News
കങ്കണ വിവാഹിതയാകുന്നു?, വിവാഹനിശ്ചയം ഡിസംബറില്‍, വിവാഹതീയതിയും പുറത്ത്
കങ്കണ വിവാഹിതയാകുന്നു?, വിവാഹനിശ്ചയം ഡിസംബറില്‍, വിവാഹതീയതിയും പുറത്ത്
വിവാദപ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള നായികയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങള്‍ പറഞ്ഞ് രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ കങ്കണയുടെ പേര് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ബോളിവുഡിലെ വിവാദ നായകനായ കെആര്‍കെ എന്ന കമാല്‍ ആര്‍ ഖാന്‍ ആണ് ഇത്തവണ പ്രസ്താവനയുമായി എത്തിയിട്ടുണ്ട്.
ബോളിവുഡിലെ സൂപ്പര്‍ താരങ്ങളെക്കുറിച്ചടക്കം നടത്തിയ വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ ആളാണ് കെആര്‍കെ. ഇതിന്റെ പേരില്‍ കോടതി കയറേണ്ടിയും വന്നിട്ടുണ്ട്. ഇപ്പോഴിതാ കങ്കണയെക്കുറിച്ചുള്ള കെആര്‍കെയുടെ പ്രസ്താവന ചര്‍ച്ചയായി മാറുകയാണ്. കങ്കണ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും ഡിസംബറിലാണ് വിവാഹ നിശ്ചയമെന്നുമാണ് കെആര്‍കെ ട്വീറ്റ് ചെയ്തിരിക്കുന്നത്.
”ബ്രേക്കിംഗ് ന്യൂസ്: 2023 ഡിസംബറില്‍ ഒരു ബിസിനസുകാരനുമായുള്ള കങ്കണ റണാവത്തിന്റെ വിവാഹ നിശ്ചയം നടക്കും. 2024 ഏപ്രിലിലായിരിക്കും അവരുടെ വിവാഹം. മുന്‍കൂര്‍ ആശംസകള്‍” എന്നായിരുന്നു കെആര്‍കെയുടെ പ്രസ്താവന.
ഇത്തരത്തില്‍ മുമ്പും ഇയാള്‍ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. പറയുന്നത് കെആര്‍കെ ആയതിനാല്‍ തന്നെ ആരു ഇത് വിശ്വസിച്ചിട്ടില്ല. എന്തായാലും കങ്കണ ഇതിനോട് പ്രതികരിക്കുമെന്നും അപ്പോള്‍ വ്യക്തമായി അറിയാമെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
അതേസമയം പ്രസ്താവനയ്ക്ക് പിന്നാലെ നിരവധി പേരാണ് കെആര്‍കെയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ‘യോഗ്യനായ ഒരേയൊരാള്‍ സല്ലു ഭായ് തന്നെയാണ്, ചിലപ്പോല്‍ ഇയാള്‍ തന്നെയാകും. ഇവര്‍ നല്ല മാച്ചാണ്” എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍. തന്റെ പ്രണയത്തെക്കുറിച്ച് കങ്കണ പൊതുവേദികല്‍ സംസാരിക്കാറില്ല. താരത്തിന്റെ പ്രതികരണത്തിനായും സത്യാവസ്ഥ അറിയുന്നതിനുമായി കാത്തിരിക്കുകയാണ് ആരാധകര്‍.
അതേസമയം ചന്ദ്രമുഖി 2 ആണ് കങ്കണയുടെ പുതിയ സിനിമ. സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നാഗവല്ലിയായാണ് കങ്കണയെത്തുന്നത്. രാഘവ ലോറന്‍സാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ ടീസര്‍ നേരത്തെ ചര്‍ച്ചയായിരുന്നു. ദാക്കഡ് ആണ് കങ്കണയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തേജസ്, എമര്‍ജന്‍സി എന്നീ സിനിമകളാണ് കങ്കണയുടേതായി അണിയറയിലുള്ളത്.
