Actor
‘പാവം ആമിര്‍ ഖാന്‍…നാല് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ഒരേയൊരു നടി ഞാനാണെന്ന് അറിയാത്തത് പോലെ നടിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു’; ആമിര്‍ ഖാനെ പരിഹസിച്ച് കങ്കണ റണാവത്ത്
‘പാവം ആമിര്‍ ഖാന്‍…നാല് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ഒരേയൊരു നടി ഞാനാണെന്ന് അറിയാത്തത് പോലെ നടിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു’; ആമിര്‍ ഖാനെ പരിഹസിച്ച് കങ്കണ റണാവത്ത്
വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളിലിടം നേടാറുള്ള ബോളിവുഡ് നടിയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങളെല്ലാം പങ്കുവെച്ച് എ്തതാറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. എന്നാല്‍ ഇപ്പോഴിതാ ആമിര്‍ ഖാനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി.
എഴുത്തുകാരിയും നോവലിസ്റ്റുമായ ശോഭ ഡേയുടെ പുസ്തക പ്രകാശന ചടങ്ങിനിടെ തന്റെ പേര് പറയാതിരിക്കാന്‍ ആമിര്‍ പരിശ്രമിക്കുകയായിരുന്നു എന്നാണ് കങ്കണ പറയുന്നത്. തന്റെ ജീവിതം സിനിമയാക്കിയാല്‍ ആരാണ് നന്നായി അവതരിപ്പിക്കുക എന്നായിരുന്നു ശോഭ ആമിറിനോട് ചോദിച്ചത്.
ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് എന്നിവരുടെ പേരുകളാണ് ആമിര്‍ പറഞ്ഞത്. ഇതിനിടയില്‍ കങ്കണയെ കുറിച്ച് ശോഭ സൂചിപ്പിച്ചു. ‘അതെ, അവളും അത് നന്നായി ചെയ്യും. കങ്കണ അത് നന്നായി ചെയ്യും. അവള്‍ മികച്ചൊരു നടിയാണ്. വ്യത്യസ്തയായ അഭിനേതാവാണ്’ എന്നായിരുന്നു ആമിറിന്റെ മറുപടി.
‘തലൈവി’ സിനിമയിലെ കങ്കണയുടെ അഭിനയത്തെ ശോഭ പ്രശംസിക്കുകയും ചെയ്തു. എന്നാല്‍ ആമിര്‍ തന്റെ പേര് പറയാതിരിക്കാന്‍ പരമാവധി ശ്രമിച്ചുവെന്നാണ് കങ്കണയുടെ വാദം. പുസ്തക പ്രകാശന ചടങ്ങിന്റെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് കങ്കണ പ്രതികരിച്ചിരിക്കുന്നത്.
‘പാവം ആമിര്‍ ഖാന്‍.. മൂന്ന് തവണ ദേശീയ അവാര്‍ഡ് നേടിയ ഒരേയൊരു നടി ഞാനാണെന്ന് അറിയാത്തത് പോലെ നടിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു. അദ്ദേഹം പറഞ്ഞവരില്‍ ഒരാള്‍ക്കു പോലും പുരസ്‌കാരം ലഭിച്ചിട്ടില്ല. നന്ദി..ശോഭ ജീ..എനിക്ക് നിങ്ങളെ ഇഷ്ടമാണ്’ എന്നാണ് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്.
മൂന്നല്ല നാല് ദേശീയ പുരസ്‌കാരങ്ങള്‍ തനിക്കുണ്ടെന്നും കങ്കണ തിരുത്തി പറയുന്നുണ്ട്. ‘ക്ഷമിക്കണം എനിക്ക് ഇതിനകം നാല് ദേശീയ അവാര്‍ഡുകള്‍ ഉണ്ട്, എനിക്ക് എത്രയെണ്ണം ഉണ്ടെന്ന് എനിക്ക് ഓര്‍മ്മയില്ല, ഒരു പത്മശ്രീ എന്റെ ആരാധകര്‍ ഓര്‍മ്മിപ്പിച്ചു’ എന്നാണ് കങ്കണ പറയുന്നത്.
