഗങ്ങളുണ്ടെന്നാണ് ഇവർ ആരോപിക്കുന്നത്. സമുദായം വോട്ടിന് പകരം ഖലിസ്ഥാൻ ആവശ്യപ്പെടുന്നവരായും സിഖുകാരെ ബസിൽ നിന്ന് ഇറക്കി വെ ടിവെച്ചു കൊ ല്ലുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതായും ഹർജിയിൽ പറഞ്ഞിരുന്നു.